Friday, January 21, 2022
spot_img
HomeWorldഹെയ്തിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ഹെയ്തിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

പോര്‍ട്ടോ പ്രിന്‍സ്: ഹെയ്തിയില്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം നടന്നു. പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍റിയ്ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു.

കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയുടെ 218 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ഗോനവിസ് ക്രിസ്ത്യന്‍ പള്ളിയില്‍ ചടങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കവേയാണ് അദ്ദേഹത്തിന് നേരെ വധശ്രമം ഉണ്ടായത്.

കൊള്ളക്കാരും തീവ്രവാദികളും അദ്ദേഹത്തിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഹെന്‍റിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തെ വാഹനത്തിലേക്ക് എത്തിക്കുന്നതിനിടയില്‍ വാഹനവ്യൂഹത്തിന് നേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും ഭീകരര്‍ വെടിവെപ്പ് നടത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജൂലൈയില്‍ പ്രസിഡന്റ് ജോവനല്‍ മൊയ്‌സ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഭീകരര്‍ ഹെയ്തിയില്‍ തമ്ബടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹെന്‍റിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments