Friday, July 12, 2024

HomeUS Malayaleeഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ

spot_img
spot_img

ഷാജി രാമപുരം

ഡാളസ്: മെസ്‌കിറ്റില്‍ ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരിച്ച, പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന്‍ മാത്യുവി നോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 7.15 ന് ക്യാന്‍ഡില്‍ ലൈറ്റ് വിജില്‍ നടത്തുന്നു.

സാജന്റെ സ്‌നേഹിതരുടെ നേതൃത്വത്തില്‍ മസ്‌കീറ്റ് സിറ്റിയിലെ (1800 block of N. Galloway Avenue) അപകടം നടന്നതായ ഡോളര്‍ സ്‌റ്റോറിന്റ മുമ്പില്‍ നടത്തുന്ന ക്യാന്‍ഡില്‍ ലൈറ്റ് വിജിലില്‍ ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ഡാളസ് കൗണ്ടി, മസ്‌കീറ്റ് സിറ്റിയിലെ നോര്‍ത്ത് ഗാലോവേ അവന്യുവില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന സാജന്‍, മോഷണശ്രമത്തിനിടെ ഒരു 15 കാരന്റെ വെടിയേറ്റാണ് മരിച്ചത്. ഇയാളെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments