Thursday, March 28, 2024

HomeUS Malayaleeഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫുകൾ ചരിത്ര വിജയത്തിലേക്ക് ; റ്റാമ്പായിൽ മാത്രം സമാഹരിച്ചത്...

ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫുകൾ ചരിത്ര വിജയത്തിലേക്ക് ; റ്റാമ്പായിൽ മാത്രം സമാഹരിച്ചത് 1 ലക്ഷത്തിൽ പരം ഡോളർ

spot_img
spot_img

ഫ്ലോറിഡ: 2022 ജൂലൈ 7-10 വരെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വച്ച് നടക്കുന്ന ഫൊക്കാനാ ഗ്ലോബൽ ഡിസ്നി കൺവന്ഷന്റെ രേങിസ്ട്രഷൻ കിക്ക് ഓഫുകൾ വൻ വിജയത്തിലേക്ക്. ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാനയുടെ ഇന്റർനാഷണൽ കൺവെൻഷൻ സംഭവബഹുലമാകുമെന്ന് സൂചന നൽകിക്കൊണ്ടാണ് ഇതുവരെ നടന്ന കൺവെൻഷൻ റെജിട്രേഷൻ കിക്ക് ഓഫുകൾ നൽകുന്ന ചരിത്രപരമായ വിജയങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ച ടാമ്പയിലെ ക്നാനായ സെന്ററിൽ വച്ച് നടന്ന വളരെ ആവേശകരമായ കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫിൽ ഒന്നേകാൽ ലക്ഷത്തോളം ഡോളറിന്റെ സ്പോൺസർഷിപ്പും നിരവധി രെജിസ്ട്രേഷനും ലഭിച്ചതിന്റെ ആവേശത്തിമർപ്പിലാണ് സംഘാടകർ. ഒർലാണ്ടോ കൺവെൻഷൻ ഫൊക്കാനയുടെ ചരിത്രത്തിലെ ഏടുകളിൽ സ്ഥാനം പിടിക്കുന്ന ഒന്നാക്കി മാറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അവർ ഇപ്പോൾ.

പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ്, സിൽവർ സ്പോൻസർഷിപ്പുകൾ ഉൾപ്പെടെ ഒന്നേകാൽ ലക്ഷത്തിൽപ്പരം തുകയാണ് ടാമ്പയിൽ മാത്രം ലഭിച്ചത്. അതിനു തലേ ദിവസം നടന്ന മലയാളി അസോസിയേഷൻ ഓഫ് ഡെറ്റോണ (മാഡ്) യുടെ ഉദ്ഘാടന ചടങ്ങിൽ 15,000 ഡോളർ സ്പോണ്സർഷിപ്പും നിരവധി രെജിസ്ട്രേഷൻകൾ വേറെയും ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ റ്റാമ്പായിൽ നിന്ന് ഇനിയും കൂടുതൽ മെമ്പർഷിപ്പും സ്പോൺസർഷിപ്പും ലഭ്യമാകുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ആർ. വി. പി. കിഷോർ പീറ്റർ എന്നിവർ പറയുന്നു.

ഫ്ലോറിഡയിലെ കൺവെൻഷൻ നഗരമായ ഒർലാണ്ടോ, പ്രധാന നഗരങ്ങളായ ഫോർട്ട് വർത്ത ലോഡർഡേൽ , മയാമി എന്നിവടങ്ങളിൽ കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് നടക്കാനിരിക്കെ, മറ്റു നഗരങ്ങളിൽ നിന്ന് ലഭിച്ച വമ്പിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ഇത്തവണത്തെ കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തതകൾകൊണ്ടും ഏറ്റവും മികച്ചതാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ചിക്കാഗോയിൽ നടന്ന രെജിസ്ട്രേഷൻ കിക്ക് ഓഫ് വൻ വിജയകരമായതിനു പിന്നാലെയാണ് ഫ്‌ലോറിഡയിൽ നിന്നുള്ള ആവേശകരമായ പിന്തുണകൂടി ലഭിച്ചതെന്നും ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.

ഫൊക്കാന ജനങ്ങൾക്കിടയിൽ അവരുടെ ശബ്ദമായി നിലകൊള്ളുന്നു എന്നതിന്റെ തെളിവാണ് തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആവേശകരമായ പിന്തുണയെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ടാമ്പയിൽ നടന്ന കൺവെൻഷൻ രേങിസ്ട്രഷൻ കിക്ക് ഓഫ് കർമ്മം ഉദഘാടനം നിർവഹിച്ചുകൊണ്ട് വ്യക്തമാക്കി. ഫൊക്കാനയെ പഴയ പ്രതാപത്തിലേക്ക് മടക്കികൊണ്ടുവരുന്നതിനായി തന്റെ നേതൃത്വത്തിലുള്ള ഫൊക്കാന ഭരണസമിതി നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടതിന്റെ സൂചനയാണ് രാജ്യത്തിൻറെ വിവിധ കോണുകളിൽനിന്നും കാനഡയിൽ നിന്നും തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഊറ്റമായ പിന്തുണയെന്നും ജോർജി വർഗീസ് വ്യകത്മാക്കി.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഫൊക്കാനയുടെ അംഗസംഖ്യയിൽ വന്ന വർധനവും തങ്ങൾ നടത്തിയ നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുടെ വിലയിരുത്തൽകൂടിയായിരിക്കും ഒർലാണ്ടോയിൽ നടക്കുന്ന കൺവെൻഷൻ എന്ന കലാശക്കൊട്ടിലൂടെ തങ്ങൾ തെളിയിക്കാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് വേദികളിൽ ലഭിക്കുന്ന സ്നേഹവും പിന്തുണയും സ്വീകരണവുമെല്ലാം തന്റെ ടീമിനെ ആവേശം കൊള്ളിക്കുന്നതാണെന്നും തങ്ങളുടെ പ്രവർത്തനങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകൾ ഹൃദയത്തോട് ചേർത്തു വെച്ചതിൽ ചരിതാർഥ്യമുണ്ടെന്നും ജോർജി പറഞ്ഞു .

യുവാക്കൾ, കുടുംബങ്ങൾ എന്നിവർക്ക് ആവേശം പകരുന്ന ഒട്ടേറെ പുതുമകൾ നിറഞ്ഞ ഒരു കൺവെൻഷൻ ആയിരിക്കും ഒർലാണ്ടോ കൺവെൻഷൻ എന്ന് തുടർന്ന് പ്രസംഗിച്ച ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി പറഞ്ഞു.ഫൊക്കാനയെന്നത് നോർത്ത് അമേരിക്കൻ മലയാളികളുടെ അമ്മ സംഘടനയാണ്. 39 വർഷം പ്രായമുള്ള ഈ കുടുംബത്തിൽ നിന്ന് പിണങ്ങി പോയ പലരും തിരികെ അമ്മയെ തേടിയെത്തി. അവരെയെല്ലാം മടക്കിക്കൊണ്ടുവരാൻ തങ്ങളുടെ ഭരണസമിതി മുൻകൈയെടുത്തതിന്റെ സൂചനയാണ് ഇപ്പോൾ 70 ലധികം സംഘടനകൾ ഫൊക്കാനയുടെ ഭാഗമായതെന്നും അദ്ദേഹം വ്യകത്മാക്കി.

കോവിഡ് പ്രതിസന്ധി രൂക്ഷമായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് തങ്ങളുടെ കമ്മിറ്റി ഭരണമേൽക്കുന്നത്. എന്നാൽ ആ പരിമിതികളെപ്പോലും എങ്ങനെ അതിജീവിക്കാമെന്ന് പ്രവർത്തനങ്ങളിലൂടെ തന്നെ തെളിച്ച ഒരു സംഘടനയാക്കി മാറ്റാൻ തങ്ങൾക്കു കഴിഞ്ഞു. ചുമതലയേറ്റ അന്ന് മുതൽ നാട്ടിലും ഇവിടെയുമായി നിരവധി കാര്യങ്ങളാണ് ചെയ്തത്. നേരിട്ട് പോകാൻ പറ്റാത്തയിടങ്ങളിലെ പോരായ്‌മകൾ പരിഹരിക്കാൻ വെർച്വൽ മീറ്റിംഗുകളുടെ സാധ്യതകൾ തുടക്കം മുതലേ കണ്ടെത്തി മീറ്റിംഗുകൾ നടത്തിയതാണ് ത്ങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്നും സജിമോൻ പറഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം നാട്ടിൽ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലായ നമ്മുടെ സഹോദരങ്ങൾക്കായി ഒരു ലക്ഷത്തിൽ പരം ഡോളർ വലിമതിക്കുന്ന വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റ് ഉൾപ്പെടയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ നൽകിയതുമെല്ലാം ഫൊക്കാനയുടെ മഹത്തായ പ്രവർത്തനങ്ങളിൽ ചിലതു മാത്രമാണെന്നും സജിമോൻ സൂചിപ്പിച്ചു.

കൊച്ചിയിലെ രാജഗിരി മെഡിക്കൽ കോളേജുമായി സഹകരിച്ച് ഫൊക്കാന നടപ്പിൽ വരുത്തിയ ഹെൽത്ത് കാർഡ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏടുകളിൽ ചേർക്കപ്പെട്ട ഒന്നാണെന്നും സജിമോൻ ചൂണ്ടിക്കാട്ടി. ഫൊക്കാനയുടെ അംഗസംഘടനകളിലെ അംഗംങ്ങൾക്കും അവരുടെ നാട്ടിലെ ബന്ധുക്കൾക്കും പ്രയോജനപ്പെടുന്ന 3000പരം ഹെൽത്ത് കാർഡുകളാണ് വിതരണം ചെയ്തു വരുന്നത്.

അതിന്റെ ഗുണഭോക്താക്കൾക്ക് വിവിധ ചികിത്സകൾക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ടുകൾക്കു പുറമെ കോവിഡ് മഹാമാരി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽപോലും ഫൊക്കാന ഹെൽത്ത് കാർഡ് ഉള്ളവർക്ക് അഡ്മിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഇതിനായി ഒരു സ്പെഷ്യൽ ഡെസ്ക്ക് തന്നെ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നതും അദ്ദേഹം വ്യക്തമാക്കി. ഹെൽത്ത്കാർഡ് ഉടമകൾക്ക് ലഭിക്കുന്ന വി.ഐ.പി പരിഗണന വലിയൊരു അനുഗ്രഹം തന്നെയാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നതായും സജിമോൻ ചൂണ്ടിക്കാട്ടി.

ഫ്ലോറിഡ കൺവെൻഷൻ ഒരു ചരിത്ര സംഭവമായി മാറുമെന്ന് ഫൊക്കാന ട്രഷറർ സണ്ണി മറ്റമന പറഞ്ഞു. എല്ലാവരും ഒരു മികച്ച കൺവെൻഷൻ കാത്തിരിക്കുകയാണ്. കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പിന്തുണ സൂചിപ്പിക്കുന്നത് ഒരാലാണ്ടോയിൽ വിസ്മയങ്ങൾ വിരിയുമെന്നു തന്നെയാണ്. ഫ്ലോറിഡയിൽ നിന്നു മാത്രം ഏറെ വലിയ തോതിൽ പിന്തുണ ലഭിച്ചു കഴിഞ്ഞു. – സണ്ണി ചൂണ്ടിക്കാട്ടി.

അമേരിക്കൻ മലയാളികളുടെ അഭിമാനമായി നിലകൊള്ളുന്ന ഫൊക്കാനയുടെ യശ്ശസ് ദിവസേനയെന്ന വിധം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ ഭരണസമിതിയുടെ പ്രവർത്തനം ആരംഭിച്ച കാലത്തുണ്ടായിരുന്ന തർക്കങ്ങളും പിണക്കങ്ങളും എല്ലാം പാടെ മാറിക്കഴിഞ്ഞുവെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രസിഡണ്ട് ജോർജി വര്ഗീസിന്റെ കീഴിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് പൊതുജനോപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചുകൊണ്ടിരിക്കുകയാണിപ്പോൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുകളും തർക്കങ്ങളും ഒന്നും ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ലെന്നും ലോകോത്തര നിലവാരമുള്ള ഒരു കൺവെൻഷൻ നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് എല്ലാവരും ഇപ്പോൾ നിലകൊള്ളുന്നതെന്നും ഫിലിപ്പോസ് വ്യക്തമാക്കി.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് ഫോക്കാനയുടെ വിമൻസ് ഫോറം പ്രവർത്തനം ആരംഭിച്ചതെന്ന് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി പറഞ്ഞു. പ്രവർത്തനോട്‌ഘാടനം ആരംഭിക്കും മുൻപു തന്നെ ഉജ്ജ്വലമായ പ്രവർത്തനം കാഴ്ച്ച വച്ചുകൊണ്ടാണ് വിമൻസ് ഫോറം വരവ് അറിയിച്ചത്.

പ്രശസ്ത മന്ത്രികനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്തെ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്ക് അക്കാഡമിയിലെ ഡിഫറെൻറ് ആർട്സ് സെന്ററിലുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് അത്താണിയായിക്കൊണ്ടാണ് വിമൻസ് ഫോറം മാതൃത്വ സ്നേഹം പ്രകടിപ്പിച്ചത്. 100 പരം അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ തയ്യൽ മിഷനുകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത ഒരു ബാഹൃത്തായ പദ്ധതിക്ക് ചുക്കാൻ പിടിച്ചത് ഫൊക്കാന വിമൻസ് ഫോറം ആയിരുന്നു.

ഇതോടെ യാതൊരു വരുമാന മാർഗവുമായില്ലാതിരുന്ന അമ്മമാർക്ക് സ്വന്തമായി വരുമാനം ലഭിച്ചുതുടങ്ങിയതായി ഡോ.കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമൻസ് ഫോറം കമ്മിറ്റിയാണ് ഇക്കുറി രൂപീകരിച്ചിട്ടുള്ളത്. 150ൽ പരം അംഗങ്ങളുള്ള നാഷണൽ കമ്മിറ്റിയും അതിനു പുറമെ ഫൊക്കാന വിമൻസ് ഫോറത്തിന്റെ പ്രവർത്തനം ലോക വ്യാപകമാക്കികൊണ്ട് ഇന്റർനാഷണൽ കമ്മിറ്റിക്കും രൂപം നൽകിയതായി കല പറഞ്ഞു.

ഫൊക്കാനയുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട ഒരു വിസ്മയ കലാവിരുന്നാണ് ഒർലാണ്ടോയിൽ കരുതി വച്ചിരിക്കുന്നതെന്ന് ഫൊക്കാന കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ പറഞ്ഞു. യൂണിവേഴ്സൽ പ്രവേശനകവാടത്തിനു തൊട്ടടുത്തു തന്നെയുള്ള സ്റ്റാർ ഹോട്ടൽ, ഡിസ്‌നി സന്ദര്ശനത്തിനുള്ള അവസരം തുടങ്ങി മാസ്മരിക കലാവിരുന്നുകളുടെ മേള സമന്യയമായിരിക്കും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി കരുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യ്കതമാക്കി. ഇത്തവണ കൺവെൻഷനിൽ കൂടുതൽ അന്താരാഷ്ട്ര പ്രതിനിത്യം ഉണ്ടാകുന്ന വിധത്തിലാണ് കൺവെൻഷൻ ക്രമീകരണങ്ങൾ നടക്കുന്നതെന്ന് കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള അതിഥികൾക്കു പുറമെ ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവെൻഷനിൽ പകെടുക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്ലോറിഡ കൺവെൻഷന് മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ് പറഞ്ഞു. ഫ്ലോറിഡയിൽ നിന്ന് മാത്രം വളരെ നല്ല രീതിയിലുള്ള സ്പോൺസർഷിപ്പും രെജിസ്ട്രേഷനും ലഭിച്ചു കഴിഞ്ഞു.

ഒർലാണ്ടോ കൺവെൻഷൻ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കാനുള്ള പ്രാരംഭപ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ഫ്ലോറിഡ ആർ. വി.പി. കിഷോർ പീറ്റർ പറഞ്ഞു. രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങുകൾക്ക് അപ്രതീക്ഷിതമായ വരവേൽപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളോറിഡയിൽ നിന്ന് മാത്രം ഇതിനകം വലിയ തോതിലുള്ള രെജിസ്ട്രേഷനുകളും മികച്ച സ്പോൺസർഷിപ്പുകളും ലഭിച്ചുകഴിഞ്ഞു. ചിക്കാഗോയിൽ നടന്ന കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് ചടങ്ങിൽ ലഭിച്ച വലിയ സ്പോന്സര്ഷിപ്പുകൾക്ക് പുറമെയാണ് ഫ്ലോറിഡയിലെ ടാമ്പയിൽ നിന്ന് മാത്രം ഒന്നേകാൽ ലക്ഷം ഡോളറിനു മുകളിൽ സ്പോൺസർഷിപ്പ് ലഭിച്ചതെന്നും കിഷോർ ചൂണ്ടിക്കാട്ടി.

ഈ ആഴ്ച്ച നടക്കാനിരിക്കുന്ന ഒർലാണ്ടോ മേഖല രെജിസ്ട്രേഷൻ കിക്ക് ഓഫിന് പുറമെ, ന്യൂയോർക്ക്, ന്യൂജേഴ്‌സി, ടെക്സസ്, കാലിഫോർണിയ മാസച്ചൂസസ്‌ തുടങ്ങിയ പ്രധാന മേഖലരാജ്യത്തെ മറ്റു പ്രധാന മേഖലകളിലും കൺവെൻഷൻ കിക്ക് ഓഫ് നടക്കാനിരിക്കെ ഒരു വലിയ കൺവെൻഷൻ മാമാങ്കം തന്നെ ആയിരിക്കുമെന്ന് വൈസ് പ്രസിഡന്റ് തോമസ് തോമസ് പറഞ്ഞു.

കൺവെൻഷൻ കിക്ക് ഓഫുകളിൽ ലഭിച്ചു വരുന്ന പിന്തുണയുടെ ആവേശത്തിലാണ് സംഘാടകർ. കോവിഡ് പ്രതിസന്ധിമൂലം ന്യൂജേഴ്‌സിയിൽ നടക്കേണ്ടിയിരുന്ന കൺവെൻഷൻ റദ്ധാക്കിയതിന്റെ ക്ഷീണം തീർക്കാൻ ഇത്തവണത്തെ ഒർലാണ്ടോ കൺവെൻഷൻ വഴി സാധ്യമാകുമെന്നും സംഘാടകർ പ്രതീക്ഷ വച്ചു പുലർത്തുന്നു. ചിക്കാഗോയിൽ നിന്നുമുള്ള കലാകാരൻ കൂടിയായ ജോർജ് പണിക്കർ കൺവെൻഷന് ആശംസകൾ നേരുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

മൂന്ന് പ്ലാറ്റിനം സ്പോൺസർമാർ ഉൾപ്പെടെ 50 പേർ ഈ കൺവെൻഷൻ രെജിസ്റ്ററേഷൻ കിക്ക് ഓഫ് ചടങ്ങിൽ വച്ച് കൺവെൻഷന് രജിസ്റ്റർ ചെയ്തു. ഫൊക്കാനാ വൈസ് പ്രസിഡന്റ് തോമസ് തോമസ്, അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ബിജൂ കൊട്ടാരക്കര, നാഷനൽ കമ്മറ്റി അംഗം ജോർജ് പണിക്കർ, കൺവെൻഷൻ കോർഡിനേറ്റർ ലീലാ മാരേട്ട്, ഫൊക്കാന കൺവെൻഷൻ കോ. ചെയർ ജോൺ കല്ലോലിക്കൽ, പ്ലാറ്റിനം സ്പോൺസർമാരായ പി. വി. ചെറിയാൻ, മാത്യു മുണ്ടിയാംകൽ, ഡോ. സ്റ്റീവ് ബേദി, ഗോൾഡൻ സ്പോൺസർ ടോമി മൈലകറപുറത്ത്എന്നിവരും ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു.ഫൊക്കാന ഫ്ലോറിഡ ആർ. വി. പി. കിഷോർ പീറ്റർ സ്വാഗതവും ഫൊക്കാന ട്രഷറർ സണ്ണി മറ്റമന നന്ദിയും പറഞ്ഞു.

മുൻ ആർ വി പി ജോൺ കല്ലോലിക്കലിന്റെ ആമുഖ പ്രസംഗത്തോടെയാണ് കിക്ക്‌ ഓഫ് മീറ്റിംഗ്‌ ആരംഭിച്ചത്. കിഷോർ പീറ്റർ ആയിരുന്നു അവതാരകൻ. സ്മിത പ്രാർത്ഥന ഗാനം ആലപിച്ചു. റോണിയ പതിയിൽ, പ്രദീപ് നാരായണൻ, രതീഷ്, ഡോ. കല ഷഹി എന്നിവർ ഗാനങ്ങൾ ആലപിച്ചു. റീജിയണൽ വൈസ് പ്രസിഡന്റ് കിഷോർ പീറ്ററിന്റെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് രെജിസ്ടർഷൻ കിക്ക്‌ ഓഫിന് ചുക്കാൻ പിടിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments