Thursday, December 1, 2022

HomeUS Malayalee'അമ്മ' യുടെ കേരളപ്പിറവി ആഘോഷം.

‘അമ്മ’ യുടെ കേരളപ്പിറവി ആഘോഷം.

spot_img
spot_img

അമ്മു സക്കറിയ

അറ്റ്ലാന്റാ- “അമ്മ” (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) നവംബർ12ാം തീയതി പാം പാലസിൽ വെച്ച് കേരളാപ്പിറവി ആഘോഷിക്കുകയും അതോടൊപ്പം തന്നെ സബ് കമ്മറ്റികളായ വിമൺസ്‌ ഫോറം , യുവജനവേദി, കിഡ്സ് ക്ലബ് എന്നിവയുടെ ഉത്ഘാടനം നടത്തുകയും ചെയ്യുകയുണ്ടായി.
Brian Walton Whiteside (solicitor general), Curtis L. Clemons (Deputy Chief Investigator) Deepthi Varghese (GINA President) എന്നിവർ പ്രധാന അതിഥികളായി എത്തിയിരുന്നു.

അമ്മ പ്രസിഡന്റ്‌ ജയിംസ് കല്ലറക്കാനിയുടെ കേരളത്തിന്റെ മഹത്വം എടുത്തു പറഞ്ഞു കൊണ്ടുള്ള അദ്ധൃക്ഷപ്രസംഗത്തോടെ ചടങ്ങുകൾ ആരംഭിക്കുകയും പ്രധാന അതിഥികൾ ഓരോരുത്തരും അമ്മ
എന്ന പ്രസ്ഥാനത്തെയും അതിന്റെ പ്രവർത്തനങ്ങളേയും അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്തു. തുടർന്ന് കമ്മറ്റിഅംഗങ്ങൾഒരുമിച്ച്തിരിതെളിച്ച്സബ്കമ്മറ്റിഉത്ഘാടനം നടത്തുകയും അതേ തുടർന്ന് ഓരോ കമ്മറ്റിയുടേയും ഭാരവാഹികളായ അമ്മു സഖറിയ, നിഥിൻ രമേശ് , ഹർഷ വിനോയ് എന്നിവർ ഓരോ വിഭാഗങ്ങളുടെയും പ്രവർത്തനം എങ്ങനെ മുന്പോട്ട് കൊണ്ട് പോകണം എന്നുള്ളതിനെക്കുറിച്ച്
അല്പ സമയം സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ മൂന്നുവർഷക്കാലം സ്തുതൃർഹമായവിധം പ്രവർത്തനം നടത്തി ആസ്ഥാനത്തു നിന്ന് വിരമിക്കുന്ന ശ്രീ ഡൊമനിക് ചാക്കോനാലിനെ പൊന്നാട അണിയിക്കുക എന്നുള്ള അടുത്ത ചടങ്ങിൽ എക്സിക്യൂട്ടീവ് അംഗമായി അദ്ദേഹത്തോടൊത്ത് പ്രവർത്തിച്ചിരുന്ന അമ്മു സഖറിയ വിജയകരമായി ഡൊമിനിക് നടത്തിയ പല പ്രവർത്തനങ്ങളെയും കുറിച്ച് സൂചിപ്പിക്കുകയും അഭിനന്ദന സൂചകമായി കമ്മറ്റി അംഗങ്ങൾ
എല്ലാവരും ചേർന്ന് പൊന്നാട അണിയിക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ കലാ സന്ധൃയിൽ മനു നായർ, റോബിൻ തോമസ്, എന്നിവരുടെ നയനാനന്ദകരമായ പാട്ടുകളും വിമൺസ് ഫോറം വനിതകൾ ഒരുമിച്ച് ഗ്രേസി തരിയന്റെ നേതൃത്വത്തിൽ നടത്തിയസമൂഹ ഗാനവും വേദിയെ ഇളക്കി മറിക്കുന്ന വിധത്തിലുള്ളവയായിരുന്നു.പ്രസിഡന്റ്‌ ജയിംസ് കല്ലറക്കാനി, അമ്പിളി സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റിഅംഗങ്ങൾ എല്ലാവരും ചേർന്ന് നടത്തിയ പരിപാടി വിജയകരമായി സൂരജ് ജോസഫിന്റെ വോട്ട് ഓഫ് താങ്ക്സ്‌,കാജൽ സഖറിയായുടെ ഫോട്ടോ ഷൂട്ട് , ഡിന്നർ എന്നിവക്കു ശേഷം പരൃവസാനിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments