Wednesday, October 4, 2023

HomeUS Malayaleeഭാരത് മണ്ഡപത്തിലേതല്ല,രാജ്ഘട്ടിലേതായിരുന്നു കാഴ്ച.

ഭാരത് മണ്ഡപത്തിലേതല്ല,രാജ്ഘട്ടിലേതായിരുന്നു കാഴ്ച.

spot_img
spot_img

പി ശ്രീകുമാര്‍

രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 50 പേരൊക്കെയാകും മാധ്യമ സംഘത്തിലുണ്ടാകുക. സംഘാടകരുടെ കുറ്റവും കുറവും കണ്ടെത്തുന്നതില്‍ ശ്രദ്ധിക്കുന്നവരാകും സംഘത്തിലേരെയും. 50 പേര്‍ പങ്കെടുക്കുന്ന സമ്മേളനം റിപ്പോര്‍ട്ടു ചെയ്യാന്‍ രണ്ടായിരത്തിലധികം മാധ്യമ പ്രവര്‍ത്തകരടങ്ങിയ സംഘത്തിന്റെ ഭാഗമാകുക. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം രണ്ടു ദിവസം ചെലവഴിക്കുക. സംഘാടനത്തിലെ കുറവോ നല്‍കിയ സൗകര്യങ്ങളുടെ കുറ്റമോ പറയാന്‍ അവസരം കിട്ടാതെ. ജി 20 ഉച്ചകോടി റിപ്പോര്‍ട്ടു ചെയ്യാനുള്ള അവസരം മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഉച്ഛസ്ഥായിയായ അനുഭവമായിരുന്നു. ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം ഉച്ചത്തിലായതും.

ആഗോളതലത്തില്‍ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടാണ് ദല്‍ഹിയില്‍ ജി 20 ഉച്ചകോടിക്ക് കൊടിയിറങ്ങിയത്. വിജയകരമായ ആതിഥേയത്വം ഭാരതത്തിന്റെ അന്തര്‍ദേശീയ യശസ്സ് ഗണ്യമായി ഉയര്‍ത്തി. ഉത്തരവാദിത്തവും സ്വാധീനവുമുള്ള രാജ്യമെന്ന നിലയില്‍ ഭാരതിന്റെ കഴിവുകളെ ഉയര്‍ത്തിക്കാട്ടാനായി. ആഗോള കാര്യങ്ങളില്‍ ഭാരതം അതിശക്തമായ ശക്തിയാണെന്നും കണക്കാക്കേണ്ട രാജ്യമാണെന്നും ഉച്ചകോടി അടിവരയിട്ടു.

സാധാരണക്കാര്‍ക്ക് അമൂര്‍ത്തമായി തോന്നുന്ന മേഖലകളില്‍ പലപ്പോഴും ഇടപെടുന്ന ഒരു അപൂര്‍വ ഉച്ചകോടിയായിരുന്നു ദല്‍ഹിയിലേത്.ഭാവിയിലെ ജി20 അധ്യക്ഷ പദവിക്കാര്‍ക്കുള്ള മാര്‍ഗ്ഗ രേഖയായി ഇത് മാറിയേക്കാം. സുയുക്ത പ്രസ്താവനകളില്ലാതെ കടന്നുപോകുമ്പോള്‍, ജി 20 ഉച്ചകോടി അനിശ്ചിതത്വത്തില്‍ അവസാനിക്കുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു..ബഹുമുഖ വികസന ബാങ്കുകളുടെ പരിഷ്‌കരണം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം തുടങ്ങിയ വിഷയങ്ങളിലും സമവായത്തിലെത്താനുള്ള കഴിവിനെക്കുറിച്ച് സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. അവസാനം, ഭാരതത്തിന്റെ സ്ഥിരോത്സാഹവും ക്ഷമയും ഫലം കണ്ടു.

ജി 20 യുടെ ഭാവി തന്നെ ദല്‍ഹി ഉച്ചകോടിയുടെ പ്രഖ്യാപനത്തെ ആശ്രയിച്ചിരിക്കുന്നുവന്ന് കരുതിയവരാണ് ഏറെയും. സംയുക്തപ്രഖ്യാപനം സാധ്യമാകില്ല എന്ന് എഴുതിയവരാണധികവും. ഉക്രെയ്ന്‍ പോലുള്ള അടിയന്തര വെല്ലുവിളികളും വികസ്വരദരിദ്ര രാജ്യങ്ങളും അഭിമുഖീകരിക്കുന്ന കടപ്രതിസന്ധിയും അഭിമുഖീകരിക്കുന്നതിനു പുറമേ, ലോകത്തില്‍ കാര്യമായ ദീര്‍ഘകാല സ്വാധീനം ചെലുത്തുന്ന മേഖലകളെക്കൂടി ഉല്‍പ്പെടുത്തിയ സംയുക്തപ്രസ്താവന ഉണ്ടാക്കാനായി എന്നതാണ് വലിയ വിജയം
കര്‍ക്കശമായ ബഹുമുഖ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുവര്‍, സമവായത്തിലെത്താന്‍ കൂടിയാലോചനക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി സമയം നിര്‍ത്തുന്നത് പതിവാണ്. എന്നാല്‍ ബഹുമുഖ ചര്‍ച്ചകള്‍ ഒരു ദിവസം മുമ്പ് തൃപ്തികരമായി അവസാനിക്കുകയും, നേതാക്കള്‍ക്ക് ഷോപ്പിങ്ങിനും കാഴ്ചകള്‍ കാണാനും മതിയായ സമയം നല്‍കുകയും ചെയ്യുന്നത് അപൂര്‍വ്വമായേ കാണാറുള്ളൂ,
ജി20 നേതാക്കള്‍ സമവായത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ സംയുക്ത പ്രഖ്യാപനത്തിന് സമ്മതിച്ചപ്പോള്‍ ഭാരതം പുറത്തെടുത്ത മാന്ത്രികത അതാണ്. മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച സംഘത്ിനാണ്. എല്ലാ പ്രതിബന്ധങ്ങളെയും മറികട് നേടിയ വിജയം ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്. ജി20യെ സംബന്ധിച്ചിടത്തോളം ഇത് വിശ്വാസ്യതയുടെ കാര്യമായിരുു. സംയുക്ത പ്രഖ്യാപനത്തില്‍ എത്തിച്ചേരുതില്‍ പരാജയപ്പെടുന്നത് സ്ഥാപനത്തെ തകര്‍ക്കും എന്നത് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഭാരതത്തിന് കഴിഞ്ഞു.ഒരുപക്ഷേ പ്രഖ്യാപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് ലഘൂകരണ ശ്രമങ്ങളിലും വ്യത്യസ്ത ദേശീയ സാഹചര്യങ്ങളിലും പൊതുവായതും എന്നാല്‍ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളുടെ തത്വങ്ങള്‍ക്ക് അടിവരയിട്ടു എന്നതാണ്

അമേരിക്ക,ചൈന, റഷ്യ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ആഗോള ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി ഭാരതത്തിന് വിലമതിക്കാനാവാത്ത വേദിയൊരുക്കി. ഉഭയകക്ഷി, ആഗോള ആശങ്കകള്‍ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വിശ്വാസവും സൗഹൃദവും വളര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഈ സംഭാഷണങ്ങള്‍ ഭാവിയില്‍ മെച്ചപ്പെടുത്തിയ സഹകരണത്തിനും സഹകരണത്തിനും വഴിയൊരുക്കും. ആഗോള പ്രശ്‌നങ്ങളെ ഫലപ്രദമായി ഉയര്‍ത്തിപ്പിടിക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അന്താരാഷ്ട്ര സഹകരണം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ, ഭാരതം വീണ്ടും വിശ്വഗുരുവാകാനുള്ള പാതയിലെത്തി.

പിഴവുകളില്ലാതെ ഉച്ചകോടി പൂര്‍ത്തിയാക്കാനായെന്നു മാത്രമല്ല ഉെ്രെകന്‍ വിഷയത്തിലുടക്കിനിന്ന അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കി സംയുക്തപ്രഖ്യാപനം സാധ്യമാക്കാനുമായി എന്നത് നിസ്സാരമായി കാണാനാവില്ല. ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവുംതന്നെ മാറുന്നതരത്തില്‍ 55 രാജ്യങ്ങള്‍ അടങ്ങുന്ന ആഫ്രിക്കന്‍ യൂണിയനെക്കൂടി സ്ഥിരാംഗമാക്കിയ ഉച്ചകോടി എന്ന നിലയിലാകും ഭാവിയില്‍ ദല്‍ഹി സമ്മേളനം രേഖപ്പെടുത്തുക. അതിനുവേണ്ടിയ പ്രയത്‌നിച്ചത് ഭാരതമാണ് എന്നതിന്റെ ഫലം കിട്ടാനാരിക്കുന്നതേയുളളു. ഭാരതം -മധ്യപൂര്‍വദേശ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതാണ് ഉച്ചകോടിയോടനുബന്ധിച്ചുണ്ടായ വലിയ വികസന നേട്ടം.

സമ്പവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായി ഭാരതം ഉച്ചകോടിയെ ഉപയോഗപ്പെടുത്തി. രാമായണ ബാലെയുടെ വിസ്മയിപ്പിക്കു പ്രകടനവും താജ്മഹലിലേക്കുള്ള ആകര്‍ഷകമായ സന്ദര്‍ശനവും ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളുടെ ഒരു പരമ്പരയിലൂടെ, ഭാരത് ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുകയും അതിന്റെ സാംസ്‌കാരിക, ടൂറിസം ആസ്തികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാരത് മണ്ഡപം എന്ന വേദിയുടെ പേരില്‍ തന്നെ ഉണ്ട് സംസ്‌കൃതിയുടെ ശേഷിപ്പ്. ഭാരതീയ സംസ്‌കൃതിയുടെയും ദര്‍ശനസമഗ്രതയുടെയും പ്രതീകമായ കൂറ്റന്‍ നടരാജ വിഗ്രഹത്തെ വേദിക്ക് പുറത്ത് സാക്ഷിയാക്കി നിര്‍ത്തിയാണ് ഉച്ചകോടി നടന്നത്. പ്രധാനമന്ത്രി മോദിയുടെ ഇരിപ്പിടത്തിന് മുന്നില്‍ വച്ചിരുന്നത് ഭാരത് എന്ന ബോര്‍ഡാണ്.
ഉച്ചകോടിയുടെ സന്ദേശ വാക്യമായ ‘വസുധൈവ കുടുംബകം’ എന്ന ഉപനിഷത് വാക്യം , വിവിധ സംസ്ഥാനങ്ങലില്‍ നിന്നുള്ള വിലപ്പെട്ട കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ‘സാംസ്‌കാരിക ഇടനാഴി’, രാമായണ ബാലെയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം അങ്ങനെ എല്ലാം ലോകത്തിനു മുന്നില്‍ ഭാരതം എന്ത് എന്ന് കാണിക്കാനുള്ള അവസരമായിരുന്നു.

അംഗരാജ്യങ്ങളുടെ തലവന്മാര്‍ രാജ്ഘട്ടിലെത്തി.’സമാധാനത്തിന്റെയും സേവനത്തിന്റെയും അനുകമ്പയുടെയും അഹിംസയുടെയും ദീപസ്തംഭമായ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ചടങ്ങിന്റെ പവിത്രതയിലും ഉണ്ടായിരുന്നു ഭാരതീയ കാഴ്ചപ്പാട്.
മാധ്യമ പ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സന്തേഷം നല്‍കിയതും ഭാരത് മണ്ഡപത്തിലെ അല്ല രാജ്ഘട്ടിലെ കാഴ്ചതന്നെയായിരുന്നു. നഗ്‌നപാതരായി എത്തി ‘സരേ ജഹാംസേ അച്ച’ ഉരുവിട്ട് വൈവിധ്യമാര്‍ന്ന രാഷ്ട്രങ്ങളുടെ തലവന്മാര്‍ പ്രാണാമം അര്‍പ്പിക്കുക ഗാന്ധിജിയുടെ കാലാതീതമായ ആദര്‍ശങ്ങള്‍ യോജിപ്പുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ആഗോള ഭാവിക്കുവേണ്ടിയുള്ള കൂട്ടായ കാഴ്ചപ്പാടിനു മാര്‍ഗദര്‍ശനമേകുന്നുവെന്നും ലോകത്തോട് വിളിച്ചു പറയാനായി.രാജ്ഘട്ടില്‍ പുഷ്പ ചക്രം അര്‍പ്പിക്കാന്‍ എത്തിയ എല്ലാ രാഷ്ട്രത്തലവന്മാരെയും ഖാദി ഷാള്‍ അണിയിച്ചായിരുന്നു സ്വീകരിച്ചത്. മഹാത്മാഗാന്ധിയുടെ കാലത്തെ ചര്‍ക്കയില്‍ നെയിതെടുത്തതു മുതല്‍ ഇന്ന് ആഡംബരത്തിന്റെ ഭാഗമായി എത്തുന്നതു വരെയുള്ള വലിയ പാരമ്പര്യമുള്ള ഖാദിയെ മനോഹരമായി അവതിരിപ്പിക്കുകയായിരുന്നു.
മഹാത്മഗാന്ധിക്ക ഇത്രയും പവിത്രവും ഭംഗീരവുമായ ആദരവ് നല്‍കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിനാണ് സാധിച്ചത് എന്നതില്‍ രാഷ്ടീയം കാണുന്നവരെ കുറ്റം പറയാനാകില്ല. ഗാന്ധി ഭക്തര്‍ക്ക് കഴിയത്തതു ചിന്തയില്‍ പോലും വരാത്തതുമായ കാര്യം അവര്‍ ഗാന്ധി ഘാതകരന്ന് ആക്ഷേപിക്കുന്ന രാഷ്ട്രീയധാരയുടെ വക്താവില്‍നിന്ന് ഉണ്ടാകുന്നത് തിരിച്ചറിവുനുളള അവസരമാണ് ഒരുക്കിയത്.

ഉച്ചകോടിയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞതിങ്ങനൈ: ‘നമുക്ക് അമേരിക്കയുമായി ഇടപഴകാനും ചൈനയെ നിയന്ത്രിക്കാനും യൂറോപ്പ് കൃഷി ചെയ്യാനും റഷ്യയ്ക്ക് ഉറപ്പുനല്‍കാനും ജപ്പാനെ കളിയിലേക്ക് കൊണ്ടുവരാനും അയല്‍ക്കാരെ ആകര്‍ഷിക്കാനും അയല്‍പക്കത്തെ വികസിപ്പിക്കാനും വിപുലീകരിക്കാനുമുള്ള സമയമാണിത്. പിന്തുണയുടെ പരമ്പരാഗത മണ്ഡലങ്ങള്‍. ഈ ഓരോ മുന്നണിയിലും ഭാരതംഅതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയിച്ചു”.

ജി 20 സമ്മേളന വേദിയില്‍ ലേഖകന്‍

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments