Monday, July 22, 2024

HomeUS Malayalee'കാട്ടുവെളുത്തുള്ളി'യുടെ നഗരത്തില്‍ മാധ്യമപ്പട

‘കാട്ടുവെളുത്തുള്ളി’യുടെ നഗരത്തില്‍ മാധ്യമപ്പട

spot_img
spot_img

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാം ദേശീയ സമ്മേളനം അരങ്ങേറുന്നത് ‘കാട്ടുവെളുത്തുള്ളി’യുടെ നഗരത്തിലാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആരും വിശ്വസിക്കില്ല. പക്ഷേ സംഗതി സത്യമാണ്. ‘കാട്ടുള്ളി’ അഥവാ ‘കാട്ടുവെളുത്തുള്ളി’ എന്നൊക്കെ അര്‍ത്ഥമുള്ള ‘ഷിക്കാവ’ (shikaakwa) എന്ന റെഡ് ഇന്ത്യന്‍ പദത്തിന്റെ ഫ്രഞ്ച് തരം ഉച്ചാരണത്തില്‍നിന്നാണ് ‘ഷിക്കാഗോ’ എന്ന പേര് ഉദ്ഭവിച്ചത്.

ഷിക്കാഗോ എന്ന പേര് സൂചിപ്പിക്കുന്ന അറിയപ്പെടുന്ന ആദ്യ കൈയെഴുത്തുപ്രതി നഗരത്തെ ‘Checagou’ എന്നു സൂചിപ്പിച്ച് 1679ല്‍ റൊബര്‍ട്ട് ദെ ലസല്‍ രചിച്ച ഓര്‍മ്മക്കുറിപ്പുകളാണ്. പിന്നീട് 1688ല്‍ ഹെന്റി ഷൗടെല്‍ തന്റെ കുറിപ്പുകളില്‍ ഈ പ്രദേശത്ത് ഷിക്കാഗ്വൊവ (chicagoua) എന്ന പേരിലുള്ള കാട്ടുള്ളി ധാരാളമുണ്ട് എന്ന് സൂചിപ്പിച്ചിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ഈ പ്രദേശത്ത് മയാമി, സൌക്ക്, ഫോക്‌സ് ജനതയ്ക്ക് ശേഷം വന്ന ഒരു അമേരിക്കന്‍ ഇന്ത്യന്‍ ഗോത്രക്കാരനായ പൊട്ടവട്ടോമികള്‍ താമസിച്ചിരുന്നു. പര്യവേക്ഷകന്‍ ജീന്‍ ബാപ്റ്റിസ്റ്റ് പോയിന്റ് ഡു സെബിള്‍ ആയിരുന്നു ചിക്കാഗോയിലെ ആദ്യത്തെ തദ്ദേശീയനല്ലാത്ത സ്ഥിരതാമസക്കാരന്‍. ആഫ്രിക്കന്‍, ഫ്രഞ്ച് വംശജനായി ഡു സാബിള്‍ 1780 കളിലാണ് ഇവിടെ എത്തിച്ചര്‍ന്നത്. ‘ഷിക്കാഗോയുടെ സ്ഥാപകന്‍’ എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

ഏതായാലും കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ‘കാട്ടുവെളുത്തുള്ളി’യുടെ നഗരത്തിലെത്തിയിരിക്കുകയാണ്. ജോണി ലൂക്കോസ് (ന്യൂസ് എഡിറ്റര്‍-മനോരമ ന്യൂസ്), പ്രശാന്ത് രഘുവംശം (അസിസ്റ്റന്റ് എഡിറ്റര്‍-ഏഷ്യാനെറ്റ് ന്യൂസ്), കെ.എന്‍.ആര്‍ നമ്പൂതിരി (എഡിറ്റര്‍-മാതൃഭൂമി), ശരത് ചന്ദ്രന്‍ എസ് (എക്‌സിക്യൂട്ടീവ് എഡിറ്റര്‍-കൈരളി ന്യൂസ്), ഡി പ്രമേശ് കുമാര്‍ (ഡെപ്യൂട്ടി എഡിറ്റര്‍-മാതൃഭൂമി ടെലിവിഷന്‍), നിഷ പുരുഷോത്തമന്‍ (ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍-മനോരമ ന്യൂസ്), പ്രതാപ് നായര്‍ (ഹെഡ് ഓഫ് പ്രോഗ്രാം ആന്‍ഡ് പ്രൊഡക്ഷന്‍-ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്), ക്രിസ്റ്റീന ചെറിയാന്‍ (ചീഫ് സബ് എഡിറ്റര്‍-24 ന്യൂസ്) എന്നിവരാണ് മുഖ്യാതിഥികളായി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments