Monday, November 28, 2022

HomeUS Malayaleeഫൊക്കാന ഫ്ലോറിഡാ റീജനൽ കൺവെ‍ൻഷൻ ഉജ്വലമായി

ഫൊക്കാന ഫ്ലോറിഡാ റീജനൽ കൺവെ‍ൻഷൻ ഉജ്വലമായി

spot_img
spot_img

രാജൻ പടവത്തിൽ

ഫ്ലോറിഡ :ഫൊക്കാനാ ഫ്ലോറിഡാ റീജനൽ കൺവെൻഷൻ പ്രൗഡഗംഭീരമായി. നവംബർ 12നു വൈകിട്ട് നാലിനു ഡേവിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി. ഷിക്കാഗോ, ന്യൂയോർക്ക്, ഡാലസ്, ഹൂസ്റ്റൺ, ന്യൂജഴ്സി, ഫിലഡൽഫിയ, ഫ്ലോറിഡാ, ടാമ്പാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഫൊക്കാനയുടെ ഭാരവാഹികളുടെ സാന്നിധ്യം ഫ്ലോറിഡാ റീജനൽ കൺവെൻഷന് മാറ്റുകൂട്ടി.

പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗ പരിപാടിയുടെ ആരംഭത്തിൽ ഫൊക്കാന കുടുംബത്തിൽ നിന്ന് മൺമറഞ്ഞുപോയ ഫൊക്കാനാ വാഷിങ്ടൻ ഡിസി റീജണൽ വൈസ് പ്രസിഡന്റ് ജയ്ക്കബ് വർഗീസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനാ നാഷനൽ ട്രഷറർ ഏബ്രഹാം സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയും ഫൊക്കാനയുടെ നാഷനൽ പ്രസിഡന്റുമായ രാജൻ പാടവത്തിൽ ഭദ്രദീപം തെളിയിച്ചു റീജനൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തി. ഫൊക്കാനയുടെ പ്രവർത്തനങ്ങളെപ്പറ്റിയും പ്രത്യേകിച്ച് നാളിതുവരെ നടത്തിയ ചാരിറ്റി പ്രവൃത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു. 2023 ജൂലൈ ക്രൂസ് ഷിപ്പിൽ വെച്ചു നടത്താൻ പോകുന്ന ഫൊക്കാനാ കൺവെൻഷനിലേയ്ക്കു എല്ലാവരേയും ക്ഷണിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

ഫൊക്കാന ബിഒടി ചെയർമാൻ വിനോദ് കേയാക്കേ, അഡ്‌വൈസറി ബോർഡ് ചെയർമാൻ ജോസഫ് കുരിയാപുറം എന്നിവർ ഫൊക്കാനയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്നുകൊണ്ടിരിയ്ക്കുന്ന കേസ്, കോടതി വിധികൾ എന്നിവയെ പരാമർശിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് വിശദീകരണം നൽകുകയും റീജനൽ കൺവെൻഷന് ആശംസകൾ അർപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഷിബു വെൺമണി, വുമൺസ്, വുമൺസ് ഫോറം ചെയർ ഷീലാ ചെറു എന്നിവർ തനതായ ശൈലികളിൽ നർമ്മങ്ങൾ ചാലിച്ചു കൊണ്ടും അവസരോജിതമായി നടത്തിയ പ്രസംഗം സദസ്യർക്ക് സ്വാഗതാർഹമായി.

ജനിമോൾ മറ്റം പുറത്തിൽ ഗാനം ആലപിച്ചു. കേരള സമാജം മുൻ പ്രസിഡന്റ്, സംഘ മിത്രാ തീയേറ്റേഴ്സിന്റെ മാനേജരും കലാസാമൂഹ്യ സാംസ്ക്കാരിക വേദികളിൽ തിളങ്ങി നിൽക്കുന്ന ജോയി കുറ്റിയാനി, കേരള സമാജത്തിന്റെ ആരംഭകാല പ്രവർത്തകയും ആദ്യ വനിതയും കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡായുടെ ട്രെസ്റ്റി ബോർഡ് ചെയറുമായ ലീലാ നായർ, ക്നാനായ കാത്തൊലിയ്ക്കാ അസോസിയേഷൻ പ്രസിഡന്റ് സിബി ചാണാശേരിൽ തുടങ്ങിയവർ ഫോക്കാനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും അനുമോദിച്ചുകൊണ്ടും ആശംസകൾ അർപ്പിച്ചു.

ഫൊക്കാന ഭാരവാഹികളായ ബേബിച്ചൻ ചാലിൽ, ക്രസ് തോപ്പിൽ, ഷാജി സാമുവൽ, വേണുഗോപാൽ, ബിനു പോൾ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. മയാമി മലയാളി അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കൂവപ്ലാക്കൽ, ഫ്ലോറിഡാ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോബി തോമസ്, ജിഎംഎ പ്രസിഡന്റ് ജോയിസ് ലൂക്കോസ്, എംഎഎസ്എഫ് പ്രസിഡന്റ് ഏബ്രഹാം ഫിലിപ്പ്, മുൻ കെസിസിഎൻഎ പ്രസിഡന്റ് ജോർജ് നെല്ലാമറ്റം എന്നിവരുടെ സാന്നിധ്യം കൺവെൻഷനെ ധന്യമാക്കി.

ഫൊക്കാനാ ഫ്ലോറിഡാ റീജനൽ കൺവൻഷന്റെ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ച സുരേഷ് നായർ തന്റെ സ്വയ സിദ്ധമായ ഭാഷാ ശൈലിയിലും വാക്ക് ചാതുര്യത്തിലും അനായാസം വേദിയേയും സദസിനേയും ഒരു പോലെ കയ്യിലെടുത്തുകൊണ്ടാണ് ആദ്യാ അവസാനം വരെ പ്രവർത്തിച്ചത്. ഫൊക്കാനാ അഡീഷണൽ സെക്രട്ടറി ലൂക്കോസ് മാളികയുടെ നന്ദി പ്രകാശനത്തോടുകൂടി കാര്യപരിപാടികൾക്ക് തിരശ്ശീല വീണു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments