Friday, March 29, 2024

HomeNewsKeralaആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികളിരുന്നു; പ്രതിഷേധത്തിന്റെ സംഭവ കഥ ഇങ്ങനെ

ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികളിരുന്നു; പ്രതിഷേധത്തിന്റെ സംഭവ കഥ ഇങ്ങനെ

spot_img
spot_img

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ഗവന്‍മെന്റ് എന്‍ജിനീയറിങ് കോളജ് (സിഇടി) വിദ്യാര്‍ഥികള്‍ സദാചാര പൊലീസ് ചമയുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായെത്തിയത്. ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികളിരുന്നുള്ള വിദ്യാര്‍ഥികളുടെ ഈ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതും ചര്‍ചകള്‍ക്ക് വഴിവെച്ചതും. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടുപേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ സദാചാരകാര്‍ക്ക് മറുപടി നല്‍കിയത്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ചിലര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെതിരെയാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ കോളജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയത് കണ്ടത്.

ആദ്യം സംഭവം മനസിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ് പ്തിഷേധത്തിന് മുന്നിട്ട് നിന്നത്.

ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ..? മടീല്‍ ഇരിക്കാലോല്ലെ…’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു. എന്തുതന്നെ ആയാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായിരിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments