Friday, March 29, 2024

HomeUS Malayaleeഫ്‌ളവേഴ്‌സ് ടിവി യു എസ് എ അമേരിക്കൻ ഡ്രീംസ് 250 -മത് എപ്പിസോഡിന്റെ നിറവിൽ

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ അമേരിക്കൻ ഡ്രീംസ് 250 -മത് എപ്പിസോഡിന്റെ നിറവിൽ

spot_img
spot_img

ഫ്‌ളവേഴ്‌സ് ടിവി യു എസ് എ നോർത്ത് അമേരിക്കൻ മലയാളികളുടെ വാർത്തകളും വിശേഷങ്ങളും ഒപ്പിയെടുത്ത് ലോക മലയാളി പ്രേക്ഷകർക്ക് മുൻപിലെത്തിക്കുന്ന അമേരിക്കൻ ഡ്രീംസിന്റെ 250 താം എപ്പിസോഡ് നവംബർ 6 ശനിയാഴ്ച രാവിലെ 9 .30 നു സംപ്രേക്ഷണം ചെയ്യും .

അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളുടെ വാർത്തകളും ആഘോഷങ്ങളും ലോകമെങ്ങും എത്തിക്കുവാൻ അമേരിക്കൻ ഡ്രീംസിലൂടെ ഫ്‌ളവേഴ്‌സ് ടിവി യു എസ് എ യ്ക്കു കഴിഞ്ഞു.

വിവിധ മലയാളി അസോസിയേഷനുകളും , മറ്റ് സംഘടനകളും, വ്യക്തികളും ഒന്നിച്ചു കൈകോർത്തു പിടിച്ചു കൊണ്ടായിരുന്നു അമേരിക്കൻ ഡ്രീംസിന്റെ ഇതുവരെയുള്ള പ്രയാണം.

ഇക്കാലയളവിനുള്ളിൽ നിരവധി പേർക്ക് താങ്ങും തണലും സാന്ത്വനവും എത്തിക്കുവാനും ഒപ്പം ലോക മലയാളി പ്രേക്ഷകർക്ക് മുൻപിൽ നോർത്ത് അമേരിക്കൻ കാഴ്ചകളുടെ ദൃശ്യ വിരുന്നൊരുക്കുവാനും അമേരിക്കൻ ഡ്രീംസിലൂടെ കഴിഞ്ഞതിന്റെ ചാരിതാർത്യത്തിലാണ് ഫ്‌ളവേഴ്‌സ് യു എസ് എ സി ഇ ബിജു സക്കറിയയും ഒപ്പം അമേരിക്കയിൽ നിന്നുള്ള നൂറോളം പേരടങ്ങുന്ന ടീമും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments