Sunday, November 27, 2022

HomeUS Malayaleeസാഹിത്യവേദി നവംബർ 4-ന്      

സാഹിത്യവേദി നവംബർ 4-ന്      

spot_img
spot_img

പ്രസന്നൻ പിള്ള

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം നവംബർ  4 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

 (Zoom Meeting Link https://us02web.zoom.us/j/81475259178
Meeting ID: 814 7525 9178)

സാഹിത്യവേദി അംഗം ജോയൽ ജോയ് ആണ് ഇത്തവണ വിഷയം അവതരിപ്പിക്കുന്നത്. “ബാലരമ മുതൽ സാപിയൻസ് വരെ – ഒരു വായനക്കാരന്റെ പരിണാമം” എന്ന തുറന്ന ചർച്ചയാണ് ജോയൽ അവതരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്.

ഒക്ടോബർ മാസ സാഹിത്യവേദിയിൽ ഡോ. ശ്രീകൃഷ്ണൻ എ.ആർ. മഹാകവി കൈതക്കൽ ജാതവേദന്റെ രചനകളെയും അദ്ദേഹമെഴുതിയ “വീരകേരളം” എന്ന മഹാകാവ്യത്തെ സവിശേഷമായും പരിചയപ്പെടുത്തി. ലക്ഷണമൊത്ത മഹാകാവ്യമെഴുതി അന്യം നിന്ന മലയാളത്തിലെ മഹാകാവ്യ പ്രസ്ഥാനത്തിന് പുതുജീവൻ നൽകിയ മഹാകവിയുടെ ആധുനിക മലയാള സാഹിത്യത്തിൽ അർഹിക്കുന്ന സ്ഥാനത്തെപ്പറ്റിയുള്ള വീക്ഷണങ്ങൾ അംഗങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്തു.

എല്ലാ സാഹിത്യ സ്നേഹികളേയും നവംബർ മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ജോയൽ ജോയ്  224 432 7381
അനിലാൽ ശ്രീനിവാസൻ  630 400 9735  
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments