Sunday, March 16, 2025

HomeUS Malayaleeകേരളാ ലിറ്റററി സൊസൈറ്റി ഡാളസ്സ് അക്ഷരശ്ലോകസദസ്സ് ചീഫ് സെക്രട്ടറി വി പി ജോയി ഉദ്ഘാടനം...

കേരളാ ലിറ്റററി സൊസൈറ്റി ഡാളസ്സ് അക്ഷരശ്ലോകസദസ്സ് ചീഫ് സെക്രട്ടറി വി പി ജോയി ഉദ്ഘാടനം ചെയ്തു

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് :‌ കേരളാ ലിറ്റററി സൊസൈറ്റി ഡാളസ്സ് ഒക്‌റ്റോബർ 30 നു സംഘടിപ്പിച്ച വെര്‍ച്വല്‍ അക്ഷരശ്ലോകസദസ്സ് മുഖ്യഥിതി കേരളഗവണ്മെന്റ്‌ ചീഫ്‌ സെക്രട്ടറിയായ ജോയ്‌ വാഴയിൽ ( വി പി ജോയ്‌ ഐ എ എസ്‌) ഉദ്ഘാടനം നിർവഹിച്ചു.

തന്റെ ഉൽഘാടനപ്രസംഗത്തിൽ അറബിക്കടലിന്റെ മടിയിലുറങ്ങുന്ന നീലഗിരിയുടെ സഖിയാം കേരളത്തെ,അക്ഷരത്തെ, സാഹിത്യത്തെ, തനിമയെ ,അതുപോലെ അതിര്‍ത്തി കടത്തിയ ഭാഷാ സ്നേഹികളുടെ ഈ സാഹിത്യപരിപാടിയുടെ കെ എൽ എസ് ന്റെ സംഘാടകരെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.

കൂടാതെ സാഹിത്യഗുണവും സംസ്‌കാരഗുണവും അക്ഷരശ്ലോകത്തിനുള്ളതെന്നും ; അക്ഷരശ്ലോകം, കാവ്യകേളി, സമസ്യാപൂരണം തുടങ്ങിയ ഭാഷാസംബന്ധിയായ കലകളെ തുടർന്നും പരിപോഷിപ്പിക്കുന്നതിൽ മലയാളിസംഘടനകൾ മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. അറിയപ്പെടുന്ന എഴുത്തുകാരനും കവിയും അക്ഷരശ്ലോക പ്രവീണനുമായ ശ്രീ ജോയ്‌ വാഴയിലിന്റെ സാന്നിധ്യം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നു പങ്കെടുത്ത നൂറ്റമ്പതോളം പേരടങ്ങുന്ന സദസ്സിനു ഊർജ്ജം പകർന്നു.

കാലിഫോർണിയ സാൻ റാമോണിൽ നിന്നുള്ള അക്ഷര ശ്ലോക വിദ്വാനുമായ ഉമേഷ്‌ നരേന്ദ്രനായിരുന്നു പരിപാടിയുടെ മോഡെറേറ്റർ. ഒപ്പം കാലിഫോർണിയയിൽ നിന്നു തന്നെ അക്ഷര ശ്ലോക വിദ്വാൻ, ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന ഹരിദാസ് മംഗലപ്പിള്ളി ( സ്വദേശം പൂലാനി, ചാലക്കുടി), കേരളത്തിൽ നിന്നും അക്ഷര ശ്ലോക വിദ്വാൻ
കെ.വേലപ്പന്‍പിള്ള ( സെക്രട്ടറി, വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) അക്ഷരശ്ലോകപരിശീലകനായ എ.യു.സുധീര്‍കുമാർ (എറണാകുളം) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കുമാരിമാർ അനുപമ. എം (വാണിയംകുളം പാലക്കാട്), നിരുപമ. പി. ജെ ( എടരിക്കോട് മലപ്പുറം), പവിത്ര. സി. വി( വെള്ളൂർ), സ്മൃതി. പി. കെ (ഇരുമ്പനം, തൃപ്പൂണിത്തുറ), ശ്രീദേവി. പി, (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി. പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണു തങ്ങളുടെ അക്ഷരശ്ലോകവൈദഗ്ദ്ധ്യം അവതരിപ്പിക്കാൻ എത്തിയ വിദ്യാർത്ഥിനികൾ.സദസ്യരും ശ്ലോകങ്ങൾ ചൊല്ലി.

കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ്‌, സിജു വി ജോർജ്ജ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരിദാസ്‌ തങ്കപ്പൻ സ്വാഗതവും അനശ്വർ മാമ്പിള്ളി കൃതജ്ഞതയും പറഞ്ഞു. വൈസ് പ്രസിഡന്റ്‌ അനുപാ സാം, ജോയിന്റ് സെക്രട്ടറി സാമൂൽ യോഹന്നാൻ എന്നിവരും സന്നിഹിതനായി‌രുന്നു.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പങ്കെടുത്ത കുട്ടികള്‍ക്ക് പ്രശസ്തിപത്രത്തോടൊപ്പം ഏറ്റവും പുതുതായി പ്രകാശനം ചെയ്യപ്പെടുന്ന ദേശികം (എന്‍.കെ.ദേശത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍) എന്ന പുസ്തകവും ഈ സ്നേഹസമ്മാനമായി കെ എൽ എസ്‌ നൽകുകയുണ്ടായി.

“ചൊല്ലാൻ പാടവ,മൊത്ത നാദമധുരം, സംശുദ്ധമുച്ചാരണം,
നല്ലാഹ്ളാദസുമം വിടർന്ന വദനം, ശ്ളോകാമൃതപ്പൊൽക്കുടം
എല്ലാം ചേർന്നൊരു ബാലസംഘമിവിടെത്തീർത്തിട്ട ചൊൽക്കാഴ്ചയാൽ
സ്വർല്ലോകത്തിനുപോലുമിന്നവധിയായ്, എത്താൻ ശ്രവിച്ചീടുവാൻ!”

അതീവവിജയകരമായിത്തീർന്ന പ്രസ്തുതപരിപാടിയെക്കുറിച്ച്‌ അക്ഷരശ്ലോക രചനാ പ്രവീണനായ ശ്രീ ഹരിദാസ്‌ മംഗലപ്പിള്ളി കുറിച്ചിട്ട ശ്‌ളോകം തികച്ചും ശരിയാണെന്നു പരിപാടിയിൽ സമയദേശഭേദമില്ലാതെ പങ്കെടുത്ത എല്ലാവരും അംഗീകരിക്കുമെന്നതിൽ സംശയമില്ല.

നോർത്ത്‌ റ്റെക്സാസിലെ മലയാളസാഹിത്യ തൽപ്പരരുടെ സംഘടനയായ KLS ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ സാഹിത്യസമാഹാരമായ “ഇതളുകൾ ” ഈ വർഷാവസാനത്തോടെ പ്രസാധനം ചെയ്യപ്പെടുമെന്ന് ഇതിന്റെ ചീഫ് എഡിറ്ററും KLS ജോയിന്റ് സെക്രട്ടറിയും കൂടിയായ സാമൂൽ യോഹന്നാൻ ആ കാര്യം സദസ്സിൽ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments