Monday, December 5, 2022

HomeUS Malayaleeമിഷൻ ലീഗ് ഇടവകതല ജൂബിലി സമാപനം ഒക്ടോബർ 2ന്

മിഷൻ ലീഗ് ഇടവകതല ജൂബിലി സമാപനം ഒക്ടോബർ 2ന്

spot_img
spot_img

ഫാ.ബിൻസ് ജോസ് ചേതാലിൽ

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഇടവക തലത്തിലുള്ള സമാപന ആഘോഷങ്ങൾ ഒക്ടോബർ 2 ഞായറാഴ്ച നത്തപ്പെടുന്നു. അന്നേ ദിവസം ക്‌നാനായ റീജിയണിലുള്ള പതിനഞ്ചു ഇടവകളിലും രണ്ടു മിഷനുകളിലും പതാക ഉയർത്തൽ,
കൃതജ്ഞതാ ബലി, തിരി തെളിക്കൽ, മിഷൻ റാലി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. മിഷൻ ലീഗ് യുണിറ്റ് ഡയറക്ടർമാരും ഓർഗനൈസർമാരും ഭാരവാഹികളും വേദപാഠ അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകും.

2021 ഒക്ടോബർ മൂന്നിനാണ് ക്‌നാനായ റീജിയണൽ ഇടവക തലത്തിലും റീജിയൺ തലത്തിലുമുള്ള ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തത്. റീജിയൺ തലത്തിലുമുള്ള ജൂബിലി സമാപനം ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷി ക്കും

1947 -ൽ ഇന്ത്യയിലെ ഭരണങ്ങനത്ത് എബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 75 വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ്സ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്‌തത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments