Sunday, July 14, 2024

HomeUS Malayaleeഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉദ്ഘാടനം ഡിസംബര്‍ 5ന്‌

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഉദ്ഘാടനം ഡിസംബര്‍ 5ന്‌

spot_img
spot_img

ഹൂസ്റ്റണ്‍: മലയാളി സമൂഹത്തിന്റെ മറ്റൊരു കൂട്ടായ്മയായ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ഡിസംബര്‍ അഞ്ചാം തീയതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് നിയുക്ത പ്രസിഡന്‍ന്റും ഫൊക്കാന വിമന്‍സ് ഫോറം പ്രസിഡന്റുമായ ഷീല ചെറു അറിയിച്ചു.

ഹൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള സെന്റ് ജോസഫ്സ് ചര്‍ച്ച് ഹാളില്‍ (211 Present Street Missouri City Houston, TX 77489) ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) റീജിയണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചാണ് പുതിയ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം.

ഷീല ചെറു (പ്രസിഡന്റ്), ജിജു ജോണ്‍ കമ്ണംപള്ളില്‍ (വൈസ് പ്രസിഡന്റ്), നജീബ് കുഴിയില്‍ (സെക്രട്ടറി), മിനി സെബാസ്റ്റ്യന്‍ (ട്രഷറര്‍), റ്റിഫെനി സാല്‍ബി (ജോയിന്റ് സെക്രട്ടറി), രാജു ഡേവിസ് (ജേയിന്റ് ട്രഷറര്‍), പ്രതീശന്‍ പാനശ്ശേരി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍), ആന്‍ഡ്രൂസ് പൂവത്ത്, ഫ്രാന്‍സിസ് ലോനപ്പന്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പര്‍മാര്‍), ജോബി ചാക്കോ (ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍), ലിസി പോളി (വിമന്‍സ് ഫോറം), മാത്യൂസ് ജോസഫ് (പി.ആര്‍.ഒ), ആന്‍ സന്യ ജോര്‍ജ് (യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലാണ് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തിക്കുക.

ഫൊക്കാനയുടെ റീജിയണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങനെ വര്‍ണാഭമാക്കും. സാഹിത്യ സല്ലാപവും ചിരിയരങ്ങും സാംസ്‌കാരികോല്‍സവത്തിന് മാറ്റുകൂട്ടും. അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഉന്നത തലങ്ങിലുള്ളവര്‍, ഫൊക്കാന കുടുംബാംഗങ്ങള്‍ക്ക് പുറമെ സമ്മേളനത്തില്‍ സാന്നിധ്യമറിയിക്കും.

ഫൊക്കാന പ്രസിഡന്റ് ജേക്കബ് (പ്രസിഡന്റ്) പടവത്തില്‍ (ഫ്ളോറിഡ), ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ (ചിക്കാഗോ), ട്രഷറര്‍ എബ്രഹാം കളത്തില്‍ (ഫ്ളോറിഡ), വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റണ്‍/ന്യൂയോര്‍ക്ക്), വൈസ് പ്രസിഡന്റ് ഷിബു വെണ്‍മണി (ചിക്കാഗോ), ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണ്‍ വിനോദ് കെ.ആര്‍.കെ (ന്യൂയോര്‍ക്ക്), അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്സണ്‍ ജോസഫ് കുരിയാപ്പുറം (ന്യൂയോര്‍ക്ക്), ടെക്സസ് റീജിയണല്‍ വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം (ഡാളസ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ ഇളമത (കാനഡ) തുടങ്ങിയവര്‍ കമ്‌വന്‍ഷന് നേതൃത്വം നല്‍കുന്നു.

പ്രോഗ്രാമിലേക്കു ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുന്നതായി ടെക്‌സാസ് റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments