Sunday, October 2, 2022

HomeVideosസോഷ്യല്‍മീഡിയ വ്‌ലോഗര്‍മാര്‍ സൂക്ഷിച്ചോളൂ, പണി വരുന്നുണ്ട്

സോഷ്യല്‍മീഡിയ വ്‌ലോഗര്‍മാര്‍ സൂക്ഷിച്ചോളൂ, പണി വരുന്നുണ്ട്

spot_img
spot_img

യൂട്യൂബ്, ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്‌ലോഗര്‍മാര്‍ക്കായി കേന്ദ്രം ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

പെയ്ഡ് പ്രമോഷനുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വ്‌ലോഗര്‍മാരും മറ്റു ഇന്‍ഫ്‌ലുവന്‍സര്‍മാരും ബ്രാന്‍ഡുകളുമായി സഹകരിച്ച്‌ പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

യുട്യൂബ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വലിയ ഫോളോവേഴ്സുള്ള വ്‌ലോഗര്‍മാര്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് പണം സ്വീകരിച്ച്‌ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ നിര്‍ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വ്‌ലോഗര്‍മാര്‍ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാന്‍ഡിനെ പ്രത്യേകം പരിഗണിക്കുകയാണെങ്കില്‍ അവര്‍ ആ ബ്രാന്‍ഡുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും.

അതേസമയം, ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകള്‍ തടയുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുന്ന നടപടികളും പൂര്‍ത്തിയാക്കി. ഇതും ഉടന്‍ തന്നെ പുറത്തിറങ്ങും. വ്‌ലോഗര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താല്‍ 50 ലക്ഷം വരെയുമാകും പി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments