Friday, April 19, 2024

HomeUS Malayaleeരാമരാജ്യ രഥയാത്ര ഒക്ടോബര്‍ അഞ്ചിനു അയോദ്ധ്യയില്‍ നിന്നും

രാമരാജ്യ രഥയാത്ര ഒക്ടോബര്‍ അഞ്ചിനു അയോദ്ധ്യയില്‍ നിന്നും

spot_img
spot_img

രാമദാസ മിഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഏകീകരണത്തിനുവേണ്ടി സ്വാമി ശ്രീശക്തി ശാന്താനന്ത മഹര്‍ഹി നയിക്കുന്ന ദിഗ് വിജയ യാത്ര പരിപാഹമായ ശ്രീരാമജന്‍മഭൂമിയില്‍ നിന്നും ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് ഡിസംബര്‍ മൂന്നിന് രാജജന്‍മഭൂമിയില്‍ സമാപിക്കും. ഭാരതത്തിലെ ഇരുപത്തി ഏഴു സംസ്ഥാനങ്ങളും നേപ്പാളും ഉള്‍പ്പെടെ പതിനയ്യായിരം കിലോമീറ്റര്‍ ദൂരം അറുപതുദിവസം കൊണ്ട് രഥയാത്രയ്ക്കും സമാപനം കുറിക്കും.

ശ്രീരാമദാസ മിഷന്റെ സ്ഥാപകനും അതുപോലെ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാര്‍ഗദര്‍ശിയുമായിരുന്നു പൂജ്യ ജഗ്ദഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ആയിരുന്നു 1991 ല്‍ ആദ്യ രാമരഥ യാത്ര നയിച്ചത്. ആ യാത്ര ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് കന്യാകുമാരിയില്‍ സമാപനം കുറിച്ചു. അതിനുശേഷം 2018 ല്‍ അയോദ്ധ്യയില്‍ നിന്നുമാരംഭിച്ച് എട്ടു സംസ്ഥാനങ്ങളിലൂടെ നാല്‍പത്തി ഒന്നു ദിവസം കൊണ്ട് രാമേശ്വരത്ത് സമാപനം കുറിച്ചു. ഭഗവാന്‍ ശ്രീരാമന്റെ പതിനാലുമാസത്തെ വനവാസ സങ്കല്പമായിരുന്നു ഈ യാത്രയുടെ അടിസ്ഥാനം.

പിന്നീട് രാമരാജ്യരഥയാത്ര 2019 ല്‍ രാമേശ്വരത്തു നിന്നും ആരംഭിച്ച് പന്ത്രണ്ട് സംസ്ഥാനങ്ങള്‍ കടന്ന് നാല്‍പത്തി ഒന്നു ദിവസം കൊണ്ട് അയോദ്ധ്യയില്‍ സമാപനം കുറിച്ചു. സമാപനത്തോടനുബന്ധിച്ച് രാമരാജ്യ അഭിഷേകം നടത്തുകയും അതിനുശേഷം ശ്രീ രാമദേവന്റെ കിരീടധാരണ ചടങ്ങ് നിര്‍വ്വഹിക്കുകയും ചെയ്തു.
2018ലും, 2019ലും രാമരഥ യാത്ര നയിച്ചത് ശ്രീ ശക്തിശാന്താഹന്ത മഹര്‍ഹി ആയിരുന്നു.

ഈ വര്‍ഷത്തെ ഭഗവാന്‍ ശ്രീരാമന്റെ ദ്വിഗ് വിജയ യാത്ര ആസാദി കാ അമൃത മഹോത്സവത്തില്‍ നടക്കണമെന്നുള്ളത് മഹാഗുരുക്കന്‍മാരുടെ ആഗ്രഹമായിരിക്കാം. ദ്വിഗ് വിജയ യാത്രവരും വര്‍ഷത്തില്‍ അശ്വമേധത്തോടെ പൂര്‍ത്തിയാകും.

ഈ ചരിത്രയാത്ര മഹത്തായ വിജയമാക്കുവാന്‍ എല്ലാ സന്യാസിവര്യന്‍മാരോടും ഹിന്ദു സംഘടനകളോടും, ഭക്തരോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments