Friday, April 19, 2024

HomeUS Malayaleeനോർത്ത് അമേരിക്കൻ കേരള കലോത്സവം 2022 നു ഗംഭീര സമാപനം.

നോർത്ത് അമേരിക്കൻ കേരള കലോത്സവം 2022 നു ഗംഭീര സമാപനം.

spot_img
spot_img

NSS ഓഫ് ചിക്കാഗോ നടത്തിയ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ virtual കലോത്സവം ആയ കേരള കലോത്സവം 2022 വളരെ വിജയകരമായി പര്യവസാനിച്ചു. USA Canada എന്നിവിടങ്ങളിൽ നിന്നുമായി ആയിരത്തോളം മത്സരാർത്ഥികൾ 50 ഓളം ഇനങ്ങളിലായി പങ്കെടുത്തു. 2021 നേക്കാൾ ഇത്തവണ കടുത്ത മത്സരമായിരുന്നു എന്ന്  event organizers ആയ ദേവി ജയൻ, യോഗേഷ് വിജയൻ, ശ്യാം എരമല്ലൂർ, ശ്രീവിദ്യ വിജയൻ എന്നിവർ പറഞ്ഞു. 2022 Hosting committee ലീഡ്‌സ് അനിത പിള്ളൈ, രമേശ് നായർ, പ്രതീഷ് കുമാർ എന്നിവർ ആയിരുന്നു.

മത്സരഫല പ്രഖ്യാപനത്തിനു മുന്നോടിയായി ഒരു red  carpet പ്രീഅവാർഡ് ഷോ യും സങ്കടിപ്പിക്കുകയുണ്ടായി. കോൺഗ്രെസ്സ്മാൻ രാജ കൃഷ്ണമൂർത്തി മുഖ്യ അതിഥി ആയിരുന്ന ഈ ചടങ്ങിൽ ചിക്കാഗോയിലെ വ്യത്യസ്ത മലയാളി അസോസിയേഷൻ പ്രെസിഡന്റ്സും സെക്രട്ടറിമാറും VIP guests ആയി പങ്കെടുത്തു. കല-സാഹിത്യ മേഖലകളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ വംശജരായ പ്രതിഭകൾക്ക് പ്രശസ്തി ഫലകം നൽകി NSS ഓഫ് ചിക്കാഗോ നൽകി ആദരിച്ചു.

കലാപ്രതിഭ കലാതിലകം കൂടാതെ ഇത്തവണ റൈസിംഗ് സ്റ്റാർ എന്ന ഒരു അവാർഡ് കൂടെ കൊടുക്കുകയുണ്ടായി. പ്രശസ്ത സിനിമ സംവിധായകൻ സിദ്ദിഖ് ആയിരുന്നു വിജയികളെ പ്രഖ്യാപിച്ചത്. മത്സരഫലങ്ങൾ Flowers TV USA യുടെ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു.

സബ് ജൂനിയർ (4 – 8 വർഷം)
കലാതിലകം മാനസി മഹിമ മഹേഷ് [കാലിഫോർണിയ]
കലാപ്രതിഭ അദ്വിക് കുമാർ [കാലിഫോർണിയ]
റൈസിംഗ് സ്റ്റാർ പാർഥിവ് മേനോൻ [കാലിഫോർണിയ]

ജൂനിയർ (9 – 13 വയസ്സ്)
കലാതിലകം മൗഷ്മി മഹിമ മഹേഷ് [കാലിഫോർണിയ]
കലാപ്രതിഭ ചിന്മയ് ഭട്ട് [അരിസോണ]
റൈസിംഗ് സ്റ്റാർ ദിയ സന്ദീപ് [കാലിഫോർണിയ]

സീനിയർ (14 – 18 വയസ്സ്)
കലാതിലകം മീനാക്ഷി മേനോൻ [കാലിഫോർണിയ]
കലാപ്രതിഭ ആര്യമാൻ ഇളയടം [അരിസോണ]
റൈസിംഗ് സ്റ്റാർ അനുശ്രീ സന്ദീപ് [കണക്റ്റിക്കട്ട്]

സൂപ്പർ സീനിയേഴ്സ് (19 – 35 വയസ്സ്)
റൈസിംഗ് സ്റ്റാർ അർജുൻ നായർ [ടെക്സസ്]

നോർത്ത് അമേരിക്കയിലെ വിവിധ സിറ്റികളിൽ നിന്നും event chairs ഉണ്ടായിരുന്നു എന്നത് കേരള കലോത്സവത്തിന്റെ വിജയത്തിന്റെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നു.

സ്മിത എച്ച് മേനോൻ (ന്യൂയോർക്ക്), വീണ പിള്ള (കണക്റ്റിക്കട്ട്), ദേവിക നായർ (ന്യൂജേഴ്സി), കവിത മേനോൻ (ലോസ് ഏഞ്ചൽസ്), ശ്രീദേവി സുരേഷ് (ഹൂസ്റ്റൺ), ലക്ഷ്മി നായർ (അരിസോണ), പാർവതി പ്രവീൺ (നോർത്ത് കരോലിന), അർച്ചന തമ്പി ( വാഷിംഗ്ടൺ, ഡി.സി.), ഗീതാ നായർ (ഇന്ത്യനാപൊളിസ്), സംഗീത ചന്ദ്രൻ (ടെന്നസി), വേണു നായർ (ഡാളസ്), രാജശ്രീ നായർ (വാൻകൂവർ), സുബിൻ ബാലകൃഷ്ണൻ (ഹൂസ്റ്റൺ), രമ്യ ആർ നായർ (സിയാറ്റിൽ), വിദ്യാ ഗോപൻ (ജോർജിയ), പ്രിയ നാരായൺ (മിനസോട്ട)

കേരള കലോത്സവം 2022 സ്പോന്സർസ് ഹോം മോർട്ടഗേജ് സൊല്യൂഷൻസ്, Talking chalks , മാള് ഓഫ് ഇന്ത്യ , Madhu Reddy , Radon Doctor LLC , ജോവൻസ് അക്കാദമി , Indiaco , കുമാർ മാടശ്ശേരി , Steve Criface എന്നിവരായിരുന്നു.





spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments