Thursday, March 20, 2025

HomeUS Malayaleeഫോമാ സാംസ്‌കാരിക വിഭാഗം തിരുവാതിരകളി മത്സരം: കാലിഫോര്‍ണിയ പ്രണവം ടീം ഒന്നാം സമ്മാനം നേടി

ഫോമാ സാംസ്‌കാരിക വിഭാഗം തിരുവാതിരകളി മത്സരം: കാലിഫോര്‍ണിയ പ്രണവം ടീം ഒന്നാം സമ്മാനം നേടി

spot_img
spot_img

( സലിം ആയിഷ : പി ആർ ഓ)

ഫോമാ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവാതിരകളി മത്സരം നടന്നു. പ്രശസ്ത നടിയും, നർത്തകിയുമായ ശ്രീമതി ദിവ്യ ഉണ്ണി മത്സര ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.

കാലിഫോർണിയയിൽ നിന്നുള്ള പ്രണവം ടീം ഒന്നാം സമ്മാനം നേടി.ഐശ്വര്യ കിരൺ,അമ്മു സുജിത്ത്, അപർണ മേനോൻ,ഫിനി ജെസ്റ്റോ,ഗോപിക ശരത്ജീ,ന നിധിരി,കവിത കൃഷ്ണൻ,പ്രീത ടോണി,ഉദയ വേണുഗോപാൽ,വാണി ശ്രീജിത്ത് എന്നിവരാണ് പ്രണവം ടീം അംഗങ്ങൾ.

ഡെലവെയറിൽ നിന്നുള്ള ടീം ഡെൽമയും, ന്യൂ ജേഴ്‌സിയിൽ നിന്നുള്ള മാലിനി നായർ & ടീമും രണ്ടാം സ്ഥാനം പങ്കിട്ടു.. അബിത ജോസ്,അശ്വതി കനകരാജൻ.ദീപ്തി കോയാടൻ കോറോത്ത്,ജിഷ കളത്തിൽ ജോർജ്,ജൂലി വിൽസൺ,നീതു രവീന്ദ്രനാഥൻ,റീന ജയേഷ്, സിമി സൈമൺ,സ്മിത അച്ചത്തെ ,സുനി ജോസഫ്,സുമ ബിജു,വീണ പ്രമോദ് എന്നിവരായിരുന്നു ഡെൽമ ടീമംഗങ്ങൾ.മാലിനി നായരുടെ കൂടെ

ഭവ്യ വിനയ്,ധന്യ രാജീവ്,ചന്ദ്രജ സതീസ്,രമ്യ വിജയകുമാർ,സംയുക്ത നായർ,ആർഷ വിജയകുമാർ,രേഖ നായർ,പ്രസീദ രാജൻ,സുനിത നവിൻ എന്നിവർ മത്സരത്തിൽ പങ്കെടുത്തു.

ഹൂസ്റ്റനിൽ നിന്നുള്ള ടീം റിഥമിക് ക്വീൻസ് വ്യൂവേഴ്സ് ചോയ്‌സ് അവാർഡും മൂന്നാം സമ്മാനവും നേടി. ധനീഷ സാം, ഷൈജ സുബിൻ, ഷിംന നവീൻ, ഗിരിജ നായർ, ശ്രീലേഖ ഉണ്ണി, ശ്രീപ്രിയ കൃഷ്ണകുമാർ, അനിത ജസ്റ്റിൻ, ലെബിന മേരി ഫിലിപ്പ്, ഹീര രമശങ്കർ, മഞ്ജു അനിൽ, ബെൻസി ജിജി ഒളിക്കൻ, നിഷ ജയന്ത് എന്നിവരായിരുന്നു ടീം അംഗങ്ങൾ.

കൊളറാഡോയിൽ നിന്നുള്ള ടീം ബ്ലോസംസ്, ജൂറിയുടെ പ്രത്യേക പരാമർശം അവാർഡ്: നേടി.അനൗഷ്ക ചാണ്ടി, മിയ വിനോദ്, നന്ദിനി മുരളി, നയന കുയിലത്ത്, നിധി നന്ദകുമാർ, നിതിക നമ്പ്യാർ, ശ്രേയ നായർ, ഉമാ നായർ എന്നിവരായിരുന്നു ടീമിലെ അംഗങ്ങൾ.

മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായ അനിത പ്രസീദിന്റെ പ്രാർത്ഥനാ നൃത്തത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സാംസ്കാരിക വിഭാഗം കോർഡിനേറ്റർ ശ്രീ സണ്ണി കല്ലൂപ്പാറ സ്വാഗതവും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് അദ്ധ്യക്ഷ പ്രസംഗവും നടത്തി. തനതുകലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫോമാ സാംസ്കാരിക വിഭാഗം നടത്തിയ തിരുവാതിരകളി മത്സരം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും, പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.

മത്സരങ്ങൾ ഡോക്ടർ സുനിൽ നെല്ലായിയും, അനിത പ്രസീദും വിധി നിർണ്ണയം ചെയ്തു.

സിജിൽ ൽ പാലക്കലോടി ഒന്നാം സമ്മാനവും, ജെയിംസ് ജോർജ്, വെൽകെയർ ഫാർമ രണ്ടാം സമ്മാനവും

ലോവി റിയൽറ്റി ഗ്രൂപ്പ് മൂന്നാം സമ്മാനവും പ്രത്യേക പരാമർശത്തിനുള്ള അവാർഡ് ബിനു ജോർജ്ജും സ്പോൺസർ ചെയ്തു. ഫോമാ ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും ആശംസകൾ അർപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments