ചെട്ടികുളങ്ങര: കൈത്താങ്ങ് സേവാ ഗ്രാം & പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയത്തിൽ ഇസാറ ഐ കെയർ പ്രൊഫഷണൽ നാടകോത്സവം 2003ന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു.
സിനിമ-സീരിയൽ നടൻ ശരത്ത് ദാസ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ രാജേഷ് ഉണ്ണിച്ചേത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പി.കെ. രജികുമാർ, ചെട്ടികുളങ്ങര വേണുകുമാർ, രാജൻ ചെങ്കിളിൽ, ജേക്കബ് ഉമ്മൻ, ചന്ദ്രൻ കരിപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.