Friday, March 29, 2024

HomeUS Malayaleeസമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ദൈവം പ്രതീക്ഷിക്കുന്നത്: റവ. ഉമ്മന്‍ സാമുവല്‍

സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ദൈവം പ്രതീക്ഷിക്കുന്നത്: റവ. ഉമ്മന്‍ സാമുവല്‍

spot_img
spot_img

പി.പി ചെറിയാന്‍

ഹൂസ്റ്റണ്‍: യഥാര്‍ത്ഥമായി ക്രിസ്തുവിനെ പിന്തുടരുന്നവരില്‍നിന്നും ദൈവം പ്രതീക്ഷിക്കുന്നത് ഭാഗിക സമര്‍പ്പണം അല്ല സമ്പൂര്‍ണ്ണ സമര്‍പ്പണം ആണെന്ന് മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനും സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ ചര്‍ച്ച് (ന്യൂജേഴ്‌സി) മുന്‍ വികാരിയുമായ റവ. ഉമ്മന്‍ സാമുവല്‍ അഭിപ്രായപ്പെട്ടു.

പൗലോസ് അപ്പോസ്തലന്റെ സന്തതസഹചാരിയായിരുന്ന സൈപ്രസ്‌കാരനും ലേവ്യ പൗരോഹിത്യം ഉള്ളവനുമായ ബര്‍ണബാസ് സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തിയ ശ്രേഷ്ഠ മാതൃകകള്‍ പിന്തുടരുവാന്‍ തയ്യാറാകുമ്പോള്‍ ക്രിസ്തുവിനോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് അതിലൂടെ നാം പ്രഖ്യാപിക്കുന്നതെന്നു അച്ചന്‍ പറഞ്ഞു

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ നവം 2 ചൊവ്വാഴ്ച വൈകിട്ട് നടന്ന 390മത് പ്രയര്‍ മീറ്റിംഗില്‍ വചനശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു ഉമ്മന്‍ അച്ചന്‍. .മാത്യു ജോര്‍ജ് കുട്ടിയുടെ (ഹൂസ്റ്റണ്‍) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത് പൊന്നമ്മ ഫിലിപ്പ് (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.ഐപിഎല്‍ കോഡിനേറ്റര്‍ സി വി സാമുവേല്‍ ആമുഖ പ്രസംഗം നടത്തി. കഴിഞ്ഞ് 390 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രെയര്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തില്‍നിന്നും അളവില്ലാത്ത ലഭിച്ച നന്മകള്‍ ഒന്നുകൊണ്ടു മാത്രണെന്ന് സി.വി.എസ് ഓര്‍മിപ്പിച്ചു.

കോഡിനേറ്റര്‍ ടി.എ മാത്യു സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു.1976 മുതല്‍ മാര്‍ത്തോമാ സഭയുടെ പൂര്‍ണസമയ പട്ടക്കാരനായി ഇന്ത്യയിലും അമേരിക്കയിലും വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത അച്ചന്‍ ഇപ്പോള്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയില്‍ (ഹൂസ്റ്റണ്‍) ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ടി.എ മാത്യു പറഞ്ഞു.

തുടര്‍ന്ന് ജോര്‍ജ് എബ്രഹാം(ഡിട്രോയിറ്റ് ) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി, ഷിജു ജോര്‍ജ് തച്ചനാല്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്‌റായിരുന്നു. ടി.എ.മാത്യു നന്ദി പറഞ്ഞു അച്ചന്റെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments