Saturday, April 20, 2024

HomeUS Malayaleeറവ ഫാ ബാബു കെ. മാത്യുവിനു ഡോക്ടറേറ്റ്

റവ ഫാ ബാബു കെ. മാത്യുവിനു ഡോക്ടറേറ്റ്

spot_img
spot_img

ജിനേജ് തമ്പി

ന്യൂജഴ്സി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള മിഡ്ലാന്‍ഡ് പാര്‍ക്ക് സൈനറ്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയ വികാരിയും ഏറെ നാളുകളായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയിരിക്കുന്നതുമായ ഫാ ബാബു കെ മാത്യു ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയുള്ള സൈനറ്റ് വ്‌ലാദിമിര്‍ സെമിനാരിയിലും യൂണിഫിക്കേഷന്‍ തിയളോജിക്കല്‍ സെമിനാരിയിലുമായി കഴിഞ നാലു വര്‍ഷമായി നടത്തി വരുന്ന ഗവേഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രബന്ധത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി

‘അത്യാധുനിക സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ യുവതലമുറയില്‍ കണ്ടുവരുന്ന മലങ്കര ഓര്‍ത്തഡോക്ള്‍സ് ആരാധനാ കുര്‍ബാന സംവിധാനത്തോടുള്ള അനാസ്ഥമനോഭാവവും പരിശുദ്ധ പുരോഹിത്യ ശ്രുശൂഷയിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ ആശപഥമാക്കിയാണ് ഫാ ബാബു കെ മാത്യു പ്രബന്ധം അവതരിപ്പിച്ചത്

മലങ്കര ഓര്‍ത്തഡോക്ള്‍സ് കുടിയേറ്റ സമൂഹത്തിലെ യുവതലമുറയില്‍ കണ്ടുവരുന്ന ആത്മീയ വിരസതയും, അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളെയും സംബന്ധിച്ചു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിയ സമഗ്രമായ പഠനത്തിന്റെ വെളിച്ചത്തിലാണ് പ്രസ്തുത പ്രബന്ധം തയ്യാറാക്കിയത്

ഫാ ബാബു കെ മാത്യു 1973 -77 ‘ഇല്‍ ഓര്‍ത്തഡോക്ള്‍സ് തിയളോജിക്കല്‍ സെമിനാരിയില്‍ നിന്ന് ബിഡി ബിരുദവും 1978 -80 ഇല്‍ ബാംഗ്ലൂര്‍ യുണൈറ്റഡ് തിയളോജിക്കല്‍ കോളജില്‍ നിന്നു മാസ്റ്റര്‍ ഓഫ് തിയോളജിയും കരസ്ഥമാക്കി. 1980 -83 വരെ ലിയോണാര്‍ഡ് തിയളോജിക്കല്‍ കോളേജ് , ജബല്‍പൂര്‍ , മധ്യപ്രദേശില്‍ ചര്‍ച് ഹിസ്റ്ററി പ്രൊഫസര്‍ ആയി സേവനമനുഷ്ഠിച്ച ശേഷം 1984 ‘ല്‍ അമേരിക്കയില്‍ കുടിയേറിയ ഫാ ബാബു കെ മാത്യു ന്യൂജഴ്സിയിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയ വികാരിയായി തുടരുന്നു .

ഭാര്യ മോളി കടമ്പനാട് പുത്തന്‍വീട്ടില്‍ (കൊച്ചും വീട്ടില്‍ കിഴക്കേതില്‍) കുടുംബാംഗമാണ് . മക്കള്‍ റോബിന്‍, ജേസണ്‍, കെവിന്‍. മരുമക്കള്‍ മേരി, മിറിയം, ക്രിസ്റ്റല്‍ എന്നിവരും ജാക്‌സണ്‍, പെനെലോപ്, സോയി കൊച്ചുമക്കളുമാണ് .ഫാ മാത്യു കെ മാത്യു അടൂര്‍ മൂന്നാളം കലതിവിളയില്‍ (കണിയാന്‍ തുണ്ടില്‍) പരേതനായ തര്യന്‍ മത്തായിയുടെയും സാറാമ്മയുടെയും മകനാണ് . അടൂര്‍ കണ്ണംകോട് സൈനറ്റ് തോമസ് കത്തീഡ്രല്‍ ഇടവകാംഗമാണ് . സഹോദരങ്ങള്‍ : മാത്യു തര്യന്‍, മാത്യു കോശി , സാലി എബ്രഹാം, ലിസി റോയ്, എബി തര്യന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments