ഫാ.ബിൻസ് ജോസ് ചേതാലിൽ
ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷന്റെയും അസോഷിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്നാനായ നൈറ്റും സി സി ഡി ഫെയ്ത്ത് ഫെസ്റ്റും ഏവർക്കും നവ്യാനുഭവമായി ‘കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരെയും കോർത്തിണക്കിയ ഒന്നര മണിക്കൂർ കലാപരുപാടി ഏറെ പുതുമ നിറഞ്ഞതും വിശ്വാസത്തെയും ക്നാനായ തനിമയെയും കോർത്തിണക്കിയ കലാവിരുന്ന് ആയിരുന്നു. അന്നേ ദിവസം കർഷകശ്രീ അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകി.സി സി ഡി ഗ്രാജുവേറ്റ് ചെയ്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിശ്വാസ പരിശീലനത്തിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികളെ പ്രത്യേകം ആദരിക്കുകയും ചെയ്തു. നൂറ് കണക്കിന് കമ്മ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്തു.