Sunday, July 14, 2024

HomeUS Malayaleeതൊടുപുഴ-മൂവാറ്റുപുഴ-കോതമംഗലം-ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി സംഗമം ശ്രദ്ധേയമായി

തൊടുപുഴ-മൂവാറ്റുപുഴ-കോതമംഗലം-ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി സംഗമം ശ്രദ്ധേയമായി

spot_img
spot_img

എ.സി. ജോര്‍ജ്

ഹൂസ്റ്റണ്‍: തൊടുപുഴ – മൂവാറ്റുപുഴ – കോതമംഗലം ത്രിവേണി ചുറ്റുവട്ടം അമേരിക്കന്‍ പ്രവാസി സംഗമം അത്യന്തം ആകര്‍ഷകവും ശ്രദ്ധേയവുമായി. സെപ്തംബര്‍ 25നു വെര്‍ച്വല്‍ സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നാട്ടിലെ പ്രസ്തുത പ്രദേശങ്ങളില്‍ നിന്നും അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ പങ്കെ—ടുക്കുകയും അവരുടെ നാടിനോടും നാട്ടാരോടുമുള്ള ഗൃഹാതുര ചിന്തകളും ഊഷ്മളതയും പങ്കുവയ്ക്കുകയുമുണ്ട ായി. നാട്ടിലെ അവരുടെ വ്യക്തി കുടുംബ ബന്ധങ്ങളും സൗഹാര്‍ദ്ദതയും വിദ്യാലയ ജീവിതാനുഭവങ്ങളും പ്രവര്‍ത്തനങ്ങളും പങ്കെടുത്ത പലരും ഹ്രസ്വമായി വിവരിക്കുകയുണ്ടായി.

ആ പ്രദേശങ്ങളിലെ പല തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്, എം.എല്‍.എ മാരായ ഡോ. മാത്യു കുഴല്‍നാടന്‍, എല്‍ദോസ് കുന്നപ്പിള്ളി, അവിടത്തെ വിവിധ മുനിസിപ്പല്‍ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ വിവിധ നിലകളിലുള്ള ഡോ. ജോസ് അഗസ്റ്റിന്‍, മേഴ്‌സി ജോര്‍ജ്, ബീനാ ഫ്രാന്‍സിസ്, വില്‍സി ഷാജി ആടുകുഴിയില്‍, സാബു ജോണ്‍ തുടങ്ങിയവര്‍ നാടിന്റെ സവിശേഷതകളെയും വിവിധ വികസന പ്രവര്‍ത്തനങ്ങളെയും പരാമര്‍ശിച്ചു സംസാരിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് സിറ്റിയില്‍് പബ്ലിക്ക് അഡ്വക്കേറ്റായി മത്സരിക്കുന്ന ഡോ. ദേവി എലിസബത്തു നമ്പ്യാപറമ്പിലും, യോഗത്തില്‍ വളരെ സജീവമായി പങ്കെടുത്തു. ഡോക്ടര്‍ ദേവിയുടെ ജനനം ന്യൂയോര്‍ക്കില്‍ ആണെങ്കിലും അവരുടെ മാതാപിതാക്കള്‍ കലൂര്‍ – പൈങ്ങോട്ടൂര്‍ തൊടുപുഴക്കാരാണ്. ഡോക്ടര്‍ ദേവിയും പിതാവായ ജോയി നമ്പ്യാപറമ്പിലും മാതാവ് സുശീലാ നമ്പ്യാപറമ്പിലും അവരുടെ നാടുമായ ഗൃഹാതുരചി—ന്തകള്‍ പങ്കുവയ്ക്കാന്‍ മറന്നില്ല. അമേരിക്കയിലെ മെഡിക്കല്‍ രംഗത്തും ടി.വി ബ്രോഡ്കാസ്റ്റ് രംഗത്തും രാഷ്ട്രീയത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ദേവി എലിസബത്ത് മത്സരിക്കുന്ന ന്യൂയോര്‍ക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റ് എന്ന തസ്തിക വളരെ പ്രാധാന്യമേറിയതാണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഭരണാധികാരിയായ മേയര്‍ക്ക് താല്‍ക്കാലികമായി എന്തെങ്കിലും സംഭവിച്ചാല്‍ അല്ലെങ്കില്‍ മേയറുടെ അഭാവത്തില്‍ മേയറുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ജനപ്രതിനിധികൂടിയാണ് പബ്ലിക്ക് അഡ്വക്കറ്റ് എന്ന വ്യക്തി. തങ്ങളുടെ നാടിന്റെ കൂടെ അഭിമാനമായ ഡോ. ദേവിക്ക് ഈ നാട്ടുകൂട്ടം നൂറുശതമാനം പിന്‍തുണ നല്‍കുന്നതായി അറിയിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഏരിയായില്‍ അധിവസിക്കുന്ന എല്ലാവരും ഡോ. ദേവിക്ക് വോട്ടു ചെയ്യണമെന്നുകൂടെ അവിടെ കൂടിയവര്‍ ആഹ്വാനം ചെയ്തു.

പത്രമാധ്യമ പ്രതിനിധികളും, സംഘടനാ പ്രവര്‍ത്തകരും എഴുത്തുകാരും ഭാഷാസാഹിത്യപ്രവര്‍ത്തകരും, മറ്റ് ധാരാളം അതിഥികളും വെര്‍ച്വല്‍ സംഗമത്തില്‍ പങ്കെടുത്ത് യോഗത്തിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആ നാടിന്റെ പൗരാണികതയും സംസ്കാര സവിശേഷതകളും ചരിത്രസംഭവങ്ങളെയൊക്ക ആധാരമാക്കി ആ നാട്ടില്‍ ബന്ധങ്ങളും വേരുകളുമുള്ള അമേരിക്കന്‍ പ്രവാസികള്‍ വളരെ ആവേശപൂര്‍വ്വമാണ് സംസാരിച്ചത്.

അതിഥികളും, നാട്ടുകാരുമായി യോഗത്തില്‍ പങ്കടുത്തു സംസാരിച്ചവരില്‍ ചിലര്‍ ജോര്‍ജ് കട്ടിക്കാരന്‍, പോള്‍ കറുകപ്പിള്ളി, പി.പി ചെറിയാന്‍, ജീമോന്‍ റാന്നി, ജോര്‍ജ് പാടിയേടം, പ്രൊഫസര്‍ സെബാസ്റ്റ്യന്‍ വട്ടമറ്റം, വര്‍ഗീസ് പോത്താനിക്കാട്, ജോസ് നെടുങ്കല്ലേല്‍, ജോര്‍ജ് ഏഴാനിക്കാട്, ത്രേസ്യാക്കുട്ടി താഴത്തുവീട്ടില്‍, ജോണ്‍ ഇളമത, ഡോ. എഫ്.എം ലാസര്‍, തോമസ് മാത്യു, ജോസഫ് ഏബ്രഹാം, ബാബു തെക്കേക്കര, ജോസഫ് കുര്യാപ്പുറം, ഷീലാ ജോസഫ്, എം.കെ പരീത്, റാണി ജോര്‍ജ്, ത്രേസ്യാകുട്ടി പുല്‍പറമ്പില്‍, തങ്കമ്മ തോമസ്, ജോയി നമ്പ്യാപറമ്പില്‍, ആഗ്‌നസ് മാത്യു, ലിജോ ജോണ്‍, ജയിംസ് ഇല്ലിക്കല്‍, ഷീലാ മാത്യു, ഐ.സി ജോസഫ്, ജോണ്‍ മാത്യു, വില്‍സന്‍ കല്ലൂര്‍ക്കാട്, മൊയ്തു പരീക്കണ്ണി, ചാക്കോ നാടുകാണി, മേരി കുര്യാക്കോസ്, സിറിയക് സ്കറിയാ, മോട്ടി മാത്യു, ജോസഫ് കണ്ണാടന്‍, എല്‍സി മാത്യു, ഡാനിയേല്‍ റാത്തപ്പിള്ളി, സാബു ജോണ്‍, അലക്‌സ് മാത്യു തുടങ്ങിയവരാണ്.

തോമസ് ഒലിയാന്‍കുന്നേല്‍, കുഞ്ഞമ്മ മാത്യു, ജോയി ഇട്ടന്‍, സജി കരിമ്പന്നൂര്‍ മുതലായവര്‍ വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. ഈ വെര്‍ച്വല്‍ മീറ്റിംഗിലും ഓപ്പണ്‍ഫോറത്തിലും പങ്കെടുത്ത എല്ലാവര്‍ക്കും ആശയങ്ങള്‍ പങ്കുവയ്ക്കുവാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും ആകാവുന്നത്ര തുല്യനീതിയും അവസരവും നല്‍കാന്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ച എ.സി. ജോര്‍ജ് അങ്ങയറ്റം സൗഹാര്‍ദ്ദപരമായി തന്നെ പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments