Thursday, April 18, 2024

HomeUS Malayaleeപ്രശസ്ത കലാകാരൻ കലാഭവൻ ജയനെ ന്യൂയോർക്കിൽ ആദരിച്ചു.

പ്രശസ്ത കലാകാരൻ കലാഭവൻ ജയനെ ന്യൂയോർക്കിൽ ആദരിച്ചു.

spot_img
spot_img

ജീമോൻ റാന്നി

ന്യൂയോർക്ക് : അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കലാപരിപാടികൾ നടത്തുകയും കേരളപ്പിറവി ദിനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രോഗ്രാം അവരിപ്പിക്കുകയും ചെയ്ത് അമേരിക്കൻ മലയാളികളുടെ ഇഷ്ഠ താരമായി മാറി വിജയകരമായ അമേരിക്കൻ പര്യടനം പൂർത്തിയാക്കി നാട്ടിലേക്ക്  പോകുന്ന  പ്രശസ്ത കലാകാരന്‍ കലാഭവൻ ജയനെ ന്യൂയോർക്ക് മലയാളികൾ ആദരിച്ചു.

4 മാസക്കാലം അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ച കലാഭവൻ ജയൻ “മിമിക്സ് വൺമാൻ ഷോ” യിൽ കൂടി ഏറെ പ്രശസ്തനായി. മിമിക്‌സിനൊപ്പം  നാടൻ പാട്ടും, സിനിമാ ഗാനങ്ങളും സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും  ഉൾപ്പെടുത്തി പ്രേക്ഷകരുടെ മനം കവരുന്ന പരിപാടികളാണ് ജയൻ അവതരിപ്പിക്കുന്നത്.  

ഇന്ത്യ കാത്തലിൿ അസോസിയേഷൻ ഓഫ് അമേരിക്കയും വെച്ചസ്റ്റർ വൈസ്മെൻ സർവ്വിസ് ക്ലബ്ബും സംയുക്തമായാണ് ആദരവ്വ് ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂയോർക്കിലെ ന്യൂറോഷലിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രസിഡണ്ട്  ആന്റോ വർക്കി അദ്ധ്യക്ഷത വഹിച്ചു.

വൈസ്മെൻ ന്യൂയോർക്ക്- അറ്റ്ലാന്റാ മുൻ റീജിയണൽ ഡയറക്ടര്‍ ജോസഫ് കാഞ്ചമല കലാഭവൻ ജയനെ പൊന്നാട നൽകി ആദരിച്ചു കാത്തലിക് അസോസിയേഷൻ ലീഡർ ഇട്ടൂപ്പ് ദേവസ്യ അദ്ദേഹത്തിന് മെമ്മന്റോ സമ്മാനിച്ചു.

ഇന്ത്യ കാത്തലിക്ക് അസോസിയേഷൻ സെക്രട്ടറി റോയ് ആന്റണി വൈസ്മെൻ മുൻ പ്രസിഡന്റുമാരായ ജോസ് ഞാറേക്കുന്നേൽ, മേരി ഫിലിപ്പ്,ഷാജിമോൻ വെട്ടം,ജോൺ കെ ജോർജ്ജ്,ജോഫ്രിൻ ജോസ്,പോൾ ജോസ്,ലിജോ ജോൺ,വൈസ്മെൻ മുൻ പ്രസിഡണ്ട്മാരയ ഷോളി കുമ്പളിവേലി,ഷാജി സക്കരിയ,കാത്തലിൿ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ജോസ് മലയിൽ,സീറോ മലബാര്‍ കാത്തലിൿ കോൺഗ്രസ് ബ്രോൺസ് ചാപ്റ്റർ പ്രസിഡണ്ട് ബെന്നി മുട്ടപ്പിളളി,സോണി വടക്കൻ,സണ്ണി മാത്യൂ,ഷാജു മോൻ ചിറമേൽ,മാത്യൂ ജോസഫ്,പ്രകാശ് തോമാസ്,ജയിംസ് ഇളംപുരയിടം,സന്തോഷ്,ഗായകൻ ഷാജി വടാശ്ശേരി എന്നിവർ ആശംസകൾ നേർന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments