പി പി ചെറിയാന്‍
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ചേംബറില്‍ നിന്നു തോമസ് ജഫര്‍സന്റെ പ്രതിമ നീക്കം ചെയ്യുന്നതിന് ഒക്ടോബര്‍ 18ന് ചേര്‍ന്ന ന്യുയോര്‍ക്ക് സിറ്റി പബ്ലിക്ക് ഡിസൈന്‍ കമ്മീഷന്‍ ഐക്യകണ്‌ഠ്യേനെ തീരുമാനിച്ചു.
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും, ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ്‌സ് രചിയിതാവുമായ തോമസ് ജഫര്‍സന്റെ പ്രതിമ കഴിഞ്ഞ 187 വര്‍ഷമായി ന്യുയോര്‍ക്ക് സിറ്റി ഹാളിന്റെ ഒരലങ്കാരമായിരുന്നു. ന്യൂയോര്‍ക്ക് ഹിസ്റ്ററിക്കല്‍ സൊസൈറ്റി ഈ പ്രതിമയെ സന്ദര്‍ശിക്കുന്നതിന് 22 ഡോളര്‍ ടിക്കറ്റ് നിരക്ക് വാങ്ങിയിരുന്നു.
പബ്ലിക്ക് ഡിസൈന്‍ കമ്മീഷന്‍ പ്രസിഡന്റ് സീന്‍ നീല്‍സണ്‍ സിറ്റി ഹാളില്‍ പ്രതിമ നിലനിര്‍ത്തുന്നതിനെ ശക്തിയായി എതിര്‍ത്തിരുന്നു. സൊസൈറ്റി ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂഷനെന്നായിരുന്നു പ്രസിഡന്റ് വാദിച്ചത്.
നൂറുകണക്കിനാളുകളാണ് ഈ പ്രതിമ സന്ദര്‍ശിക്കുന്നതിനു മാത്രമായി ദിനംപ്രതി സിറ്റി ഹാളില്‍ എത്തിയിരുന്നത്. ന്യൂയോര്‍ക്ക് സിറ്റിയുടെ ഒരഭിമാനം കൂടിയായിരുന്നു ഈ പ്രതിമ. പ്രതിമയുടെ ഭാവി എന്താകുമെന്ന് വ്യക്തമല്ല. ഈ വര്‍ഷാവസാനത്തോടെ ഇവിടെ നിന്നും നീക്കം ചെയ്തു മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നതായി അധികൃതര്‍ അറിയിച്ചു.