Friday, March 29, 2024

HomeWorldഉത്തരകൊറിയ കടലില്‍ പരീക്ഷിച്ച അജ്ഞാത ആയുധം ഹൈപ്പര്‍സോണിക് മിസൈല്‍; ആശങ്ക

ഉത്തരകൊറിയ കടലില്‍ പരീക്ഷിച്ച അജ്ഞാത ആയുധം ഹൈപ്പര്‍സോണിക് മിസൈല്‍; ആശങ്ക

spot_img
spot_img


പ്യോങ്യാങ്:ഉത്തരകൊറിയ കടലില്‍ പരീക്ഷിച്ചത് ഹൈപ്പര്‍ സോണിക് മിസൈല്‍ എന്ന് സ്ഥിരീകരണം. എഴുന്നൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ ലക്ഷ്യംകാണാവുന്ന ഹൈപ്പര്‍സോണിക് മിസൈലിന് റഡാര്‍ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന സവിശേഷതയുമുണ്ട്.

ഉത്തരകൊറിയ പരീക്ഷിച്ച രണ്ടാമത്തെ ഹൈപ്പര്‍സോണിക് മിസൈലാണിത്. ബാലിസ്റ്റിക് മിസൈലിനേക്കാള്‍ റഡാര്‍ പരിധിയെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഈ ഹൈപ്പര്‍സോണിക് മിസൈല്‍ .

കൊറിയന്‍ ഉപദ്വീപില്‍ സൈനിക അസ്ഥിരത രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കിംജോങ് ഉന്‍ പുതുവത്സരദിനസന്ദേശം നല്‍കിയതിനുപിന്നാലെയാണ് പുതിയ നീക്കം. അമേരിക്കയും ദക്ഷിണകൊറിയയുമായി അസ്വാരസ്യത്തില്‍ തുടരുന്ന സാഹചര്യത്തില്‍ മിസൈല്‍ പരീക്ഷണം കഴിഞ്ഞവര്‍ഷവും തുടര്‍ന്നിരുന്നു.

ഹൈപ്പര്‍സോണിക് പരീക്ഷണവിജയംനേടിയ അപൂര്‍വ്വം രാജ്യങ്ങലിലൊന്നാവുകയാണ് ഉത്തരകൊറിയ. ചൈനയും അമേരിക്കയുമാണ് ഹൈപ്പര്‍സോണിക് വികസിപ്പിച്ച മറ്റുരാജ്യങ്ങള്‍.

മിസൈല്‍വിക്ഷേപണം ആദ്യം ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടെങ്കിലുംസ്ഥിരീകരണമുണ്ടായിരുന്നില്ല.

ഫ്‌ളൈറ്റില്‍ നിന്നു നിയന്ത്രിക്കാവുന്നതും ശൈത്യകാലത്തും
പ്രവര്‍ത്തനക്ഷമമായതുമായ ഈ ഹൈപ്പര്‍സോണിക് മിസൈല്‍
ശബ്ദത്തേക്കാള്‍ അഞ്ചുമടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്നു.

2021ലെ പ്രതിരോധ പ്രദര്‍ശനത്തിലാണ് ഈ മിസൈല്‍ ആദ്യംരംഗപ്രവേശനം ചെയ്തത്.

അതെ സമയം കൊറോണയ്‌ക്ക് ശേഷം ഭക്ഷണത്തിനുപേലും ബുദ്ധിമുട്ടുകയും സാമ്ബത്തിക പ്രതിസന്ധിനേരിടുകയും ചെയ്യുന്നസാഹചര്യത്തിലാണ് ആയുധപരീക്ഷണത്തിനായി പണം ചെലവഴിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അണ്വായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. ജോ ബൈഡന്‍ ഭരണകൂടവുുമായി അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തി്ല്‍ പുതിയനീക്കം ആശങ്കയോടെയാണ് ലോകംകാണുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments