Wednesday, January 19, 2022
spot_img
HomeWorldMiddle Eastസൗദി അറേബ്യയില്‍ നിന്ന് മലയാളത്തിലെ ആദ്യ സിനിമ സതി ഗസ്റ്റ്‌ ഷോ പ്രദർശനം റിയാദിൽ...

സൗദി അറേബ്യയില്‍ നിന്ന് മലയാളത്തിലെ ആദ്യ സിനിമ സതി ഗസ്റ്റ്‌ ഷോ പ്രദർശനം റിയാദിൽ സംഘടിപ്പിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍

സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ :സതി” റിലീസ് ചെയ്ത് 50 -ആം ദിവസം റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർക്ക് വേണ്ടി പ്രദർശനം നടത്തി, പ്രാചീന കാലത്തു നിലനിന്നിരുന്ന സതി ആചാരം, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുക എന്നായിരുന്നു , എന്നാൽ സ്ത്രീകൾ അബലകൾ അല്ല എന്നും, ഏത് സാഹചര്യത്തിലും പ്രശ്നങ്ങളെ ധീരമായി നേരിടാനും, ആത്മ ധൈര്യം കൈവരിച്ചു സമൂഹത്തിലും കുടുബം ത്തിലും സ്വന്തം വ്യക്തിത്വം നിലനിർത്തി സധൈര്യം മുന്നോട്ട് പോകാനാണ് ഈ ഫിലിം സമൂഹത്തിന് സന്ദേശമാകുന്നത്. ആധുനിക സമൂഹത്തിൽ സ്ത്രീകൾ പല സാഹചര്യങ്ങളിനാലും ബലഹീനതകളായി പോകുന്ന അവസ്ഥ ഒഴിവാക്കണമെന്ന ഒരു സന്ദേശം കൂടി ഈ ഫിലിം നൽകുന്നു.

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി മലയാളത്തിൽ യുവതികൾക്ക് വേണ്ടി റിയാദിലെ മരുപ്പച്ചകളും, മരുഭൂമികളും പാർക്കുകളും കോമ്പൗണ്ടുകളും ഗ്രാമീണ സൗന്ദര്യാവും, കേരളത്തിന്റെ കല സാംസ്‌കാരിക സൗന്ദര്യങ്ങളും എല്ലാം കോർത്തിണക്കികൊണ്ടുള്ള ഒരു ആസ്വദക സിനിമായാണ് “സതി ”

ഗോപൻ എസ് കൊല്ലത്തിന്റെ സംവിധാനത്തിൽ, ആതിര ഗോപൻ കഥയും തിരക്കഥയും നിർവഹിച്ച സതിയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗ്രീഷ്മ ജോയ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി മാത്യു , പ്രൊഡക്ഷൻ മാനേജർ രാവിൽ ആന്റണി ആബേൽ ,
നജാത്, വിഷ്ണു , അശോക് മിശ്ര, ഇന്ദു ബെന്നി, മൗനാ മുരളി എന്നിവർ മാറ്റുകഥാപാത്രങ്ങായി മാറി.

ക്യമാറ: രാജേഷ് ,എഡിറ്റിംഗ്: ഗോപൻ. ഗോബ്രോ ക്യമാറ : അൻഷാദ് ,ആർട്ട് :മനോഹർ ,സംഗീതം :സനിൽ ജോസഫ്, ജോജി കൊല്ലം ,സത്യജിത് ഇസഡ് ബുൾ രചന ദിനേശ് ചൊവ്വന , ജോജി കൊല്ലം ,പാടിയത്: സനിൽ ജോസഫ് , ജിനി പാലാ, ശബാന അൻഷാദ് , നൃത്തസംവിദാനം :വിഫ്രീക് , രസ്മി വിനോദ് ,സൗണ്ട് : ജോസ് കടമ്പനാട് ,മേക്കപ്പ് മൗനാ മുരളി ,പബ്ലിസിറ്റി: ജോജി കൊല്ലം

റിയാദിൽ അപ്പോളോ ദീമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ റിയാദിലെ പല പ്രമുഖരും പങ്കെടുത്തു. ചിത്രത്തിന്റെ കഥയും കഥാപാത്ര ങ്ങളെകുറിച്ചും , ലൊക്കേഷൻ വിശേഷണങ്ങളും , കാമറയും, മറ്റു എല്ലാം സാങ്കേതിക മികവുകളും ചർച്ചയായി. ഇങ്ങനെ ഒരു മലയാള ചിത്രം സൗദി അറബിയിൽ നിന്ന് മലയാളികൾക്കായി സമ്മാനിച്ച സതി സിനിമയുടെ പ്രൊഡ്യൂസർ . ഫ്രാൻസിസ് ക്ലമന്റ് , ശ്രീമതി ലിൻഡ ഫ്രാൻസിസ് എന്നിവരേ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു,

ഈ ചിത്രം വരും തലമുറക്ക് ഒരു പ്രചോദനം ആകും എന്ന് ചടങ്ങിൽ പങ്കെടുത്ത പലരും അഭിപ്രായപെട്ടു. ഓ ടി ടി പ്ലാൻഫോമിലും ഈ ചിത്രം ഇപ്പോൾ ലഭ്യമാണ്. ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങലൂർ, നാസർ കാരകുന്നു, നാസർ കാരൻന്തൂർ, ഡോക്ടർ അൻവർ ഖുർഷിദ്, ഡോക്ടർ അഷറഫ് , അയൂബ് കരൂപടന്ന, ഇമ്രാൻ നെസ്റ്റോ ഹൈപ്പർ മാർകെറ്റ്, ഫഹദ് നീലാഞ്ചേരി വികെ കെ അബ്ബാസ് ,മൈമുന ടീച്ചർ , ആഷിഫ് , തലശ്ശേരി , മജീദ് പൂളക്കാടി , കോശി റിയ,സതീഷ് കേളി , റഫീഖ് തലശ്ശേരി , അൻഷാദ് , , ശ്രീ മധുസുനനൻ, ആന്റണി രാവിൽ, റഫീഖ് ആം ആദ്മി, എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments