Monday, November 28, 2022

HomeUS Malayaleeമലയാളി സമൂഹം ചരിത്രമെഴുതി; കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ  സുവർണജൂബിലി വർണാഭമായി 

മലയാളി സമൂഹം ചരിത്രമെഴുതി; കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ  സുവർണജൂബിലി വർണാഭമായി 

spot_img
spot_img

കോരസൺ വർഗീസ് (മീഡിയ ചെയർ)

ന്യു യോർക്ക്: അമേരിക്കയിലെ സംഘടനാ ചരിത്രത്തിനു തുടക്കം കുറിച്ച കേരള സമാജം   ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ  സുവർണജൂബിലി ആഘോഷം മലയാളി സമൂഹത്തിന്റെ പ്രവാസ ജീവിത ചരിത്രത്തിലെ നാഴികക്കല്ലായി. ഒരു കടമ്പ കൂടി നാം പിന്നിട്ടിരിക്കുന്നു.
മലയാളികൾ, എന്തിന് ഇന്ത്യാക്കാർ പോലും വിരളമായിരുന്ന കാലത്ത് രൂപം കൊണ്ട്, അമ്പത് വർഷത്തെ ചരിത്രത്തിലേക്ക് നടന്നു കയറിയ സമാജത്തിന്റെ  ജൂബിലി ആഘോഷം പങ്കെടുത്തവരുടെ എണ്ണം കൊണ്ടും അവരുടെ പ്രാധാന്യം കൊണ്ടും വേറിട്ടതായി. മറ്റു സ്ഥലങ്ങളിലേക്ക്   താമസം മാറുകയും അവിടെ അസോസിയേഷനുകളിൽ പങ്കാളികളാകുകയും ചെയ്യ്തപ്പോഴും കേരള സമാജം എന്ന തറവാടിനെ  അവർ മറന്നില്ല. മിക്കവരും  കേരള സമാജത്തിൽ ലൈഫ് മെമ്പർമാർ. ജൂബിലി ആഘോഷിക്കാൻ അവർ തറവാട്ടിലേക്കത്തുന്ന കാഴ്ചയായിരുന്നു  ബെത്ത് പേജിലെ സീറോ മലബാർ ചർച്ച് ഹാളിൽ നിറഞ്ഞു കവിഞ്ഞ സദസ്.


മുഖ്യാതിഥിയായായി പങ്കെടുത്ത മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം  അല്പം രാഷ്ട്രീയവും പിന്നെ തമ്മുടെ തലമുറ കാണേണ്ട സ്വപ്നങ്ങളും വിവരിച്ചു.

അമ്പത് വര്ഷം മുൻപ് സമാജത്തിന്റെ പ്രസിഡന്റായി ആദ്യ തിരി തെളിയിച്ച പ്രൊഫ. ജോസഫ് ചെറുവേലി സുവർണ ജൂബിലിയിൽ പങ്കെടുത്തപ്പോൾ അതിനൊരു താര പരിവേഷം കൈവന്നു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് സംഘടനക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ആഘോഷം ഉദ്ഘാടനം ചെയ്ത മലയാളി കൂടിയായ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് മലയാളി സമൂഹം കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. നാല് വര്ഷം മുൻപ് താൻ സ്റ്റേറ്റ് സെനറ്റർ ആയ ശേഷം രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റങ്ങളും  അദ്ദേഹം വിവരിച്ചു.  മലയാളി ഹെറിറ്റേജ് മന്ത് ആയി മെയ്  മാസം പ്രഖ്യാപിച്ചു. ഇപ്പോൾ ന്യു യോർക്ക് സിറ്റി കൗണ്സിലറായി മലയാളിയായ ശേഖർ കൃഷ്ണനുണ്ട്. റോക്ക് ലാൻഡിൽ ആനി പോളുണ്ട്. 


യോജിച്ചു നിന്നാൽ നമുക്ക് പലതും നേടാൻ കഴിയും. നമ്മെ ഭിന്നിപ്പിക്കാൻ പലരും ശ്രമിക്കും. ഡമോക്രാറ്റ്  എന്നോ റിപ്പബ്ലിക്കൻ എന്നോ ഉള്ള വ്യത്യാസമില്ലാതെ നാം ഒന്നിച്ചു നിൽക്കണം. കൂടുതൽ റിപ്പബ്ലിക്കൻസ് ഉള്ള ലെവിടൗണിലാണ് താൻ താമസിക്കുന്നത്. ഡമോക്രാറ്റ്  എങ്കിലും തനിക്കു പ്രശ്നമൊന്നുമില്ല. നമ്മുടെ എല്ലാവരുടെയും സ്വപ്നങ്ങൾ ഒന്ന് തന്നെയാണെന്നതാണ് കാരണം.

വരാൻ പോകുന്ന ഇലക്ഷന്റെ പശ്ചാത്തലത്തിൽ നടക്കുന്ന നുണ പ്രചാരണങ്ങളെപ്പറ്റി ജാഗരൂകരാകാനും അദ്ദേഹം അഭ്യർത്ഥിച്ചു. 2019-ലേക്കാൾ നമ്മുടെ ജീവിതം മെച്ചപ്പെട്ടു. കോവിഡ്  കാലത്ത് ഫെഡറൽ ഗവണ്മെന്റ് മുഖം തിരിഞ്ഞു നിന്നപ്പോഴും എല്ലാ കാര്യത്തിലും ന്യു യോർക്ക് സ്റ്റേറ്റ് മുന്നണിയിൽ തന്നെ   നിന്നു. ജനനന്മ  എന്നും ന്യു യോർക്കിന്റെ മുൻഗണന ആയിരുന്നു-ആദ്ദേഹം ചൂണ്ടിക്കാട്ടി.
റോക്ക്  ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ കേരള സമാജത്തിന്റെ ജൂബിലിയിൽ സന്തോഷം പ്രകടിപ്പിച്ചു.  ഒറ്റക്ക് നിന്നാൽ നമുക്ക് പലതും കഴിയില്ല. എന്നാൽ ഒരുമിച്ചു നിന്നാൽ നമുക്ക് പലതും  നേടാനാവുമെന്ന് അവർ ചൂണ്ടിക്കാട്ടി. കേരള സമാജം ദിനം പ്രഖ്യാപിച്ചുള്ള പ്രൊക്ലമേഷനും അവർ   കൈമാറി.

ഇറാനിൽ നിന്ന് അഭയാർത്ഥിയായി വന്ന സ്റ്റേറ്റ് സെനറ്റർ അന്ന  കപ്ലാൻ സംഘടനക്ക് ആശംസകൾ നേർന്നു, 
കേരള സമാജം പ്രസിഡന്റ് പോൾ  പി. ജോസ് സംഘടനയുടെ വര്ഷങ്ങളിലൂടെയുള്ള പ്രയാണം വിവരിച്ചു. ഈ നിർണായക മുഹൂർത്തത്തിൽ പ്രസിഡന്റായിരിക്കാനുള്ള നിയോഗം ലഭിച്ചത് തൻറെ ഭാഗ്യമായി കരുതുന്നു. ഒട്ടേറെ മഹാരഥർ നയിച്ച സംഘടനയാണിത്. പങ്കെടുത്ത എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു.
കഴിഞ്ഞ 50 വര്ഷത്തിനിടെയാണ് ലോകം ഇത്രയേറെ മാറിയത്. മണ്ണെണ്ണ വിളക്കിൽ നിന്ന് എൽ.ഇ.ഡിയിലേക്ക് നാം മുന്നേറി. കാളവണ്ടി യുഗത്തിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതും   ഈ കാലത്താണ്.  ഈ കാലയളവിൽ  നമ്മുടെ തുണയായി  കേരളം സമാജം നിന്നു.  അതിനു പിന്നിൽ  പ്രവർത്തിച്ച നേതാക്കളെ അനുസ്മരിക്കുന്നു.

മുഖ്യാതിഥിയായി ക്ഷണിച്ച ശശി തരൂർ എം.പിക്ക് വരാനായില്ല. അദ്ദേഹം ഖേദം പ്രകടിപ്പിച്ച ഒരു വീഡിയോ സന്ദേശം അയച്ചിട്ടുണ്ട്. തരൂരിന്റെ അഭാവത്തിലും പ്രഗത്ഭനായ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എത്തിയതിൽ പോൾ  ജോസ് സന്തോഷം പ്രകടിപ്പിച്ചു. 
ബോർഡ് ഓഫ് ട്രസ്റ്റി ചെയർ ഷാജു സാം നന്ദി പ്രകാശിപ്പിച്ചു.
ചടങ്ങിൽ മുൻ പ്രസിഡന്റുമാരെയും  ഇപ്പോഴത്തെ എക്സിക്യുട്ടിവിനെയും ട്രസ്റ്റി ബോർഡ് അംഗങ്ങളെയും ആദരിച്ചു. 


സ്നേഹ വിനോയ് അമേരിക്കൻ ദേശീയഗാനവും അപർണ ഷിബു  ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
സമാജം സെക്രട്ടറി  മേരി ഫിലിപ്പ് സ്വാഗതം ആശംസിച്ചു.  ഡിൻസിൽ ജോർജ്, ഷെറിൻ എബ്രഹാം, സിബി ഡേവിഡ് എന്നിവരായിരുന്നു എംസിമാർ.
ജൂബിലി  സുവനീർ അൽഫോൻസ് കണ്ണന്താനം പ്രൊഫ. ചെറുവേലിക്കു കോപ്പി നൽകി  പ്രകാശനം ചെയ്തു. സുവനീർ എഡിറ്റർ ബിജു  കൊട്ടാരക്കര കോപ്പി കൈമാറി 
ചടങ്ങിനെ ആസ്വാദ്യകരമാക്കി കലാപരിപാടികളും നടന്നു,ബിന്ധ്യ ശബരി സംവിധാനം ചെയ്ത മയൂര സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിച്ച  കലാപരിപാടികൾ ഏറെ ഹൃദ്യമായി 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments