മെക്സിക്കോയിലെ ജയിലിനുള്ളിലുണ്ടായ വെടിവയ്പില്‍ പതിനാല് പേര് കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്.
വെടിവയ്പിനിടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു.
മെക്സിക്കോയിലെ വടക്കന്‍ നഗരമായ സ്യൂഡാന്‍വാറസിലെ ജയിലിലാണ് വെടിവയ്പുണ്ടായത്. തോക്കുധാരികളായ സംഘം ജയിലിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.
തടവുകാരെ കാണാന്‍ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയത്.