Sunday, April 27, 2025

HomeUS Malayaleeപുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

പുല്ലാട് ശ്രീ വിവേകാനന്ദ സ്‌കൂള്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

spot_img
spot_img

പുല്ലാട്: പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ 1974- 80 കാലഘട്ടത്തില്‍ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ‘S V H S കണക്ഷന്‍ 74-80 എന്ന പേരില്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു.

ആ കാലഘട്ടത്തില്‍ പഠിപ്പിച്ചിരുന്നതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായ അധ്യാപകരെ ആദരിക്കുന്നതിനും എട്ടാംക്ലാസില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നതും സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളതുമായ ഒരു വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ്ണ പഠന ചെലവുകള്‍ പത്താം ക്ലാസ്സ് വരെ ഏറ്റെടുക്കുവാനും സമിതി തീരുമാനിച്ചു.

ഭാരവാഹികളായി കെന്നി ജോര്‍ജ് (പ്രസിഡന്റ്) ടി ടി തോമസ് (വൈസ് പ്രസിഡന്റ്) ഡാനി തോമസ് (സെക്രട്ടറി) ജയന്‍ കെ ഏബ്രഹാം(ട്രഷറര്‍) ജോണ്‍സണ്‍ ഈശോ (കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments