Saturday, December 3, 2022

HomeUS Malayaleeഎമ്മി  അവാർഡു ജേതാവ് ജോബിൻ പണിക്കർക്ക് അഭിനന്ദനങ്ങൾ അറിയിച് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ്

എമ്മി  അവാർഡു ജേതാവ് ജോബിൻ പണിക്കർക്ക് അഭിനന്ദനങ്ങൾ അറിയിച് ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ്

spot_img
spot_img

പി പി ചെറിയാൻ
ഡാലസ്: 2022-ൽ പരിസ്ഥിതി/ശാസ്ത്രം, കുറ്റകൃത്യം എന്നീ വിഭാഗങ്ങളിൽ രണ്ടും   16 വർഷത്തെ പത്രപ്രവർത്തനത്തിനിടയിൽ പത്തൊൻപതും എമ്മി അവാർഡുകൾ   ലഭിച്ച ജോബിൻ  പണിക്കർകു  ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഭിനന്ദനങ്ങൾ അറിയിച്ചു . ഡാളസിലെ എബിസി ന്യൂസ് സ്റ്റേഷനിലെ ടെലിവിഷൻ റിപ്പോർട്ടറാണ് ജോബിൻ. 

പ്രൈം ടൈം ടെലിവിഷൻ അക്കാദമി, നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ, ഇന്റർനാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ടെലിവിഷൻ മേഖലയിൽ പ്രഗത്ഭരായ വ്യക്തികൾക്ക് നൽകുന്ന അംഗീകാരമാണ് ഇമ്മി അവാർഡ്.

ഇന്ത്യാപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സസ് Iപരിപാടികളിൽ അതിഥിയായി പങ്കെടുത്തിട്ടുള്ള ജോബിൻ പണിക്കർ മലയാളി സമൂഹത്തിന് ആകെ അഭിമാനമാണ്. അദ്ദേഹത്തിൻറെ ഈ അസുലഭ നേട്ടത്തിൽ  പ്രസിഡൻറ് സിജു വി. ജോർജ് , വൈസ് പ്രസിഡൻറ് ഡോക്ടർ അഞ്ചു ബിജിലി ,  സെക്രട്ടറി സാം മാത്യു,  ട്രഷറർ ബെന്നി ജോൺ , ജോയിൻ ട്രഷറർ പ്രസാദ് തിയാടിക്കൽ ,  അഡ്വൈസറി ബോർഡ് ചെയർമാൻ ബിജിലി ജോർജ് , അഡ്വൈസറി ബോർഡ് മെമ്പേഴ്സ് സണ്ണി മാളിയേക്കൽ , പി പി ചെറിയാൻ , ടി സി ചാക്കോ എന്നിവരും ആശംസകൾ അറിയിച്ചു.

 2005-ൽ ഗോൺസാഗ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബ്രോഡ്‌കാസ്റ്റ് ജേർണലിസത്തിലും ബിരുദം നേടി. അവിടെയിരിക്കെ, എല്ലാ സാഗ്‌സ് ബാസ്‌ക്കറ്റ്‌ബോൾ ഗെയിമിനും കോർട്ട്‌സൈഡ് കാണൽ ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം ചിയർലീഡിംഗ് സ്ക്വാഡിൽ ചേർന്നു. ഗോൺസാഗയിൽ നിന്ന്, സിറാക്കൂസ് യൂണിവേഴ്സിറ്റിയുടെ ന്യൂഹൗസ് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലേക്ക് സ്കോളർഷിപ്പ് ലഭിച്ചു, അവിടെ അദ്ദേഹം ബ്രോഡ്കാസ്റ്റ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി.
കോളിൻ കൗണ്ടിയിൽ നിന്നുള്ള കഥകളിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. 2012 ഡിസംബറിൽ അദ്ദേഹം ഡബ്ല്യുഎഫ്എഎയിൽ ചേർന്നു. ഡബ്ല്യുഎഫ്എഎയിൽ ചേരുന്നതിന് മുമ്പ് കാലിഫോർണിയയിലെ ഫ്രെസ്നോയിലുള്ള കെഎസ്ഇഇ-24ൽ ജോലി ചെയ്തു. അദ്ദേഹം എഴുത്തിൽ വിജയിച്ചു, 2010 മുതൽ ഏഴ് ടെലിവിഷൻ അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചു.

2020-ൽ അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് 15-ലധികം എമ്മികൾ ലഭിച്ചു. 2019-ൽ NPPA (നാഷണൽ പ്രസ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ) യുടെ റിപ്പോർട്ടർ ഓഫ് ദ ഇയർക്കുള്ള ദേശീയ ഫൈനലിസ്റ്റായിരുന്നു. അദ്ദേഹം 4 തവണ റീജിയണൽ എഡ്വേർഡ് ആർ. മുറോ അവാർഡ് ജേതാവാണ്. അദ്ദേഹത്തിന്റെ കഥകൾ എപി അവാർഡുകളും നേടിയിട്ടുണ്ട്. സൊസൈറ്റി ഓഫ് പ്രൊഫഷണൽ ജേർണലിസ്റ്റുകളുടെ 2 അവാർഡുകളും ജോബിൻ നേടിയിട്ടുണ്ട്. മികച്ച ഫീച്ചറുകൾ, സംസ്കാരം, കല എന്നീ മേഖലകളിൽ അദ്ദേഹം  തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട് .

ഓർത്തഡോക്സ് വൈദികനായ ഫാ. യോഹന്നാൻ കോശി പണിക്കർ (മേച്ചേരയിൽ വീട്, കുണ്ടറ, കേരളം, ഇന്ത്യ), പരേതയായ ലില്ലി പണിക്കർ എന്നിവരാണ് മാതാപിതാക്കൾ .ഫാ. യോഹന്നാൻ പണിക്കർ ലോസ് ആഞ്ചലസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരിയാണ് 
.ഇപ്പോൾ ഡാലസിൽ സ്ഥിരതാമസക്കാരനായ ജോബിന്റെ സഹധർമ്മിണി ജെനി. ജോനാ, സോളമൻ എന്നിവർ മക്കളാണ്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments