Friday, March 29, 2024

HomeUS Malayaleeഎക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ്-2022 വര്‍ണ്ണാഭമായി

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ക്വയര്‍ ഫെസ്റ്റ്-2022 വര്‍ണ്ണാഭമായി

spot_img
spot_img

ജീമോന്‍ ജോര്‍ജ്
ഫിലഡല്‍ഫിയ: സഹോദരീയ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സംഘടനയായ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ ക്വയര്‍ ഫെസ്റ്റ്-2022 അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച് നടത്തുകയുണ്ടായി.

മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തോടു കൂടി ക്വയര്‍ ഫെസ്റ്റിന് തുടക്കം കുറിച്ചു. തുടര്‍ന്ന് റവ.ഫാ.കെ.പി.എല്‍ദോസിന്റെ(വൈസ് ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്) പ്രാര്‍ത്ഥനയോടു കൂടി ക്വയര്‍ ഫെസ്റ്റിന് ആരംഭം കുറിക്കുകയുണ്ടായി. കോവിഡാനന്തര കാലഘട്ടത്തില്‍ മാറിവരുന്ന സാഹചര്യത്തിലൂടെ വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എത്ര പ്രകീര്‍ത്തിച്ചാലും മതി വരില്ലാന്നും ദേവാലയങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം ഊട്ടി ഉറപ്പിക്കുവാനും കൂടാതെ എക്യൂമെനിക്കല്‍ ഫെലോഷിപ്പിലെ ഗായികാ-ഗായകന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് ക്വയര്‍ ഫെസ്റ്റ് ആരംഭിച്ചതെന്നും റവ.ഫാ.എം.കെ.കുര്യാക്കോസ്(ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്) ആമുഖമായി പറയുകയുണ്ടായി.

കെവിന്‍ വര്‍ഗീസ്(സെക്രട്ടറി, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്) ആശംസ പ്രസംഗം നടത്തുകയും, തോമസ് ഏബ്രഹാം(ബിജു)(കോര്‍ഡിനേറ്റര്‍, ക്വയര്‍ ഫെസ്റ്റ്-2022) ക്വയര്‍ ഫെസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ സദസിനെ അറിയിക്കുകയും തുടര്‍ന്ന് എക്യൂമെനിക്കല്‍ ക്വയര്‍ ശ്രവണസുന്ദരമായ ഗാനങ്ങള്‍ ആലപിക്കുകയും പിന്നീട് ക്രമാനുഗതമായിട്ട് വിവിധ ദേവാലയങ്ങളുടെ ക്വയറുകള്‍ സംഗീതവാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ ഗാനാലാപന ശുശ്രൂഷയിലൂടെ അന്തരീക്ഷത്തില്‍ അനുഗ്രഹത്തിന്റെ തേന്‍മഴ ചൊരിഞ്ഞുകൊണ്ട് മനസിനും, ശരീരത്തിനും ഒരുപോലെ കുളിര്‍മഴ ചൊരിഞ്ഞു കൊണ്ടേയിരുന്നു, അതിനുശേഷം ഈ വര്‍ഷത്തെ ക്വയര്‍ ഫെസ്റ്റിന് മുഖ്യാതിഥിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നല്ലൊരു വാഗ്മിയും, എഴുത്തുകാരനും ആയ ഡോ.യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി(തൃശൂര്‍, ഭദ്രാസനം), വി.ബൈബിളിനെ അധികരിച്ച് വളരെ ലളിതമായ ഭാഷയില്‍ സംഗീതാത്മകവും അര്‍ത്ഥസംപുഷ്ടവുമായ വചനങ്ങള്‍ പറയുകയുണ്ടായി, ജീമോന്‍ ജോര്‍ജ്ജ്(പി.ആര്‍.ഓ.) മുഖ്യാതിഥിയെ സദസിന് പരിചയപ്പെടുത്തുകയുണ്ടായി.

എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ മുഖമുദ്രയായ റാഫിള്‍ ടിക്കറ്റഇന്റെ വിതരണോത്ഘാടനം റവ.ഫാ.എം.കെ. കുര്യാക്കോസ് ജൂബി ജേക്കബിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ ചാരിറ്റിയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ ഗോപിനാഥ് മുതുകാട്(മാജിക്കല്‍ പ്ലാനറ്റ്, തിരുവനന്തപുരം) നേതൃത്വത്തില്‍ നടത്തിവരുന്ന ഡിസേബിള്‍സ് കുട്ടികള്‍ക്കായുള്ള പ്രസ്ഥാനത്തിനും അമേരിക്കയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കുന്നതാണെന്ന് തോമസ്‌കുട്ടി വര്‍ഗീസ്(ചാരിറ്റി കോര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി. റാഫിള്‍ വിജയികള്‍ക്കുള്ള സ്‌പോണ്‍സേഴ്‌സ്, യമുന ട്രാവല്‍സ്(ആദ്യ വിജയി), ധാന്‍ തോമസ്(രണ്ടാമത് വിജയി), ലോണ്‍ കണ്‍സള്‍റ്റന്‍ഡ്, മാത്യൂ ശമുവേല്‍, നൈനാന്‍ മത്തായി(ലൗവ് ആന്റ് ഗ്ലോറി ഹോം കെയര്‍ സര്‍വ്വീസ്) എന്നിവരാണ്.

യുവതിയുവാക്കള്‍ക്കാണ് മുഖ്യ പ്രധാന്യം കൊടുത്തു നല്‍കിയ ക്വയര്‍ ഫെസ്റ്റിവല്‍ വെരി.റവ.ഫാ.കുര്യാക്കോസ് കൂമ്പക്കീല്‍, റവ.ഫാ. ഷിബു വേണാട്, റവ.റ്റി.റ്റി. സന്തോഷ്, റവ.ബിബി മാത്യൂ ചാക്കോ, റവ.ഫാ.റ്റോജോ ബേബി, റവ.ഫാ. ക്രിസ്റ്റഫര്‍ കുര്യന്‍, റവ.ഡീക്കന്‍ ദാനിയേല്‍ യൂഹാനോന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ക്രിസ്തീയ സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ വളരെയധികം ജനപങ്കാളിത്തത്തോടു കൂടി നടത്തിയ ക്വയര്‍ ഫെസ്റ്റ്-2022 ഈ വര്‍ഷത്തെ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ എടുത്ത പറയത്തക്ക നേട്ടങ്ങളിലെ മറ്റൊരു പൊന്‍തൂവലായി പരിസമാപിക്കുകയുണ്ടായി.

റോജിഷ് സാമുവേല്‍(ട്രഷറാര്‍), അബിന്‍ ബാബു(ജോ.സെക്രട്ടറി), ഷാജി മിറ്റത്താനി(സുവനീര്‍), അബിന്‍ ബാബു(പ്രോഗ്രാം), റോഷന്‍ പ്ലാമൂട്ടില്‍(യൂത്ത്), സെലിന്‍ ഓലിക്കല്‍(വിമന്‍സ് ഫോറം), ലിസ് പോത്തന്‍, എംസിയായും, ലിസി തോമസ്, ബിന്നി ചെറിയാന്‍, ലിന്‍ഡ ജോണ്‍, ഷൈലാ രാജന്‍, സുമോദ് ജേക്കബ്(ഫോട്ടോഗ്രാഫി) തുടങ്ങിയ നിരവധി അംഗങ്ങളുടെ മഹനീയ സാന്നിധ്യത്തിലാണ് ഈ വര്‍ഷത്തെ ക്വയര്‍ ഫെസ്റ്റ് നടത്തിയത്. തുടര്‍ന്ന് എല്ലാവര്‍ക്കും ഭക്ഷണവും(മല്ലു കഫെ) ക്രമീകരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments