Thursday, December 1, 2022

HomeUS Malayaleeയൂണിഫൈഡ് ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ, ഗോപാല പിള്ള ഗ്രൂപ്പിനെ ഒഴിവാക്കി 

യൂണിഫൈഡ് ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ, ഗോപാല പിള്ള ഗ്രൂപ്പിനെ ഒഴിവാക്കി 

spot_img
spot_img

(സ്വന്തം ലേഖകൻ)
ന്യൂ ജേഴ്‌സി:  വേൾഡ് മലയാളി കൗണ്സിലിന്റെ ജന്മ നാടായ ന്യൂ ജേഴ്സിയിൽ രജിസ്റ്റർ ചെയ്തിട്ടൂള്ള വേൾഡ് മലയാളി കൌൺസിൽ  അമേരിക്ക റീജിയൻ യൂണിഫൈഡ് (ഗ്രൂപ്പ് ബി), ഗോപാല പിള്ള നയിക്കുന്ന ടെക്സസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അമേരിക്ക റീജിയനുമായി (ഗ്രൂപ്പ് എ) ഓഗസ്റ്റ് 14, 2020 ന് ഒപ്പുവെച്ച മെമ്മോറാണ്ടം ഓഫ് അണ്ടർസ്റാൻഡിങ് അഥവാ ധാരണ ഉടമ്പടി പിൻ വലിച്ചു കൊണ്ട് ഗ്രൂപ്പ് എ യെ പരിപൂർണമായി കൂട്ടുകെട്ടിൽ നിന്നും ഒഴിവാക്കി. മെമ്മോറാണ്ടത്തിൽ സൗകര്യാർത്ഥമാണ് എ യും ബി യുമായ് തരം തിരിച്ചത്.  2016 നടന്ന ഗ്ലോബൽ യൂണിഫിക്കേഷനിൽ നിന്നും എ ഗ്രൂപ്പ് വിട്ടു നിന്നിരുന്നു.
ബി ഗ്രൂപ്പിൽ നിന്നും പ്രതിനിധാനം ചെയ്ത അമേരിക്ക റീജിയന്റെ  അന്നത്തെ ചെയർമാൻ ശ്രീ പി. സി. മാത്യു ഉൾപ്പടെ ഭൂരിപക്ഷം പേരും ഒപ്പിട്ട പ്രമേയം ഇപ്പോഴത്തെ ചെയർമാൻ ചോക്കോ കൊയ്‌ക്കലെത്തിനു അയച്ചു കൊടുക്കുമെന്ന് പ്രസിഡണ്ട് ഇൻ ചാർജ് ആയിരുന്ന ഇപ്പോഴത്തെ ജനറൽ സെക്രട്ടറി കൂടിയായ ശ്രീ എൽദോ പീറ്റർ അറിയിച്ചു.

ധാരണ പത്രത്തിൽ പ്രസ്താവിച്ചിരുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിന് പകരം കരാറുകൾ ലംഖിച്ചു എന്നുള്ളതിനാലാണ്  മെമ്മോറാണ്ടം റിപ്പീൽ ചെയ്യുവാനുണ്ടായ കാരണം,വേൾഡ് മലയാളി കൌൺസിൽ പല തവണ വിഘടിക്കുകയും യൂണിഫിക്കേഷനുവേണ്ടിയുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുള്ളതാണ്. വിഘടിച്ചു നിന്ന ഗോപാല പിള്ള ഗ്രൂപ്പിന് അമേരിക്കയിൽ മൂന്നു പ്രൊവിൻസ് മാത്രമേ ഉണ്ടായിരുന്നുളളൂ. ഡാലയിൽ രണ്ടും ന്യൂയോർക്കിൽ ഒന്നും.  എന്നാൽ ഗ്രൂപ്പ് ബി യിൽ എട്ടിൽ അധികം പ്രൊവിൻസുകലുമായാണ് 2016 ൽ യൂണിഫിക്കേഷൻ നടത്തിയ വിഭാഗം പി. സി. മാത്യുവിന്റെ നേതൃത്വത്തിൽ വീണ്ടും ഒന്നിപ്പിക്കുവാൻ തയ്യാറായത്.  എന്നാൽ മെമ്മോറാണ്ടത്തിൽ പറയുന്ന പ്രധാന കാര്യം യൂണിഫിക്കേഷൻ നടത്തിയശേഷമുള്ള അടുത്ത ടെം  തിരഞ്ഞെടുപ്പ് നടത്തുവാൻ പാടില്ല എന്നുള്ളതാണ്. കാരണം യൂണിഫിക്കേഷന് ശേഷം ഇരു വിഭാഗത്തിലും പ്രവർത്തിച്ചവർ ഒന്നിച്ചു മത്സരം കൂടാതെ നല്ല പ്രവർത്തിക്കള കാഴ്ച വെച്ച് ജനങ്ങളുടെ പ്രീതി നേടുക എന്നുള്ളതായിരുന്നു ഉദ്ദേശം.

എന്നാൽ എക്സിക്യൂട്ടീവ് കൗൺസിൽ  അനുവാദം കൂടാതെ എലെക്ഷൻ കമ്മീഷണർക്കു എ ഗ്രൂപ്പിന് വേണ്ടി ഒത്താശ പിടിക്കുന്ന ഒരാൾ  ഇമെയിൽ അയച്ചു ഇലെക്ഷനിലേക്ക് വലിച്ചിഴക്കുമായാണുണ്ടായത്.  കൂടാതെ റീജിയനിൽ പൊസിഷനുകൾ പങ്കുവെച്ചതുപോലെ പ്രൊവിൻസുകളിലും അതെ അനുപാതത്തിൽ പങ്കുവെക്കണമായിരുന്നു.  എങ്കിൽ മാത്രമേ യൂണിഫിക്കേഷൻ പൂർണമാകൂ എന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു. എന്നാൽ  ഗ്രൂപ്പ് എ  കണ്ടീഷനുകൾ തെറ്റിച്ചു.  ന്യൂയോർക് പ്രൊവിൻസ് എ ഗ്രൂപ്പ് തന്നെ കയ്യടക്കി വയ്ക്കുകയാണ് ചെയ്തത്. യൂണിഫിക്കേഷന് ശേഷം ഇരു വിഭാഗത്തിന്റെയും എക്സിക്യൂട്ടീവ് കൗൺസിൽ വിളിച്ചു കൂട്ടി അംഗീകാരം നേടണമെന്നുള്ളതും പാലിച്ചിട്ടില്ല. യൂണിഫിക്കേഷന് ശേഷം സംഘടനയുടെ രജിസ്‌ട്രേഷൻ റിക്കാർഡുകൾ തിരഞ്ഞെടുക്കപ്പെട്ട  റീജിയൻ ഭാരവാഹികളുടെ  പേരിലേക്ക് മാറ്റണമെന്നുള്ളതും പാലിച്ചിട്ടില്ല.  കൂടാതെ അടുത്തയിടെ വേൾഡ് മലയാളി കൗൺസിൽ നിയമാവലിയിൽ പറയുന്ന സഹോദരത്വം വളർത്തുന്നതിന് വിപരീതമായി  അംഗങ്ങൾ മറ്റു വോളന്റീയർ സംഘടനകളിൽ പ്രവർത്തിക്കുന്നതിനും എതിരായി പ്രമേയങ്ങൾ കൊണ്ടുവരികയും അത് നടപ്പാക്കുവാൻ ഗ്രൂപ്പ് എ നിര്ബന്ധിക്കുകയ്യും ചെയ്തത് അസഹ്യമായതിനാലാണ് കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന്  നേതാക്കൾ അറിയിച്ചു. ഇതോടു കൂടി ഗ്രൂപ്പ് ബി യിൽ ഉള്ള എല്ലാ പ്രൊവിൻസുകളും നിയമ പരമായി മാതൃ സംഘടനയിൽ എത്ത്തിച്ചേരും. 

ഒക്കലഹോമ, ഡി. എഫ്. ഡബ്ല്യൂ, ഫ്ലോറിഡ, ടോറോണ്ടോ, ചിക്കാഗോ, ന്യൂ യോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂ ജേഴ്സി യിലുള്ള പ്രൊവിൻസുകൾ എന്നിവയാണ് പ്രധാനമായും ബി. ഗ്രൂപ്പിൽ പെടുന്നത്. കൂടാതെ ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റൺ, നോർത്ത് ജേഴ്സി, ഓൾ വിമൻസ് പ്രൊവിൻസ് മുതലായവ സംഘടിപ്പിക്കുവാൻ മുൻ കൈ എടുത്തവർ എന്ന നിലക്ക് തങ്ങളോടപ്പം നിൽക്കുമെന്ന് പ്രത്യാശിക്കുന്നതായി യോഗം  വിലയിരുത്തി.

ഒക്ടോബർ 22 ന് സൂം വഴിയായി വിളിച്ചു കൂട്ടിയ സ്പെഷ്യൽ യോഗത്തിൽ ഏക അഭിപ്രായത്തോടെ ആണ് തീരുമാനങ്ങൾ എടുത്തത്. അമേരിക്കയുടെ വിവിധ ഭാഗത്തു നിന്നുമാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 

ഒരു തിരഞ്ഞെടുപ്പ് നടത്തി പുതിയ അമേരിക്ക റീജിയൻ കമ്മിറ്റി സ്ഥാനം എടുക്കും വരെ മുൻ കമ്മീറ്റി ശ്രീ പി. സി. മാത്യു ( ഡി. എഫ്, ഡബ്ല്യൂ പ്രൊവിൻസ് ഡാളസ്)  ചെയർമാനായും ശ്രീ എൽദോ പീറ്റർ   (ഹൂസ്റ്റൺ) ആക്ടിങ്  പ്രെസിഡന്റായും  പ്രവർത്തിക്കും.  ജനറൽ സെക്രെട്ടറിയായി കുരിയൻ സക്കറിയ (സാബു തലപ്പാല) {ഒക്കലഹോമ},   അസ്സോസിയേറ്റ് സെക്രെട്ടറി അലക്സ് യോഹന്നാൻ (ഫ്ലോറിഡ),  ട്രഷററായി ഫിലിപ്പ് മാരേട്ട്  (ന്യൂ ജേഴ്‌സി) എന്നിവരും വൈസ് ചെയർ പേഴ്സൺ ആയി ശോശാമ്മ ആൻഡ്രൂസ് (ന്യൂ യോർക്ക്), വൈസ് ചെയർമാനായി മാത്യു വന്ദൻ (ബ്രിട്ടീഷ് കൊളംബിയ), വൈസ് പ്രെസിഡൻഡ് ഓർഗനൈസഷൻ ഓർമയുടെ നേതാവുകൂടിയായ ജോസ് ആറ്റുപുറം (ഫിലാഡൽഫിയ),അഡിഷണൽ വൈസ് പ്രസിഡന്റ് ഉഷ ജോർജ് (ന്യൂ യോർക്ക്), എന്നിവരോടൊപ്പം ചാരിറ്റി ഫോറം ചെയറായി (ഫ്ലോറിഡ) നൈനാൻ മത്തായി (ഫിലാഡൽഫിയ) പബ്ലിക് റിലേഷൻ ഓഫീസർ ആയി ജെയ്സി ജോർജ്, കൾച്ചറൽ ഫോറം ചെയറായി എലിസബത്ത് റെഡിയാർ, ( ഇരുവരും ഡാളസ്), പൊളിറ്റിക്കൽ ഫോറം,ചെയറായി മാത്തുക്കുട്ടി അലുമ്പറമ്പിൽ (ചിക്കാഗോ) ഈനിവർ ചുമതല ഏറ്റു.  അഡ്മിൻ വൈസ് പ്രസിഡന്റ് സ്ഥാനം മാത്യൂസ് എബ്രഹാമിനും  വിമൻസ് ഫോറം ആലിസ്  മഞ്ചേരിക്കായും മാറ്റിവച്ചിരിക്കുകായാണെന്നു എൽദോ പീറ്റർ അറിയിച്ചു.  യഥാർത്ഥ കാര്യങ്ങൾ വിവിധ പ്രൊവിൻസ് ഭാരവാഹികളെ അറിയിച്ചിട്ടുള്ളതായി നേതാക്കൾ അറിയിച്ചു.

ചടങ്ങിൽ കേരളത്തിൽ നിന്നും ഡോക്ടർ രാജ് മോഹൻ പിള്ളൈ, പ്രൊഫെസ്സർ കെ. പി. മാത്യു, ബഹറിനിൽ നിന്നും ഡോക്ടർ പി. വി. ചെറിയാൻ, ഡൽഹിയിൽ നിന്നും അഡ്വ. ജോസ് എബ്രഹാം, ജയ്‌പൂരിൽ നിന്നും ഡോക്ടർ മിലിൻഡ് തോമസ്, ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, അഡ്വ. സൂസൻ മാത്യു, അഡ്വ. ജോർജ് വര്ഗീസ്, വര്ഗീസ് കയ്യാലക്കകം,  ഡോക്ടർ താരാ സാജൻ എന്നിവർ പങ്കെടുക്കുകയും വിഘടിച്ചു നിൽക്കുന്ന വേൾഡ് മലയാളി കൗൺസിലിനെ ഒന്നിപ്പിക്കുവാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുകയും യൂണിഫൈഡ് അമേരിക്ക റീജിയനു വിജയാശംസകൾ നേരുകയും ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments