Wednesday, July 17, 2024

HomeUS Malayaleeപ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്നു

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) അനുശോചന യോഗം ചേര്‍ന്നു

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

ഡാളസ്: പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിന്താവ് അഗസ്റ്റിന്‍ ജോസഫിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു വിളിച്ചു കൂട്ടിയ സൂം യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര (ചിക്കാഗോ) അധ്യക്ഷത വഹിച്ചു. അനുശോചന പ്രസംഗം നടത്തിയതോടൊപ്പം പി. കെ.സി.എന്‍.എ. യ്ക്കുവേണ്ടി റീത്തുകള്‍ സാമര്‍പ്പിച്ചതായും മന്ത്രിയെ ഫോണില്‍ വിളിച്ചു തങ്ങളുടെ അനുശോചനം അറിയിച്ചതായും കുളങ്ങര പറഞ്ഞു. പ്രവാസി കേരളാ കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തുവരുന്ന നല്ല പ്രവര്ത്തനങ്ങളെപ്പറ്റിയും അദ്ദേഹം വിവരിച്ചു.

നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ സ്വാഗത പ്രസംഗത്തില്‍ ചുരുക്കം സമയം കൊണ്ട് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്ത ഏവര്‍കും പ്രത്യേകിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനില്‍നിന്നും പങ്കെടുത്ത റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ഫിലാഡല്‍ഫിയ പ്രോവിന്‍സ് ചെയര്‍മാന്‍ ജോസ് ആറ്റുപുറം, മുതലായവര്‍ പങ്കെടുത്തു അനുശോചനം അറിയിച്ചത് ധന്യമായി എന്നും പരേതനായ അഗസ്റ്റിന്‍ ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും പറഞ്ഞു.

പി.സി. മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. ‘ഇടുക്കിയുടെ തുടിക്കുന്ന സ്പന്ദനമായി മാറിയ എം. എല്‍.എയും മന്ത്രിയുമായ, സാദാ സമയവും പൊതുജീവിതത്തില്‍ മുഴുകിയിരിക്കുന്ന റോഷി അഗസ്റ്റിന്‍ എന്ന നേതാവിനെ വാര്‍ത്തെടുക്കുക്കുവാന്‍ കേരളം കണ്ട ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളും പാലായുടെ പൊന്നോമന പുത്രനുമായിരുന്ന മാണിസാറിന്റെ ആഗ്രഹത്തിന് കരുത്തുറ്റ ശക്തി പകര്‍ന്ന പിതാവായിരുന്നു പരേതനായഅഗസ്റ്റിന്‍ ജോസഫ്’ എന്നും ‘അമേരിക്കയിലുള്ള പ്രവാസി കേരളാ കോണ്‍ഗ്രസ് അംഗങ്ങള്ക്കുവേണ്ടിയും, ന്യൂയോര്‍ക്, ചിക്കാഗോ, ഡാളസ്, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ, ജോര്‍ജിയ, കാലിഫോര്‍ണിയ, ടോറോണ്ടോ, ബ്രിട്ടീഷ് കൊളംബിയ (കാനഡ) മുതലായ ചാപ്റ്ററുകള്‍ക്കുവേണ്ടിയും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുന്നു’ എന്നും പ്രമേയത്തില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ. മണിയ്ക്ക് കരുത്തായി നില്‍ക്കുന്ന മന്ത്രിയുടെ നിലപാടുകള്‍ക്ക് ആദര്‍ശപരമായ പിന്തുണ നല്‍കുന്നതായും പ്രമേയത്തില്‍ പറയുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍ എന്നിവര്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനുവേണ്ടി സംയുക്തമായി തങ്ങളുടെ അനുശോചനം അറിയിക്കുകയും വേള്‍ഡ് മലയാളി കൗണ്‍സിലിന് മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കുന്ന എല്ലാ പിന്തുണയും നന്ദിയോട് സ്മരിക്കുന്നതായും പറഞ്ഞു. ജോസ് ആറ്റുപുറം ‘മന്ത്രി റോഷി അഗസ്റ്റിന്‍ നാട്ടില്‍ തന്റെ അയല്‍വാസിയും ജോസഫ് അഗസ്റ്റിന്‍ സാര്‍ ഏറ്റവും സ്‌നേഹത്തോടെ ഓര്‍മിക്കപ്പെടുന്ന പിതാവുമായിരുന്നു എന്നും അഗാധമായ അനുശോചനം അറിയിക്കുന്നതായും പറഞ്ഞു.

കേരളത്തില്‍ നിന്നും സജി പുതൃക്കയില്‍ യോഗത്തില്‍ പങ്കു ചേര്‍ന്ന് ചിക്കാഗോ പ്രോവിന്‍സിനു വേണ്ടി അനുശോചന അറിയിച്ചു. ഒപ്പം തന്റെ വ്യക്തി പരമായ അനുശോചനവും അദ്ദേഹം നേര്‍ന്നു.

ജോസ് ചാഴിക്കാടന്‍ (ഹൂസ്റ്റണ്‍), ജോസഫ് അഗസ്റ്റിന്‍ സാറിന്റെ നിര്യാണത്തില്‍ ഹൂസ്റ്റണ്‍ ചാപ്റ്ററിനുവേണ്ടി അനുശോചനം രേഖപ്പെടുത്തി. ഒപ്പം തന്റെ വ്യക്തി പരമായ അനുശോചനവും നേര്‍ന്നു. തന്റെ സഹോദരന്‍ തോമസ് ചാഴികാടന്‍ എം. പി. യുമായി അനുശോചനം പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു.

ജോബി വരമ്പേല്‍ (കാലിഫോര്‍ണിയ), പരേതനായ ജോസഫ് അഗസ്റ്റിന്റെ വേര്‍പാടില്‍ തന്റെയും കാലിഫോര്‍ണിയയിലെ പ്രവാസി കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വേണ്ടിയും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

വര്ഗീസ് കയ്യാലക്കകം (ഡാളസ്) ഡാളസ് ചാപ്റ്ററിനു വേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പറഞ്ഞു.

വിവിധ പ്രവാസി കേരളാ കൊണ്‌ഗ്രെസ്സ് നേതാക്കളായ, ബാബു പടവത്തില്‍, ജോണ്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്) ചാപ്റ്റര്‍ പ്രസിഡന്റ്, ഷാജി മിറ്റത്താനി (ഫിലാഡല്‍ഫിയ), എബ്രഹാം അഗസ്റ്റിന്‍ (ജോര്‍ജിയ), ആന്റോ ജോസഫ് (ന്യൂജേഴ്‌സി), ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സോണി മണിയങ്ങാട്ട് (ടോറോന്റോ), ജോസ് കുര്യന്‍ (വാന്‍കൂവര്‍), ജോസ് മാലിയില്‍, മാത്യു പ്ലാമൂടന്‍, റോയ് ചെറിയാന്‍, സണ്ണി കാരിക്കല്‍, ബിജുസ് (ഡാളസ്), ഫ്രാന്‍സിസ് ചെറുകര (ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്) മുതലായവര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചതായി പി. സി. മാത്യു അറിയിച്ചു.

നാഷണല്‍ ട്രഷറര്‍ ടുട്ടു ചെരുവില്‍ (കാലിഫോര്‍ണിയ) പങ്കെടുത്ത നേതാക്കള്‍ക്ക് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം കാലിഫോര്‍ണിയ ചാപ്റ്ററിനുവേണ്ടിയും തന്റെയും പ്രത്യേകമായ അനുശോചനം രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments