Sunday, November 27, 2022

HomeUS Malayaleeവേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യുണിഫൈഡ്  സാമൂഹ്യ നന്മക്കായി പ്രവർത്തിക്കും, ഒപ്പം യോജിപ്പിനായി ശ്രമം...

വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യുണിഫൈഡ്  സാമൂഹ്യ നന്മക്കായി പ്രവർത്തിക്കും, ഒപ്പം യോജിപ്പിനായി ശ്രമം തുടരും 

spot_img
spot_img


(സ്വന്തം ലേഖകൻ)

ന്യൂ ജേഴ്‌സി:  വേൾഡ് മലയാളി  കൗൺസിൽ  ഗ്ലോബൽ സൂം വഴി കൂടിയ യോഗത്തിൽ   ഡോക്ടർ രാജ് മോഹൻ പിള്ളൈ  അധ്യക്ഷനായിരുന്നു. പ്രസ്തുത   യോഗത്തിൽ  അമേരിക്ക റീജിയൻ യൂണിഫൈഡ് ഭാരവാഹികളും പങ്കെടുത്തു.  തുടർന്ന്  ഗ്ലോബൽ ഒരു അഡ്‌ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.  ഗ്ലോബൽ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രധാന ഉദ്ദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.  വേൾഡ് മലയാളിയിൽ പിരിഞ്ഞിരിക്കുന്ന എല്ലാ വിഭഗത്തെയും ഒന്നിപ്പിക്കുവാൻ ശ്രമിക്കും.   ശ്രീ ജോണി കുരുവിള നയിക്കുന്ന ഗ്രൂപ്പ്,   മോഹൻ പാലക്കട്ടിന്റെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്നു (പി. ഡബ്ല്യൂ. എം. സി.). എന്ന ഗ്രൂപ്പ്,  ഗോപാല പിള്ളയുടെ  നേതൃത്വത്തിൽ  ഉള്ള  മറ്റൊരു ഗ്രൂപ്പും  ഇപ്പോൾ നിലവിലുണ്ട് .  വിഘടനം സംഭവിച്ചതിൻ്റെ  പ്രധാന കാരണങ്ങൾ പഠിച്ചു റിപ്പോർട്ട് തയ്യാറാക്കുവാൻ  യൂണിഫൈഡ്  ഗ്രൂപ്പ്  ഫൗണ്ടർ മെമ്പർമാരുടെ സഹായം തേടും. 

1. വിഘടിച്ചു നിൽക്കുന്ന ഇരു ഗ്രൂപ്പുകളെ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ എല്ലാ ശ്രമങ്ങളും നടത്തുക.

2.  സമാന വീക്ഷണമുള്ള മറ്റു സാമൂഹിക സംഘടനകളോട് ചേർന്നു സാമൂഹ്യ നന്മക്കായി പ്രവർത്തിക്കുക.  

3. തികച്ചും  മാറ്റങ്ങളോടെ സമകാലിക സാഹചര്യത്തിന് തക്കതായ പുതിയ ബൈലോസ് സ്വീകരിക്കുക.
4. വേൾഡ് മലയാളി കൗൺസിലിൽ നിന്നും വിട്ടു പോയവരെ കൂട്ടിച്ചേർക്കുക.

5. വേൾഡ് മലയാളി കൗൺസിൽ ജന്മ നാടായ ന്യൂ ജേഴ്‌സിയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ആക്കി മാറ്റുക.

6. വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സിയിൽ 2016 ൽ രജിസ്റ്റർ ചെയ്തു യൂണിഫിക്കേഷൻ നടത്തിയ റീജിയന് എല്ലാ സഹായവും നൽകുക.  

ചടങ്ങിൽ  അമേരിക്കാ  റീജിയൻ മുൻ  പ്രസിഡന്റ്  സുധീർ നമ്പിയാർ, പ്രൊഫെസ്സർ കെ. പി. മാത്യു, ബഹറിനിൽ നിന്നും ഡോക്ടർ പി. വി. ചെറിയാൻ, ഡൽഹിയിൽ നിന്നും    സുപ്രീം  കോർട്ട്   അഡ്വ. ജോസ് എബ്രഹാം,  ജയ്‌പൂരിൽ നിന്നും ഡോക്ടർ മിലിൻഡ്  തോമസ്,  ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ,  അഡ്വ. സൂസൻ മാത്യു,  അഡ്വ. ജോർജ് വര്ഗീസ്,  വര്ഗീസ് കയ്യാലക്കകം,  ഡോക്ടർ താരാ സാജൻ  എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ മലയാളികൾക്ക് നന്മക്കായി ഉതകുന്ന പ്രൊജെക്ടുകൾ ചെയ്യുവാൻ മുൻകൈ എടുക്കുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ. രാജ്‌മോഹൻ പിള്ളൈ  പറഞ്ഞു.  ബിസിനസ് കാരനായ രാജൻ പിള്ളൈ ഉദ്ദേശം അറുനൂറു മില്ലിൻ ഡോളർ വിദേശ വ്യാപാരം വർഷാ വര്ഷം ചെയ്തു വരുന്ന മലയാളി ആണ്..

അമേരിക്കയിൽ ഭൂരിപക്ഷം പ്രൊവിൻസുകളും  മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാന്റിംഗ്  റിപ്പീൽ ചെയ്തതോടെ  നിയമ പരമായി മാതൃ സംഘടനയായ  വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ  യൂണിഫൈഡിൽ എത്തിച്ചേർന്നിരിക്കുകയാണ്.  തുടർന്നുള്ള  പ്രവർത്തനങ്ങൾ  റീജിയൻ എക്സിക്യൂട്ടിവ്  കൗൺസിൽ കൂടി തീരുമാനിക്കണമെന്ന്  പി. സി. മാത്യു തൻ്റെ   പ്രസംഗത്തിൽ പറഞ്ഞു.  ഒക്കലഹോമ,  ഡി. എഫ്. ഡബ്ല്യൂ, ഫ്ലോറിഡ, ടോറോണ്ടോ, ചിക്കാഗോ, ന്യൂ യോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂ ജേഴ്സി യിലുള്ള പ്രൊവിൻസുകൾ എന്നിവയാണ്  പ്രധാനമായും ഡബ്ല്യൂ  എം  സി  യൂണിഫൈഡിൽ  ഉള്ളത്.  കൂടാതെ ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റൺ, നോർത്ത് ജേഴ്സി, ഓൾ വിമൻസ് പ്രൊവിൻസ് മുതലായവ സംഘടിപ്പിക്കുവാൻ മുൻ കൈ എടുത്തവർ എന്ന നിലക്ക് തങ്ങളോടപ്പം നിൽക്കുമെന്ന്  പ്രത്യാശ പ്രകടിപ്പിച്ചു.   സൂം വഴിയായി വിളിച്ചു കൂട്ടിയ സ്പെഷ്യൽ യോഗത്തിൽ ഏക അഭിപ്രായത്തോടെ ആണ് തീരുമാനങ്ങൾ എടുത്തത്. അമേരിക്കയുടെ വിവിധ ഭാഗത്തു നിന്നുമാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി  കൗൺസിൽ   നേതാക്കളും  പിന്തുണ അറിയിച്ചു. 

ഡിസംബറോടുകൂടി തിരഞ്ഞെടുപ്പ് നടത്തി പുതിയ അമേരിക്ക റീജിയൻ കമ്മിറ്റി സ്ഥാനം എടുക്കും വരെ മുൻ കമ്മീറ്റി ശ്രീ പി. സി. മാത്യു ( ഡി. എഫ്, ഡബ്ല്യൂ പ്രൊവിൻസ് ഡാളസ്)  ചെയർമാനായും ശ്രീ എൽദോ പീറ്റർ   (ഹൂസ്റ്റൺ) ആക്ടിങ്  പ്രെസിഡന്റായും  പ്രവർത്തിക്കും. .  ജനറൽ സെക്രെട്ടറിയായി കുരിയൻ സക്കറിയ (സാബു തലപ്പാല) {ഒക്കലഹോമ}, അസ്സോസിയേറ്റ് സെക്രെട്ടറി അലക്സ് യോഹന്നാൻ (ഫ്ലോറിഡ),  ട്രഷററായി  ഫൗണ്ടർ കൂടിയായ  ഫിലിപ്പ് മാരേട്ട്  (ന്യൂ ജേഴ്‌സി) എന്നിവരും വൈസ് ചെയർ പേഴ്സൺ ആയി ശോശാമ്മ ആൻഡ്രൂസ് (ന്യൂ യോർക്ക്), വൈസ് ചെയർമാനായി മാത്യു  വന്ദനത്തുവയലിൽ (ബ്രിട്ടീഷ് കൊളംബിയ), വൈസ്  പ്രസിഡന്റ്  ഓർഗനൈസഷൻ ജോസ് ആറ്റുപുറം (ഫിലാഡൽഫിയ), അഡിഷണൽ വൈസ് പ്രസിഡന്റ്  ഉഷ ജോർജ് (ന്യൂ യോർക്ക്), എന്നിവരോടൊപ്പം ചാരിറ്റി ഫോറം ചെയറായി നൈനാൻ മത്തായി (ഫിലാഡൽഫിയ), പബ്ലിക് റിലേഷൻ ഓഫീസർ ആയി ജെയ്സി ജോർജ്, കൾച്ചറൽ ഫോറം ചെയറായി എലിസബത്ത് റെഡിയാർ, ( ഇരുവരും ഡാളസ്), പൊളിറ്റിക്കൽ ഫോറം,ചെയറായി മാത്തുക്കുട്ടി അലുമ്പറമ്പിൽ (ചിക്കാഗോ) എന്നിവർ ചുമതല ഏറ്റു. 

മൗന പ്രാത്ഥനയോടെ ആരംഭിച്ച  യോഗത്തിൽ ആക്ടിങ് പ്രസിഡന്റ്  എൽദോ പീറ്റർ സ്വാഗതം പറഞ്ഞു.  പ്രൊഫസർ. കെ. പി. മാത്യു, ഡോ പി. വി. ചെറിയാൻ, അഡ്വ. സൂസൻ മാത്യു, ഡോ ഡെയ്സി ക്രിസ്റ്റഫർ, ഡോ. മിലിൻഡ് തോമസ്,  മാത്തുക്കുട്ടി ആലുംപറമ്പിൽ, ജോസ് ആറ്റുപുറം, മാത്യു വന്ദനത്തുവയലിൽ, അഡ്വ. ജോർജ് വര്ഗീസ്, വര്ഗീസ് കയ്യാലക്കകം, അലക്സ് യോഹന്നാൻ, എലിസബത്ത് റെഡിയാർ, ഡോ താരാ സാജൻ, സ്റ്റാൻലി തോമസ്, പ്രൊഫ്. ജോയ് പല്ലാട്ടുമഠം,  ഫിലിപ്പ്  മാരേട്ട്,  മഹേഷ് പിള്ളൈ മുതലായവർ പ്രസംഗിച്ചു. ബോസ്റ്റൺ പ്രൊവിൻസ് ചെയർമാൻ ബിജു തുമ്പിൽ ചോദ്യ-ഉത്തര വേളയിൽ ചോദിച്ച ചോദ്യങ്ങൾക്കു എൽദോ പീറ്റർ മറുപടി നൽകി.  ജനറൽ സെക്രട്ടറി കുരിയൻ സഖറിയ നന്ദി പ്രകാശിപ്പിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments