Friday, July 12, 2024

HomeUS Malayaleeഇലകൊഴിയും കാലത്ത് ഇഷ്ട വിശുദ്ധരെ വിരിയിച്ച് ന്യൂജേഴ്‌സിയിലെ കുഞ്ഞുങ്ങള്‍

ഇലകൊഴിയും കാലത്ത് ഇഷ്ട വിശുദ്ധരെ വിരിയിച്ച് ന്യൂജേഴ്‌സിയിലെ കുഞ്ഞുങ്ങള്‍

spot_img
spot_img

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിലെ ഇന്‍ഫന്റ് , മിഷന്‍ ലീഗ് കുട്ടികള്‍ സകലവിശുദ്ധരുടെയും തിരുനാള്‍ ഏറെ വ്യത്യസ്ഥമായി ആഘോഷിച്ചു .തണുപ്പ് കാലത്തിന് തുടക്കം കുറിച്ച് ഇലകളുടെ നിറം മാറി ഇല കൊഴിയുന്ന കാലത്ത് വിവിധ നിറമുള്ള ഇലകള്‍ കൊണ്ട് വെളുത്ത ഒരു ബോര്‍ഡില്‍ കുഞ്ഞുങ്ങള്‍ തങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്റെ പേരുകള്‍ വ്യത്യസ്ഥമായ രീതിയില്‍ മനോഹരമായി എഴുതി പ്രദര്‍ശിപ്പിച്ചു.

ഇടവക ദൈവാലയത്തി്‌റപഖ്വ ഹാളില്‍ പ്രദര്‍ശനത്തിന് വെയ്ക്കുകയും ഇടവക ജനം അത് കണ്ട് വിലയിരുത്തി ഏറ്റവും മനോഹരമായി എഴുതിയ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ആരും ശ്രദ്ധിക്കപ്പെടാതെ കൊഴിഞ്ഞ് കിടക്കുന്ന ഇലകള്‍ കൊണ്ട് മനോഹരമായി വിശുദ്ധരെ അവതരിപ്പിച്ച എല്ലാം കുട്ടികളെയും വിശ്വാസ സമൂഹം അഭിനന്ദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments