Thursday, March 28, 2024

HomeUS Malayaleeമാഗ് 2023ലെ പ്രസിഡണ്ടായി ജോജി ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .

മാഗ് 2023ലെ പ്രസിഡണ്ടായി ജോജി ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു .

spot_img
spot_img

അജു വാരിക്കാട് 

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മാഗ് (മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ) 2023ലെ പ്രസിഡൻറ് ആയി ഹ്യൂസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ജോജി ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഒരു ബിസിനസ് സംരംഭകനും കലാകായിക രംഗങ്ങളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടു മുള്ള ജോജി ജോസഫ് 2020ലെ ജോയിൻ സെക്രട്ടറിയായും 2021ലെ സെക്രട്ടറിയായും മാഗിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓ ഐ സി സി ഹ്യൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി , വേൾഡ് മലയാളി കൌൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡണ്ട്, ഐ എ പി സി ഹൂസ്റ്റന്റെ ആദ്യ ട്രെഷറർ, സ്റ്റാഫ്‌ഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (സാമ) സെക്രട്ടറി, സെന്റ് ജോസഫ് സിറോ മലബാർ മുൻ പാരിഷ് കൌൺസിൽ അംഗം  എന്നീ നിലകളിലും ജോജി ജോസഫ് പ്രവർത്തിച്ചിട്ടുണ്ട്. 

ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 3 ശനിയാഴ്ച കേരള ഹൗസിൽ വച്ച് നടത്തപ്പെടും.
പ്രസിഡണ്ടായി ജോജി ജോസഫിനോപ്പം ബോർഡ് ഓഫ് ട്രസ്റ്റിസായി ജിമ്മി കുന്നശ്ശേരിയും അനിൽ ആറന്മുളയും വനിതാ പ്രതിനിധികളായി വർഷ മാർട്ടിനും പൊടിയമ്മ പിള്ളയും യൂത്ത് റെപ്രസെന്ററ്റീവ് ആയി മെർലിൻ സാജനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് അംഗങ്ങളായി സുബിൻ കുമാരൻ, ബാബു തോമസ്, അജു ജോൺ, ഡോ. ഷൈജു, മാത്യു തോട്ടം, ആൻറണി ചെറു, ബിജു ചാലക്കൽ, ജോമോൻ, ജോർജ് ജോസഫ്, സുനിൽ എബ്രഹാം, മെവിൻ എബ്രഹാം എന്നിവരാണ് ജോജി ജോസഫിന്റെ പാനലിൽ നിന്നു കൊണ്ട് ജനവിധി തേടുന്നത്.

ഈ വർഷത്തെ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിടിച്ചുകൊണ്ട് ഇലക്ഷൻ കമ്മീഷണർമാരായി ഏബ് ജേക്കബ്, എബ്രഹാം ഈപ്പൻ, അജയ് ചിറയിൽ എന്നിവരാണ് സേവനമനുഷ്ഠിക്കുന്നത്.
ഡിസംബർ 3 ശനിയാഴ്ച രാവിലെ എട്ടര മുതൽ വൈകുന്നേരം 4 മണി വരെ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുവാൻ അവസരം ഉണ്ട് എന്ന് ഇലക്ഷൻ കമ്മീഷണർമാർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments