Monday, January 24, 2022
spot_img
HomeUS Malayaleeഫോമാ 2022-24 കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ഓജസ് ജോണ്‍ മത്സരിക്കുന്നു

ഫോമാ 2022-24 കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി ഓജസ് ജോണ്‍ മത്സരിക്കുന്നു

ജോസഫ് ഇടിക്കുള

വാഷിങ്ടന്‍: ഫോമയുടെ മുഖ്യ അംഗസംഘടനകളിലൊന്നായ കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടന്‍ (കെ.എ.ഡബ്ല്യു) മുന്‍ പ്രസിഡന്റ് ഓജസ് ജോണ്‍ ഫോമയുടെ 2022 – 24 കാലഘട്ടത്തിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു,

കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണിന്റെ (കെ.എ.ഡബ്ല്യു) പ്രസിഡന്റായും സെക്രട്ടറിയായും ഒക്കെ പ്രവര്‍ത്തനപരിചയമുള്ള ഓജസ് ജോണ്‍ വളരെക്കാലമായി ഫോമയുടെ പ്രൊജക്ടുകളിലെല്ലാം മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിത്വമാണ്, നിലവില്‍ ഫോമ ഹെല്‍പിങ് ഹാന്‍ഡ്സ് കമ്മിറ്റിയുടെ സോണല്‍ കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു

ബേബി ഊരാളിലും ബിനോയി തോമസും ഫോമയുടെ നേതൃസ്ഥാനത്ത് ഉള്ള 2010-2012 കാലത്താണ് ആദ്യമായി ഫോമാ ക്രൂയിസ് കണ്‍വന്‍ഷന്‍ നടത്തുന്നതും, അക്കാലത്ത് വെസ്റ്റേണ്‍ റീജിയന്റെ ആര്‍വിപി ആയിരുന്ന ഓജസ് ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രൂയിസ് കണ്‍വന്‍ഷന്റെ വിജയത്തിന് ഒരു വലിയ മുതല്‍ക്കൂട്ടായിരുന്നു,

147,000 ഡോളറിന്റെ സഹായധനമാണ് ഓജസിന്റെ നേതൃത്വത്തിലുള്ള 20-21 കമ്മിറ്റി വിവിധ പ്രവര്‍ത്തനങ്ങളിലൂടെയും അഭ്യുദകാംഷികളുടെയും സഹായത്തോടെ സമാഹരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്.കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത് സമയോചിതവും ജനകീയവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. മാസ്‌കിന് ലഭ്യത കുറഞ്ഞ സമയത്ത് 30 വളണ്ടിയര്‍മാരെ ഏകോപിപ്പിച്ചു, ഏഴു ദിവസങ്ങള്‍ കൊണ്ട് 100% കോട്ടണ്‍ തുണിയില്‍ തീര്‍ത്ത നൂറുകണക്കിന് മാസ്‌കുകള്‍ നിര്‍മ്മിച്ച് ആവശ്യമുള്ളവര്‍ക്കും ഹെല്‍ത്ത് ക്ലിനിക്കുകളിലും വിതരണം ചെയ്തത്,

സമൂഹത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടു പോയവരെ, പ്രത്യേകിച്ച് പ്രായമായവരെസഹായിക്കുവാനായി ഡാറ്റാ ബാങ്ക്, കമ്മ്യൂണിറ്റി കൂട്ടായ്മ, ബോധവല്‍ക്കരണ ക്ലാസുകള്‍, യാത്രാ ഹെല്പ് ലൈന്‍, ധനസഹായ നിധി, സാനിറ്റൈസര്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്

മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് വേണ്ടി 125-ലേറെ കുട്ടികളും, 22 ടീച്ചര്‍മാരും, 10 ക്ലാസുകളുമായി ആരംഭിച്ച മലയാളം സ്‌കൂള്‍ ഏറെ കുട്ടികള്‍ക്ക് പ്രയോജനപ്രദമായി.

ഫോമയുടെ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ആയും, അനവധി പ്രോഗ്രാം കമ്മിറ്റികളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തും പരിചയവും കൈമുതലായുള്ള ഓജസ് ജോണ്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന്‌നടത്തിയ ടൌണ്‍-ഹാള്‍ ഒരു പക്ഷെ ഫോമയുടെ ആദ്യ കോണ്‍സുലേറ്റ്ടൗണ്‍ഹാള്‍ ആയിരുന്നു.. വെസ്റ്റേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍, മലയാളത്തിന് ഒരു പിടി ഡോളര്‍ പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രവര്‍ത്തനമേഖലയില്‍ പെടുന്നതാണ്. ഇമിഗ്രേഷന്‍ / വിസ സഹായത്തിനും മറ്റുമായി ഒരു റീജിയണല്‍ വെബ്‌സൈറ്റ് ആരംഭിച്ചതും ഇക്കാലയളവില്‍ ആണ്.

ഫോമ 2020-ല്‍ കോണ്‍സുലേറ്റുമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലും സെമിനാറിന്റെ മോഡറേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. നിലവിലെ കമ്മിറ്റിയുടെ ഏറ്റവും പ്രധാന ചുവടുവയ്പ് ആയ ഫോമ ഹെല്പിങ് ഹാന്‍ഡ്സ് കമ്മിറ്റിയുടെ സോണല്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓജസ് ജോണ്‍ ഫോമ ഹെല്പിങ് ഹാന്‍ഡ്‌സിന്റെ മെംബര്‍ഷിപ്പ് ഡ്രൈവിനു ചുക്കാന്‍ പിടിച്ചു.

അമേരിക്കയിലെ ഒരു പ്രശസ്ത സോഫ്റ്റ്വെയര്‍ സ്ഥാപനത്തില്‍ ഐറ്റി മാനേജ്മന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓജസ് ജോണ്‍ വെസ്റ്റേണ്‍ റീജിയണിലെ കല, കായിക, സാംസ്‌കാരിക, മീഡിയ രംഗത്ത് നിറസാന്നിധ്യമാണ്. വാഷിങ്ടണ്‍ സംസ്ഥാനത്തെ വലിയ ഹൈസ്‌കൂളുകളില്‍ ഒന്നായ ഈസ്റ്റ് ലേയ്ക് ഹൈസ്‌കൂള്‍ പിറ്റിഎ വൈസ് പ്രസിഡന്റ്, റെഡ്മണ്ട് സിറ്റി കമ്മ്യൂണിറ്റി സെന്റര്‍ കമ്മിറ്റി അംഗം, സിയാറ്റില്‍ പ്രോഗ്രാം മാനേജ്മന്റ് ചാപ്റ്റര്‍ അംഗം, ഐ.റ്റി ടൂള്‍ബോക്‌സ്ഫീഡ്ബാക്ക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഭാര്യ മിലി മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നു. ഏക മകന്‍ ജോഷ്വാ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

ഫോമയുടെ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ കൃത്യമായ ഒരു പ്രവര്‍ത്തന പദ്ധതിയോട് കൂടി ഓരോ പ്രവര്‍ത്തനങ്ങളുടെയും പുരോഗമനം അമേരിക്കന്‍ മലയാളികളെ അറിയിക്കുന്നതിനും തിരഞ്ഞെടുക്കപ്പെടുന്ന മറ്റ് അംഗങ്ങളോടൊപ്പം നിന്നുകൊണ്ട് എല്ലാ ചുവടുവയ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടു മുന്നോട്ടു നയിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഓജസ് ജോണ്‍ പറഞ്ഞു.

അകന്നു പോയിക്കൊണ്ടിരിക്കുന്ന യുവതലമുറയെ പഠിച്ച് അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് യുവതയെ അവര്‍ തന്നെ നയിക്കുന്ന രീതിയിലുള്ള ഒരു പദ്ധതി. ഇമിഗ്രേഷന്‍/ ലീഗല്‍/ കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്കായിഹെല്‍പ്പ് ലൈനും എല്ലാ ആഴ്ചയും കൂടിച്ചേരലും പ്രഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരിയര്‍ ഗൈഡന്‍സ്, പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കല്‍, കൂടാതെ പ്രവാസികളുടെ നാട്ടിലെ ക്രയവിക്രയങ്ങള്‍ക്കു സഹായം ലഭ്യമാക്കുക ഇങ്ങനെ കൃത്യമായ കുറച്ചു ലക്ഷ്യങ്ങള്‍ മുന്നിലുള്ളത് കൊണ്ടാണു മത്സരിക്കുന്നതെന്ന് ഓജസ് ജോണ്‍ അറിയിച്ചു. ഇതിലേക്കു പ്രേരിപ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ഫോമക്കു വേണ്ടി, അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കുറച്ചു നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിലേക്ക് അമേരിക്കന്‍ മലയാളികളുടെയും, ഫോമ എന്ന മഹാപ്രസ്ഥാനത്തിന്റെ എല്ലാ പ്രവര്‍ത്തകരുടെയും നിറഞ്ഞ പിന്തുണയും അകമഴിഞ്ഞ സ്‌നേഹവും അതിലേറെ അനുഗ്രഹാശിസുകളും ഓജസ് ജോണ്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments