Friday, April 19, 2024

HomeUS Malayaleeനഷ്ടമായത് കോൺഗ്രസിന്റെ സംശുദ്ധ രാഷ്ട്രീയ നേതാവിനെ: ഐ.ഒ.സി. -യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്

നഷ്ടമായത് കോൺഗ്രസിന്റെ സംശുദ്ധ രാഷ്ട്രീയ നേതാവിനെ: ഐ.ഒ.സി. -യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്

spot_img
spot_img

ന്യൂയോർക്ക്: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയ പ്രവർത്തകരിലൊരാളും സ്വന്തം നിലപാടുകളിലുറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ അപൂർവം ചില വ്യക്തിത്വത്തിനുടമയായിരുന്നു അന്തരിച്ച കെ.പി.സി.സി. വൈസ് പ്രസിഡണ്ട് പി.ടി. തോമസ് എം.എൽ എയെന്ന് ഐ.ഒ.സി. -യു.എസ്. എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട്.

കാൻസർ എന്ന മാറാരോഗവുമായി ദീർഘകാലം മല്ലിട്ടുകൊണ്ടിരുന്ന പി.ടി. തന്റെ രോഗത്തെക്കുറിച്ച് ആകുലനാകുന്നത് ഒരിക്കലും കണ്ടിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പി.ടി.യുടെ മണ്ഡലത്തിൽ പോകാൻ അവസരം ലഭിക്കുകയും അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തിരുന്നു.എ.ഒ.സി യുടെ ഒരു നല്ല അഭ്യദയകാംഷിയായിരുന്ന പി.ടി. പല കാര്യങ്ങളിലും ഐ.ഒ.സി യുമായി സഹകരിച്ചിട്ടുണ്ടെന്ന് ഐ.ഒ.സി. -യു.എസ്.ആ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു.

1982-ൽ അദ്ദേഹം കെ.എസ്.യു പ്രസിഡന്റ് ആയപ്പോൾ മുതൽ അദ്ദേഹത്തെ അറിയാമായിരുന്നു. തികഞ്ഞ നിസ്വാർത്ഥൻകൂടിയായ അദ്ദേഹം .ഒരു തലമുയിലെ യുവാക്കളെ കെ.എസ്.യു വിലൂടെ വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. പി.ടി യുടെ വേർപാടിന്റെ നഷ്ടം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല. കേരളത്തിന് മൊത്തത്തിലാണ്. അതിലുപരി ലോകം മുഴുവനുമുള്ള മലയാളികളുടെ മനസ്സിൽ ആ ഓർമ്മകളും നിലപാടുകളും മറക്കാതെ നിലനിൽക്കും. – ലീല കൂട്ടിച്ചേർത്തു.

കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു അധ്യക്ഷത വഹിച്ച അനുശോചനയോഗത്തിൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, സീനിയർ വൈസ് പ്രസിഡണ്ട്മാരായ സതീശൻ നായർ, ഡോ. മാമ്മൻ സി ജേക്കബ്, വൈസ് ചെയർമാൻ ജോബി ജോർജ്, വൈസ് പ്രസിഡണ്ടുമാരായ ബേബി മണക്കുന്നേൽ, യോഹന്നാൻ ശങ്കരത്തിൽ സെക്രെട്ടറിമാരായ സാം മണ്ണിരക്കാട്ട്, മോൻസി വർഗീസ്, ജെസി റിൻസി, ഈപ്പൻ ഡാനിയേൽ, രാജു വർഗീസ്
സ്വാഗതവും അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോത്ത് രാധാകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments