ബ്രസീലില്‍ മുന്‍ പ്രസിഡന്റിന്റെ അനുകൂലികള്‍ ആക്രമണം നടത്തുന്നു. ബ്രസില്‍ തലസ്ഥമായ ബ്രസിലീയയില്‍ ആണ് മുന്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടത്.
മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘം ബ്രസീല്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. നിലവില്‍ ഇവിടങ്ങളില്‍ പ്രതിഷേധക്കാര്‍ തമ്ബടിച്ചിരിക്കുകയാണ്.
അടിയന്തര സാഹചര്യം നേരിടാന്‍ പ്രസിഡന്റ ലുല ഡിസില്‍വ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു. ബ്രസീലില്‍ ലുലു ഡിസില്‍വ അധികാരത്തിലേറി എട്ട് ദിവസത്തിന് ശേഷമാണ് അട്ടിമറി നീക്കം. തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിട്ട ബോള്‍സനാരോ നിലവില്‍ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത് എന്നാണ് വിവരം.
ബ്രസില്‍ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബോള്‍സനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി ആശങ്ക സൃഷ്ടിക്കുന്നത്.
ഇതേസമയം ബോള്‍സനാരോ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചു .
എല്ലാവരേയും ബഹുമാനിക്കുന്നതാണ് ജനാധിപത്യത്തിന്റെ പാരമ്ബര്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി വിഷയത്തില്‍ ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനുവരി ഒന്നിനാണ് ലുല ഡ സില്‍വ ബ്രസീലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് മുന്‍ പ്രസിഡന്റ് ബോല്‍സനാരോ ആരോപണം നടത്തിയതോടെ ബോല്‍സനാരോ അനുകൂലികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു