Wednesday, January 19, 2022
spot_img
HomeUS Malayaleeകലാക്ഷേത്ര യു.എസ് .എ. ചെണ്ടവാദ്യ അരങ്ങേറ്റം ഡിസംബർ 29 ന്

കലാക്ഷേത്ര യു.എസ് .എ. ചെണ്ടവാദ്യ അരങ്ങേറ്റം ഡിസംബർ 29 ന്

നു നായർ

ഫീനിക്സ് : കലാക്ഷേത്ര യു.എസ്.എ. യുടെ ആഭിമുഖ്യത്തിൽ ചെണ്ടവാദ്യം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം ഡിസംബർ 29 ന് ബുധനാഴ്ച അരിസോണ ഗ്രാൻഡ് റിസോർട് അങ്കണത്തിൽ നടക്കും.

മേളകലാരത്നം ശ്രീ കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തിൽ ശ്രീ രാജേഷ് നായർ മനോജ് കൂളങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഒൻപതു വനിതകളടക്കം 28 വാദ്യമേളം അഭ്യസിച്ച കലാകാരുടെ ചെണ്ടവാദ്യം അരങ്ങേറ്റം നടക്കുന്നത്. അമേരിക്കയിൽ ആദ്യമായാണ് ഇത്രയധികം കലാകാരൻമാർ ഒരുമിച്ചു അരങ്ങേറ്റം നടത്തുന്നതെന്ന് കലാക്ഷേത്ര യൂ.സ്.എ. യുടെ മുഖ്യ സംഘാടകരിൽ ഒരാളായ ശ്രീ സുധീർ കൈതവന അറിയിച്ചു.

മേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ വിവിധ കാലങ്ങള്‍കോല്‍പെരുക്കത്തിലൂടെ വാദ്യമേളം അഭ്യസിച്ചവരില്‍ 14 വയസ്സുകാര്‍മുതല്‍മധ്യവയസ്‌കര്‍വരെയുണ്ട്.

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുസ്ത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയാണ് കലാക്ഷേത്ര യൂ.എസ്.ഏ. ചെണ്ട കളരിക്ക് പുറമെ കലാക്ഷേത്ര മലയാളം ക്ലാസ്, സംഗീത ക്ലാസ് ഡാൻസ് ക്ലാസ് എന്നിവ നടത്തുന്നുണ്ട്.

കലാക്ഷേത്ര യൂ. എസ്. എ. യൂടെ ഫേസ്ബുക് പേജിൽ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആറുമണിക്ക് തത്സമയം നടന്നു വരുന്ന “പാടാം നമുക്ക് പാടാം” എന്ന സംഗീത പരിപാടി ഏകദേശം നൂറിലധികം ഗായകരെ സംഗീത ലോകത്തിനു പരിചയപ്പെടുത്തി. വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് മലയാള മനസ്സുകൾ സംഗീതസാന്ദ്രമാക്കി മുന്നേറുന്ന ഈ പരിപാടിക്ക് പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്.

മേളകലാരത്നം കലാമണ്ഡലം ശ്രീ ശിവദാസ്, കേരളത്തിലെ അറിയപ്പെടുന്ന ചെണ്ടവാദകനും, ഇരിങ്ങാലക്കുട ഉണ്ണായീ വാരിയർ സ്മാരക കലാനിലയം അദ്ധ്യാപകനും, കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് മെംബറും. ഇന്ത്യ ഗവർമെൻ്റ് മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ സീനിയർ ഫെല്ലോഷിപ്പ് ജേതാവുമാണ്. മേളരംഗത്ത് സജീവമായി നില്‍ക്കുന്നശിവദാസിന് വലിയൊരു ശിഷ്യസമ്പത്തുണ്ട്.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ രാജേഷ് നായർ വാദ്യകലാ പാരമ്പര്യമുള്ള കുടുംബാംഗവും, നന്നേ ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ശിവദാസിൻ്റെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച്, ആത്മീയാചാര്യനും, ഗീതാ പ്രഭാഷകനുമായ സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. വിദ്യഭ്യാസ കാലഘട്ടത്തിനു ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കീ ഭാരതീയ ക്ലാസ്സീക്ക് കലാരൂപകളെയും മറ്റും പ്രോത്സാഹിക്കുവാനുമായി മിഷിഗൺ കലാക്ഷേത്ര മെന്നരു സ്ഥാപനം തുടങ്ങി നിരവധി കലാകാരന്മാരെ വാർത്തെടുക്കുകയും, കലാപരിപോഷണത്തിൻ്റെ ഭാഗമായീ രാജ്യത്തിൻ്റെ വിവിധ സ്റ്റേറ്റുകളിൽ വാദ്യ കലാ പരിപടികൾ മറ്റും ഏറ്റെടുത്ത് നടത്തിവരുകയും ചെയ്യുന്നു. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി ശിഷ്യന്മാർ ഉണ്ട്.

കഴിഞ്ഞ 26 വർഷമായി ദുബായിൽ ജോലി നോക്കുന്ന ശ്രീ മനോജ് കുളങ്ങാട്ട് മേളം ദുബായ് എന്ന വാദ്യകലാ സംഘടനയുടെ ഡയറക്ടർ കൂടിയാണ്. കഴിഞ്ഞ കുറേ ദശകങ്ങളായി ദുബായിൽ വാദ്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒട്ടനവധി അരങ്ങേറ്റങ്ങൾ ഇദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ നടത്തിയിട്ടുണ്ട്. നല്ലൊരു കഥകളി വേഷക്കാരൻ കൂടിയാണ്.

ഒരുവർഷത്തോളം നീണ്ട പരിശീലന ക്ലാസിനുശേഷമാണ് മേളം അഭ്യസിക്കുന്നവര്‍അരങ്ങേറ്റം നടത്തുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments