Wednesday, July 17, 2024

HomeUS Malayaleeജനപ്രിയ സേവനത്തിന്റെ മുദ്രാവാക്യവുമായി ജോബിന്‍-പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്‌

ജനപ്രിയ സേവനത്തിന്റെ മുദ്രാവാക്യവുമായി ജോബിന്‍-പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ്‌

spot_img
spot_img

ഹൂസ്റ്റണ്‍: ടെക്‌സസിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സുതാര്യവും കാര്യക്ഷമവുമായ സേവനം കൊണ്ട് ജനപ്രീതിയാര്‍ജിച്ച ജെ.പി (ജോബിന്‍-പ്രിയന്‍) ഗ്രൂപ്പ് തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2019ല്‍ ദീര്‍ഘവീക്ഷണത്തോടെ ജോബിന്‍ ജോണ്‍സണ്‍, പ്രിയന്‍ ജേക്കബ് എന്നീ മലയാളി സംരംഭകര്‍ ശുഭാരംഭം കുറിച്ച ജോബിന്‍-പ്രിയന്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസ്, ആദരണീയനായ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ശ്രീ കെ.പി ജോര്‍ജ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 17ന് നിരവധി വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യത്തില്‍ മിസോറി സിറ്റിയിലെ നൈറ്റ്‌സ് കോര്‍ട്ട് സ്വീറ്റ് 402ല്‍ ഉദ്ഘാടനം ചെയ്തു.

ടെക്‌സസ് സ്റ്റേറ്റില്‍, പ്രധാനമായും ഹൂസ്റ്റണ്‍, ഡാളസ്, ഓസ്റ്റിന്‍ എന്നിവിടങ്ങളില്‍ നിരന്തരമായ സേവനം വ്യാപിപ്പിക്കുന്ന ജോബിന്‍-പ്രിയന്‍ റിയല്‍ എസ്റ്റേറ്റ് ടീം തങ്ങളുടെ പാരമ്പര്യവും വൈദഗ്ധ്യവും വിശ്വാസ്യതയും കൊണ്ട് ഉപഭോക്താക്കളെ റസിഡന്‍ഷ്യല്‍-കൊമേഴ്‌സ്യല്‍ മേഖലകളില്‍ വില്‍പന, വാങ്ങല്‍, വാടക, നിക്ഷേപം തുടങ്ങിയ ഇടപാടുകളില്‍ സഹായിക്കുന്നു.

ചെറുപ്പക്കാരും ഊര്‍ജസ്വലരമായ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലുകളടങ്ങുന്ന ഈ പ്രസ്ഥാനം 2019, 2020 വര്‍ഷങ്ങളില്‍ സേവന മികവിനുള്ള കെ-ഡിസൈന്‍ അവാര്‍ഡ്, ക്രൈസ്‌ലര്‍ ഡിസൈന്‍ അവാര്‍ഡ്, മെയ്‌നിച്ചി ഡിസൈന്‍ പ്രൈസ് തുടങ്ങിയ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പൊമേണ, പാര്‍ക്‌സ് എഡ്ജ്, മെറിഡിയാന എന്നിവിടങ്ങളില്‍ ഉന്നത സ്ഥാനം നിലനിര്‍ത്തുന്ന റിയല്‍ എസ്റ്റേറ്റ് ടീമാണ് ജോബിന്‍-പ്രിയന്‍ ഗ്രൂപ്പ്.

ജോബിന്‍ ജോണ്‍സണ്‍

‘ഏജന്റ് ഓഫ് ദി ഇയര്‍’ പോലുള്ള ബഹുമതികള്‍ സ്വന്തമാക്കിയ റിയല്‍റ്ററാണ് ജോബിന്‍ ജോണ്‍സണ്‍. റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണലുകള്‍ക്കിടയിലും ഉപഭോക്താക്കളുടെ ഇടയിലും പേരും പെരുമയുമുള്ള ഇദ്ദേഹം തന്റെ കഠിനാദ്ധ്വാനവും അര്‍പ്പണമനോഭാവവും കൊണ്ട് ശ്രദ്ധേയനാണ്. മെഡിക്കല്‍ രംഗത്തും ഇന്റീരിയര്‍ ഡിസൈന്‍ പ്രോജക്ടുകളില്‍ മികവ് തെളിയിച്ചതിനു ശേഷമാണ് ജോബിന്‍ ജോണ്‍സണ്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാന്നിദ്ധ്യം ഉറപ്പിച്ചത്.

തന്റെ ഭാവനാപരമായ ഉള്‍ക്കാഴ്ച കൊണ്ട് ഉപഭോക്താക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ ജോബിന്‍ കാര്യക്ഷമമായ മാര്‍ക്കറ്റിങ്ങ് പാടവം കൊണ്ടും ഇടപാടുകളിലെ സുതാര്യതയാലും സര്‍വസമ്മതനാണ്. വിശ്വാസം, ദൃഢനിശ്ചയം, ഉചിതമായ ആശയവിനിമയം തുടങ്ങിയവയാണ് ജോബിന്‍ ജോണ്‍സന്റെ വിജയരഹസ്യം. ഉപഭോക്താക്കള്‍ക്ക് മികച്ച റിസല്‍റ്റ് പ്രദാനം ചെയ്യുന്ന ഇദ്ദേഹം തന്റെ അസാധാരണമായ കസ്റ്റമര്‍ സര്‍വീസ് കൊണ്ട് അവരുടെ പ്രതീക്ഷകള്‍ക്കു മേലെ സ്ഥാനം ഉറപ്പിക്കുന്നു.

പ്രിയന്‍ ജേക്കബ്

സമര്‍പ്പിത സേവനത്തിന്റെ പര്യായമാണ് പ്രിയന്‍ ജേക്കബ് എന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സാമര്‍ത്ഥ്യമുള്ള റിയല്‍റ്ററായ പ്രിയന്‍ ജേക്കബ് തന്റെ സ്ഥിരതയുള്ള ആശയവിനിമയം, ഊര്‍ജ്വസ്വലമായ പെരുമാറ്റം എന്നിവയാല്‍ ഈ രംഗത്ത് മികച്ച വിജയങ്ങള്‍ വെട്ടിപ്പിടിച്ചിട്ടുണ്ട്. ‘ടോപ്പ് പ്രൊഡ്യൂസര്‍ ഫോര്‍ ഡി.ആര്‍ ഹോര്‍ട്ടണ്‍ ഇന്‍ പാര്‍ക്‌സ് എഡ്ജ് 2019’, ‘റൗഷ് കോള്‍മാന്‍ ഇന്‍ ഒളിംപിയ എസ്റ്റേറ്റ് 2019’ തുടങ്ങിയ അതുല്യ അംഗീകാരങ്ങള്‍ നേടിയ വ്യക്തിയാണ് ഇദ്ദേഹം.

സേവന വ്യവസായ മേഖലയുടെ പാരമ്പര്യമുള്ള പ്രിയന്‍ ജേക്കബ് തന്റെ ഉപഭോക്താക്കള്‍ക്ക് എല്ലാ തരത്തിലുള്ള വില്‍പ്പന ഇടപാടുകളും നിറവേറ്റിക്കൊടുക്കും. തന്റെ ക്ലൈന്റുകളുടെ ആവശ്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ച് കേള്‍ക്കുകയും അതെല്ലാം യാഥാര്‍ത്ഥ്യത്തിലെത്തിച്ചു കൊടുക്കുകയും ചെയ്യുന്ന ഇദ്ദേഹം ഒരു സംഗീത പ്രേമി കൂടിയാണ്.

ജോബിന്‍-പ്രിയന്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് അഡ്രസ്:

JP Group
Jobin Priyan
Group Real Estate Team
7070 Knights Court Suite 402 Missouri City TX 77459
(832) 391-5000
(832) 573-6443

www.jpgroupreality.com

jpgroupreality@gmail.com

സാമ്പത്തിക സുതാര്യതയുടെ അടയാളം: ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജ്

ഉപഭോക്താക്കളുടെ സാമ്പത്തികമായ അവശ്യങ്ങള്‍ യഥാസമയം നിറവേറ്റി മുന്നേറുന്ന ശ്രദ്ധേയമായ ധനകാര്യ സ്ഥാപനമാണ് ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജ് (F.S.M). 2020 ജനുവരി ഒന്നാം തീയതി എബി എബ്രഹാം സ്ഥാപിച്ച ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജ് ടെക്‌സസിലെ ജനപ്രീതി നേടിയ മോര്‍ട്ട് ഗേജ് ബ്രോക്കര്‍ ഫേം ആണ്.

മിതമായ വ്യവസ്ഥയില്‍ ഒട്ടും താമസമില്ലാതെ സാമ്പത്തിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന സ്ഥാപനമാണ് ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജ്. പ്രൊഫഷണലിസം, സത്യസന്ധത, ഇടപാടുകളിലെ സുതാര്യത, ആകര്‍ഷകമായ നിരക്ക് എന്നീ ഘടകങ്ങളാണ് ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജിന്റെ സല്‍പ്പേര് നിലനിര്‍ത്തുന്നത്.

ഹോം ഫൈനാന്‍സിങ്ങ് പ്രോസസ്സിലൂടെയും മറ്റും വിവിധ ആവശ്യങ്ങളുള്ള ക്ലൈന്റ്‌സിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സേവനം ചെയ്യുന്ന ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജ് ആദ്യ ടെലഫോണ്‍ കോള്‍ മുതല്‍ ക്ലോസിങ്ങ് വരെ അവര്‍ക്കൊപ്പം നിലകൊള്ളുന്നു.

ഫസ്റ്റ് സ്റ്റെപ്പ് മോര്‍ട്ട്‌ഗേജിന്റെ അഡ്രസ്:

Abey Abraham Mortgage Broker
FIRST STEP MORTGAGE
7070 Knights Ct, Suite 402 Missouri City, TX 77459
Phone: 832-212-6693

aby@first-stepmortgage.com

www.first-stepmortgage.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments