Thursday, December 7, 2023

HomeUS Malayaleeമാർക്ക് കുടുംബസംഗമം ഉത്സവ പ്രതീതി ഉണർത്തി

മാർക്ക് കുടുംബസംഗമം ഉത്സവ പ്രതീതി ഉണർത്തി

spot_img
spot_img

സനീഷ് ജോർജ്

റെസ്പിറേറ്ററി കെയർ വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 22ന് മോർട്ടൻ ഗ്രൂപ്പിലെ സെൻറ്മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ട മാർക്കിന്റെ കുടുംബ സംഗമം, മുതിർന്നവർക്കൊപ്പം നിരവധി യുവാക്കളുടെ കൂടെ ആവേശകരമായ സാന്നിധ്യത്തിൽ ഉത്സവ പ്രതീതി ഉണർത്തി.21 വർഷം അഭിമാനപരമായി പിന്നിട്ട സംഘടനയുടെ നേതൃത്വത്തിലേക്ക് നിരവധി യുവാക്കൾ കടന്നുവരുവാൻ കാണിക്കുന്ന സന്നദ്ധതയും അവരുടെ നവീന ആശയങ്ങളും, അർപ്പണബോധവും സംഘടനയുടെ ഭാവി സുരക്ഷിതമാണെന്ന വലിയൊരു സന്ദേശമാണ് നൽകുന്നത്. ഫാമിലി നൈറ്റ് ആദ്യാവസാനം ആവേശകരമായി നിലനിർത്തിയത് ലൈവ് ഓർക്കസ്ട്രയോട് കൂടിയ നാടൻ സോൾ ബാൻഡ് എന്ന യുവ ഗായകരുടെ മെലഡിയും അടിപൊളി ഗാനങ്ങളും ചേർത്ത 3 മണിക്കൂറോളം നീണ്ട ഗാന വിരുന്നായിരുന്നു. റെസ്പിറേറ്ററി പ്രൊഫഷണലുകളും കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഘ നൃത്തങ്ങളും സോളോ, യുഗ്മഗാനങ്ങളും, ഗ്ലെന്‍ബ്രൂക്ക്സ് ടീമിൻറെ വിശേഷാൽ പരിപാടിയും സമ്മേളനം ഹൃദ്യമാക്കി.

സായാഹ്നം ആറുമണിക്ക് ഗാനമേളയുടെ അകമ്പടിയോടുകൂടിയ സൗഹൃദ സല്ലാപവുമായാണ് കുടുംബ സംഗമം ആരംഭിച്ചത്. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസിഡൻറ് വിജയൻ വിൻസൻറ് അധ്യക്ഷം വഹിച്ചു. സംഘടനയുടെ എജുക്കേഷൻ കോഡിനേറ്റർ നിഷ സജി സ്വാഗതം ആശംസിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഉപദേശക സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ പ്രസിഡൻറ് വിജയൻ വിൻസെന്റും, മുഖ്യാതിഥി ഡോക്ടർ ലാവണ്യ ശ്രീനിവാസനും ചേർന്നു ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

മാർക്കിന്റെ സ്ഥാപക നേതാക്കളിൽ ഒരുവനും, മൂന്ന് തവണ സെക്രട്ടറിയും, സംഘടനയുടെ ഒട്ടുമിക്ക കാൽവെപ്പുകൾക്കും ചുക്കാൻ പിടിച്ചും ,ഇക്കാലം അത്രയും സജീവമായി നിലകൊണ്ടിട്ടുള്ള പ്രസിഡൻറ് വിജയൻ വിൻസൻറ് 21 വർഷത്തെ മാർക്കിന്റെ നേട്ടങ്ങൾ ഹ്രസ്വമായി പരാമർശിച്ചുകൊണ്ടാണ് തൻറെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. ഒരു നവജാത ശിശുവിൻറെ ആദ്യ ശ്വാസത്തിലും രോഗിയായ ഒരു വ്യക്തിക്ക് അന്ത്യശ്വാസം നൽകുന്നതിനും ഇടയിലെ ജീവിതത്തിൽ അനേകരുടെ ശ്വസനം അനായാസം ആക്കുന്നതിലും റസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ നൽകുന്ന സേവനം സ്തുത്യര്ഹമാണെന്നു അദ്ദേഹം അനുസ്മരിച്ചു. കടുത്ത സമ്മർദ്ദങ്ങളും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടും, ചികിത്സ രംഗത്തെ സഹോദര പ്രൊഫഷണലുകൾക്കൊപ്പം കോവിഡ് രോഗികളുടെ ചികിത്സയിൽ റെസ്പിറേറ്ററി പ്രൊഫഷണലുകൾ വഹിക്കുന്ന പങ്ക് അദ്ദേഹം പ്രശംസിച്ചു. അവരെല്ലാം യഥാർത്ഥ ‘ഹീറോസ്’ ആണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വമ്പിച്ച കരഘോഷത്തോടുകൂടിയാണ് സദസ്സ് ഈ പ്രഖ്യാപനം വരവേറ്റത്. തുടർ വിദ്യാഭ്യാസ സെമിനാറുകൾ പോലുള്ള മാർക്കിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ മലയാളി യുവാക്കളെ റെസ്പിറേറ്ററി പ്രൊഫഷനിലേക്ക് ആകർഷിക്കുവാനും പ്രോത്സാഹിപ്പിക്കുമാനുമായി” മാർക്ക് സ്റ്റുഡൻറ് സ്കോളർഷിപ്പ്” ഏർപ്പെടുത്തുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. മാർക്കിന്റെ ആയുഷ്കാല അംഗത്വം 300 ആക്കി ഉയർത്തുകയാണ് തൻറെ എക്സിക്യൂട്ടീവിന്റെ മറ്റൊരു പരിഗണന എന്നും പ്രസിഡൻറ് വിജയൻ വിൻസെൻറ് അറിയിച്ചു.

സമ്മേളനത്തിലും മുഖ്യപ്രഭാഷണം നൽകിയ ഡോക്ടർ ലാവണ്യ ശ്രീനിവാസൻ കോവിഡ് രോഗികൾ അനുഭവിച്ച യാതനകളും അവരുടെ ചികിത്സയിൽ താൻ നേരിട്ട കടുത്ത വെല്ലുവിളികളെയും നിസ്സഹായ അവസ്ഥകളും വികാരനിർഭരമായ വിവരിച്ചത് വലിയൊരു വിങ്ങലോട് കൂടിയാണ് സദസ്സ് ഒന്നാകെ ശ്രവിച്ചത്.

പൽമോണോളജിസ്റ്റായി പ്രവർത്തിക്കുന്ന തൻറെ ചികിത്സയിൽ റെസ്പിറേറ്ററി കെയർ പ്രൊഫഷണലുകൾ നൽകുന്ന പിന്തുണ നന്ദിയോട് കൂടി അവർ സ്മരിച്ചു. ഈ രംഗത്തെ മലയാളികളുടെ സേവനങ്ങളും വർദ്ധിച്ചുവരുന്ന സാന്നിധ്യവും ഡോക്ടർ ലാവണ്യ ശ്രീനിവാസൻ പ്രശംസിച്ചു.

സന്തോഷ് ജോർജ്, ടീന ജോർജ് എന്നിവർ സമ്മേളനത്തിൽ മാസ്റ്റർ ഓഫ് സർ മണിയായി പ്രവർത്തിച്ചു. ഭാഷാപ്രാവണ്യവും നർമ്മം കലർന്ന ഇരുവരുടെയും അവതരണ ശൈലിയും ആദ്യാവസാനം വരെ സദസ്സിന് സമ്മേളനം ഹൃദ്യമാക്കി. എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ജോസ്, ബെൻസി ബെനഡിക്ട്, സണ്ണി കോട്ടുകാപള്ളി, ജോർജ് മത്തായി, നിഷ സജി എന്നിവർക്കൊപ്പം ഷൈനി ഹരിദാസ്, ഗീതു ജേക്കബ്, ഷാജൻ വർഗീസ്, തോമസ് പപതിനഞ്ചിൽ, അനീഷ് ചാക്കോ എന്നിവർ സമ്മേളനത്തിന്റെ നടത്തിപ്പിന് നേതൃത്വം നൽകി. മാർക്ക് അംഗങ്ങൾ കൂടിയായ ജോർജ് വയനാടൻ, രാമചന്ദ്രൻ ഞാറക്കാട്ടിൽ എന്നിവർ സമ്മേളന ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. സെക്രട്ടറി സനീഷ് ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെയും ജോലിയിലുള്ള മികവിന്റെയും അടിസ്ഥാനത്തിൽ പോയ വർഷം വിവിധ ഹോസ്പിറ്റലുകളിൽ റെസ്പിറേറ്ററി കെയർ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ, ഡയറക്ടർ, മാനേജർ, സൂപ്പർവൈസർ, ടീം ലീഡർ എന്ന് ഈ പദവിയിലേക്ക് ഉയർത്തപ്പെട്ട റോയ് ചേനമലയിൽ, ജേക്കബ് വയലിൽ ,സ്കറിയ ചേലക്കൽ , നിഷാ സജി, സനീഷ് ജോർജ്, ജോൺ ചിറയിൽ, ജോർജ് മത്തായി, ബെൻസി ബെനഡിക്ട്, ജെസ്സിമോൾ പുത്തൻപുരയ്ക്കൽ എന്നിവരെ സമ്മേളനത്തിൽ വച്ച് ആദരിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments