ഫാ.ബിൻസ് ജോസ് ചേതാലിൽ
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ച് നത്തപ്പെടുന്ന ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ക്‌നാനായ റീജിയണ് തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഒക്ടോബർ 15, 16 തീയതികളിൽ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റൺ ഫൊറോനയുമാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഹൂസ്റ്റൺ ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ, മിഷൻ ലീഗ് ഭാരവാഹികൾ, ഇടവക കൈകാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മതബോധന അദ്ധ്യാപകർ, എന്നിവരുടെ നേതൃത്വത്തിൽ ദൃധുഗതിയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വിശുദ്ധ കുർബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം, ജൂബിലി മിഷൻ റാലി, എഴുപത്തഞ്ചു കുട്ടികൾ പങ്കെടുക്കുന്ന മാർഗം കളി, നടവിളി, ‘ചിൽഡ്രൻസ് പാർലമെന്റ്’ തുടങ്ങിയ വിവിധ പരിപാടികൾ രണ്ടു ദിവസങ്ങളിലായി നടക്കും. ക്‌നാനായ റീജിയണിലെ മുഴുവൻ മിഷൻ ലീഗ് അംഗങ്ങലെയും ഹൂസ്റ്റണിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര അറിയിച്ചു.