Saturday, September 23, 2023

HomeUS Malayaleeക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പതാക പ്രയാണം

ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പതാക പ്രയാണം

spot_img
spot_img

ഫാ.ബിൻസ് ജോസ് ചേതാലിൽ

ന്യൂ ജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ചു അമേരിക്കയിലെ ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലും മിഷൻ ലീഗ് പതാക പ്രയാണം നടത്തി വരുന്നു. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ പരിപാടികൾ ഫാ. കുരുവിള പാണ്ടിക്കാട്ട് മിഷൻ ലീഗ് പ്രസിഡന്റ് ബെറ്റ്‌സി കിഴക്കേപ്പുറത്തിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ക്രമീകരിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments