ഫാ.ബിൻസ് ജോസ് ചേതാലിൽ
യൂജേഴ്സി:ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശ്വാസ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സകലവിശുദ്ധരുടെയും തിരുന്നാൾ ഏരെ പുതുമയോടും വിശ്വാസ ചൈതന്യത്തോടും കൂടെ നടത്തപ്പെട്ടു.
മാതാപിതാക്കൾ കുട്ടികളെ അവരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥരുടെ വേഷം ധരിപ്പിച്ച് ദൈവാലയത്തിൽ പ്രദക്ഷിണമായി കുട്ടികളെ അണിനിരത്തി. തുടർന്ന് പള്ളി ഹാളിൽ ഓരോ കുട്ടികളെയും പ്രത്യേകമായി ഒരു സ്വർഗ്ഗത്തിൻ്റെ അനുഭൂതി സൃഷ്ടിച്ചെടുക്കുന്ന അന്തരീക്ഷം ക്രമപ്പെടുത്തി അണിനിരത്തി. തുടർന്ന് എല്ലാവർക്കുമായി അവർ തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനെ പരിജയപ്പെടുത്തി സംസാരിച്ചു.
കുഞ്ഞുങ്ങൾ ധരിച്ച വിശുദ്ധരുടെ വസ്ത്ര ചൈതന്യം കുഞ്ഞുങ്ങളുട ഉള്ളിൽ ഏറ്റെടുക്കുവാൻ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ എന്നും അതിനുള്ള അന്തരീക്ഷം മാതാപിതാക്കൾ സൃഷ്ടിച്ചെടുക്കണം കുടുംബങ്ങളിൽ എന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ ആശംസിച്ചു കുട്ടി വിശുദ്ധർക്കായി ചെറുകര സ്റ്റീവ്, സൗമ്യാ ദമ്പതികൾ സ്നേഹവിരുന്നും ഒരുക്കി ‘ പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറത്തെയും അദ്ധ്യാപകരെയും ഏവരും പ്രത്യേകം അഭിനന്ദിച്ചു.