Friday, March 29, 2024

HomeWorldMiddle Eastസൗദി കെ എം സി സി കൊല്ലം ജില്ലാ നാഷണൽ കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

സൗദി കെ എം സി സി കൊല്ലം ജില്ലാ നാഷണൽ കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നു

spot_img
spot_img

ജയന്‍ കൊടുങ്ങല്ലൂര്‍

സൗദി അറേബ്യയിലെ കെ എം സി സിയുടെ മുഴുവൻ സെൻട്രൽ കമ്മിറ്റിയിൽ നിന്നുള്ള കൊല്ലം ജില്ലക്കാരായ ഭാരവാഹികളെയും അംഗങ്ങളെയും അനുഭാവികളെയും ഒരുമിച്ചു കൂട്ടി സൗദി കെ എം സി സി കൊല്ലം ജില്ലാ നാഷണൽ കോർഡിനേഷൻ കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേള നത്തില്‍ അറിയിച്ചു.

സൗദി കെ എം സി സി നാഷണൽ കമ്മിറ്റി നേതൃത്വവും കൊല്ലം ജില്ലാ മുസ്ലിം ലീഗ് നേതൃത്വവും സംയുക്തമായാണ് പുതിയ കമ്മിറ്റി പ്രഖ്യാപി ക്കപ്പെട്ടിട്ടുള്ളത് .തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തന പഥത്തിൽ ആദ്യഘട്ടമായി നടപ്പിലാക്കാനുള്ള തീരുമാനങ്ങൾ ഭാരവാഹികള്‍ വിശദീകരിച്ചു.

മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും , സമൂഹത്തിനും തൻ്റെ ഔദ്യോഗിക സേവനങ്ങൾ സമർപ്പിക്കപ്പെട്ട കൊല്ലം ജില്ലയിൽ സംഘടനാ രംഗത്ത് മാതൃകാപുരുഷനായിരുന്ന മർഹും: എ . അബ്ബാസ് സേട്ട് അവർകളുടെ സ്മരണക്കായി അദ്ദേഹത്തിന്റെ നാമധേയത്തിൽ അവാർഡ് ഏർപ്പെടു ത്തും .അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും ആയിരിക്കും അവാർഡ് . മതേതരത്തിനായി ശക്തമായി നില കൊള്ളുന്ന പ്രത്യേകിച്ച് കൊല്ലം ജില്ലയിൽ നിന്നുള്ള പ്രമുഖർക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് അവാർഡിന് അർഹരെ തിരഞ്ഞെടുക്കുക .

അഡ്വ : ശ്യാംകുമാർ , ജ: മണക്കാട് നജുമുദ്ധീൻ , അഡ്വ കാര്യറ നസീർ എന്നിവർ അടങ്ങിയ ജൂറി ആയിരിക്കും അവാർഡിന് അർഹരെ തിരഞ്ഞെടുക്കുക . മർഹും : എ അബ്ബാസ് സേട്ടിന്റെ ചരമദിനമായ ഫെബ്രുവരി 5 ന് കൊല്ലത്തുവെച്ച് സംസ്ഥാന മുസ്ലിംലീഗ് നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം ചെയും. മുസ്ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ കമ്മിറ്റിയുടേതായി വിപുലമായ പുസ്തക ശേഖരണത്തോടു കൂടി മർഹും : എ അബ്ബാസ് സേട്ടിന്റെ നാമധേയത്തിൽ ലൈബ്രെറി സ്ഥാപിക്കും.

എല്ലാ മാസവും സംഘടനയുടെ ജനറൽ ഗ്രൂപ്പിൽ അംഗങ്ങൾക് പഠനാർഹമായ നിലയിൽ പ്രമുഖ പ്രഭാഷകരെ പങ്കെടുപ്പിച്ചുകൊണ്ട് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സേവനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്ന ഓൺലൈൻ ക്ലാസ് നടത്തുമെന്നും , സൗദി അറേബ്യയിലുള്ള കൊല്ലം ജില്ലയിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കൾക്കുണ്ടാവുന്ന പൊതുപ്രശ്നങ്ങളിൽ (അപകടങ്ങൾ , രോഗങ്ങൾ , മരണങ്ങൾ , നിയമ നടപടികൾ ) എന്നിവയിൽ സഹായി ക്കാൻ കഴിയുന്ന തരത്തിൽ ഫിറോസ് കൊട്ടിയം ചെയർമാനും നജീബ് അഞ്ചൽ കൺവീനറും ആയുള്ള വെൽഫെയർ വിങ്ങിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു

ജില്ലയിലെ പ്രവര്‍ത്തനം സുഖമമാക്കുന്നതിനായി ഔദ്യോഗിക ഭാരവാഹികൾ ഉൾപ്പടെയുള്ള 51 അംഗ സെക്രെട്ടറിയേറ്റു അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട് മറ്റു ജനറൽ ഗ്രൂപ്പിൽ നിന്നും സംഘടനയില്‍ ചേരുവാൻ ആഗ്രഹിക്കുന്നവര്‍ 0502709813 എന്ന വാട്സ്ആപ് നമ്പറില്‍ ബന്ധപെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട്‌ കന്നേററി ഷറഫുദ്ദീൻ ജനറൽ സെക്റട്ടറി റഹീം ക്ളാപ്പന, ഫിറോസ് കൊട്ടിയം(ചാരിററി ചെയർമാൻ നജീംഅൻചൽ ചാരിററി കൻവീനർ , റഫീക്ക് പത്തനാപുരം എന്നിവർ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments