ശങ്കരൻകുട്ടി
ഹൂസ്റ്റണിലെ ക്രൈസ്തവ വിശ്വാസ സമൂഹത്തെ ഏകോപിപ്പിച്ചുകൊണ്ട് ചർച്ചസ് ഓഫ് സൗത്ത് ഇന്ത്യ ഗ്രേറ്റർ ഹൂസ്റ്റൺ 2022 ഡിസംബർ മാസം മൂന്നാം തീയതി ശനിയാഴ്ച 16520 ചിമ്മിനിറോക്കിൽ പുതുതായി പണികഴിപ്പിക്കുന്ന സെന്റ് തോമസ് സി എസ് ഐ ദേവാലയാങ്കണത്തിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു രണ്ടു മണിവരെ ഹാർമണി ഫെസ്റ്റ് 2022 സംഘടിപ്പിക്കുന്ന വിവരം സസന്തോഷം സവിനയം അറിയിക്കട്ടെ .
കഴിഞ്ഞ കാലങ്ങളിൽ ദൈവം നൽകിയ നന്മകളെയോർത്ത് നന്ദിയോടെ സ്തോത്രം ചെയ്യുന്നതിനും ഇതര സഭാ വിശ്വാസ സമൂഹവുമായി സൗഹൃദവും സാക്ഷ്യവും പങ്കിടുകയും ചെയ്യുക എന്നതാണ് ഈ ക്രൈസ്തവ സംഗമത്തിന്റെ പ്രധാന ലക്ഷ്യം.
തികച്ചും സൗജന്യമായ ഈ ഹാർമണി ഫെസ്റ്റ് 2022 സ്‌തോത്രാരാധന, ടാലന്റ് ഷോ, സംഗീത സദസ്സ്, കളിയരങ്ങു്, രുചി ഭേദങ്ങളുടെ നാടൻ തട്ടുകട, ഫുഡ് ട്രക്ക്, സാന്തയോടൊപ്പം തുടങ്ങിയവ ചില പ്രത്യേകതകൾ മാത്രമാണ്.

കഴിഞ്ഞ കാലങ്ങളിൽ നല്ലവരായ നിങ്ങൾ ഏവരും നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദിയർപ്പിക്കുന്നതോടൊപ്പം തുടർന്നും നിങ്ങളോരോരുത്തരുടെയും നിർലോഭമായ പ്രാർഥനയും നിസ്സീമമായ സഹായസഹകരണങ്ങളും ഞങ്ങൾ സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു, ഈ കൂട്ടായ്മയുടെ വിജയത്തിനായി സ്പോണ്സർഷിപ്പോ, സംഭാവനകളോ നൽകാൻ താല്പര്യമുള്ള സുമനസ്സുകൾക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും സൗഹാർദത്തിന്റെയും അതിരുകൾ വിശാലമാക്കുന്ന ഈ കൂട്ടായ്മക്ക് ഹൂസ്‌റ്റൻ നിവാസികളായ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സവിനയം സ്നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹപൂർവ്വം: റവ. ബെന്നി തോമസ്(വികാരി)
ശ്രീ. ബ്രായൻ T മാത്യു (കൺവീനർ ) : 832 – 659-2250