Thursday, March 28, 2024

HomeViralബില്‍ ഗേറ്റ്സ് വീണ്ടും പ്രണയത്തില്‍!

ബില്‍ ഗേറ്റ്സ് വീണ്ടും പ്രണയത്തില്‍!

spot_img
spot_img

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഒറാക്കിള്‍ സോഫ്റ്റ്വെയര്‍ കമ്ബനി സിഇഒ ആയിരുന്ന അന്തരിച്ച മാര്‍ക്ക് ഹര്‍ഡിന്റെ ഭാര്യ പൗല ഹാര്‍ഡും ബില്‍ ഗേറ്റ്സും ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയടുത്ത് നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനല്‍ മത്സരം കാണാന്‍ ബില്‍ഗേറ്റ്‌സും പൗല ഹര്‍ഡും ഒരുമിച്ചാണ് എത്തിയത്. അതിന് മുമ്ബ് നിരവധി വേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. 2022ല്‍ ലണ്ടനിലെ ലേവര്‍ കപ്പ് മത്സരം കാണാനും ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഇതെല്ലാം ബില്‍ഗേറ്റ്‌സും പൗലയും ഡേറ്റിംഗില്‍ ആണെന്ന സൂചനകളാണ് നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വാദം.

അര്‍ബുദവുമായി നീണ്ട പോരാട്ടത്തിനൊടുവില്‍ 2019 ഒക്ടോബറിലാണ് ഹര്‍ഡിന്റെ ഭര്‍ത്താവ് മരണപ്പെടുന്നത്. ടെക് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ഹര്‍ഡ് നിലവില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളും മറ്റുമായി മുന്നോട്ടു പോകുകയാണ്.

നീണ്ട 30 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷമാണ് 2021 മെയ് മാസത്തില്‍ ബില്‍ ഗേറ്റ്സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സും തങ്ങള്‍ വിവാഹമോചിതരാകുകയാണെന്ന് പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ ഇരുവരും വിവാഹമോചിതരായെങ്കിലും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഒരുമിച്ച്‌ നടത്തുമെന്ന് ഇവര്‍ പറഞ്ഞിരുന്നു.

സാങ്കേതിക രംഗത്തു എക്‌സിക്യൂട്ടീവ് ആയിരുന്ന പൗല ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇവന്റ് പ്ലാനറും ആണ്. ഗേറ്റ്‌സും (67) പൗലയും (60) ഒരേ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇരുവരും ടെന്നീസ് പ്രേമികളാണ്. ഒന്നിച്ചിരുന്നു ടെന്നീസ് കാണുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിട്ടുണ്ട്.

മെല്‍ബണില്‍ ഓസ്േ്രടലിയന്‍ ഓപ്പണ്‍ മെന്‍സ് സിംഗിള്‍സ് ഫൈനല്‍ കണ്ട് നഗരത്തില്‍ ചുറ്റി നടക്കുന്ന ചിത്രങ്ങളും പുറത്തു വന്നെങ്കിലും നിഗൂഢയായ സ്ത്രീയെന്നു സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്ന പൗലയുടെ പേരു മാധ്യമങ്ങള്‍ പറഞ്ഞിരുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments