Thursday, April 18, 2024

HomeUS Malayaleeഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 12,13 തീയതികളില്‍

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 12,13 തീയതികളില്‍

spot_img
spot_img

ഹ്യൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റണിന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ഹ്യൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ നവംബര്‍12, 13 ( വെള്ളി, ശനി) തീയതികളില്‍ വൈകുന്നേരം 7 മുതല്‍ നടത്തപ്പെടും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ വെര്‍ച്ച്വലായിട്ടാണ് നടത്തുന്നതെന്ന് ഐ.സി.ഇ.സി.എച്ച് പി.ആര്‍.ഒ ജോജോ തുണ്ടിയില്‍ അറിയിച്ചു.
.
അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രസംഗകരായ റവ. ജോബി ജോയ് മുല്ലക്കല്‍ (വികാരി ഹോളി ട്രിനിറ്റി സി.എസ്.ഐ ചര്‍ച്ച്, വാഷിംഗ്ടണ്‍ DC), റവ. ഫാ. മോനായി കെ ഫിലിപ്പ് കര്‍ക്കടകംപള്ളി (ക്‌നാനായ ഓര്‍ത്തഡോക്ള്‍സ് സഭ വൈദിക ട്രസ്റ്റീ, വികാരി സെന്റ് മേരിസ് ക്‌നാനായ വലിയ പള്ളി, കോട്ടയം) എന്നിവരാണ് കണ്‍വന്‍ഷനില്‍ ദൈവ വചന പ്രഘോഷണം നടത്തുന്നത്.

Live – stream ആയി നടത്തുന്ന കണ്‍വന്‍ഷന്‍ ഐ.സി.ഇ.സി.എച്ച് ഫേസ്ബുക്കില്‍ പേജില്‍ കൂടി (ICECH Facebook Page: http://www.facebook.com/icec.houston.7) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ശ്രവിക്കാം.

വര്‍ഷത്തെ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രസിഡന്റ് റവ. ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ.ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, സെക്രട്ടറി എബി കെ മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

വിശ്വാസികള്‍ ഭക്തിയാദരപൂര്‍വ്വം കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം വെര്‍ച്ച്വല്‍ ആയി ശ്രവിച്ചു അനുഗ്രഹം പ്രാപിപ്പാന്‍ ക്കണമെന്നു ഐ.സി.ഇ.സി.എച്ച് താത്പര്യപ്പെടുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments