Thursday, March 28, 2024

HomeWorldബ്രസീല്‍ കലാപം; ബൊല്‍സൊനാരോയ്ക്കെതിരെ അന്വേഷണം 

ബ്രസീല്‍ കലാപം; ബൊല്‍സൊനാരോയ്ക്കെതിരെ അന്വേഷണം 

spot_img
spot_img

ബ്രസീലിയ: ബ്രസീലിയയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്‌ര്‍ ബൊല്‍സൊനാരോയുടെ പങ്ക് അന്വേഷിക്കാന്‍ ബ്രസീല്‍ സുപ്രീംകോടതി ഉത്തരവ്.

കലാപത്തിന് പിന്നാലെ ഒക്ടോബറില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ചോദ്യം ചെയ്തുള്ള ഒരു വീഡിയോ ബൊല്‍സൊനാരോ സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് കോടതിയുടെ നീക്കം.

അണികളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ബൊല്‍സൊനാരോ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂട്ടര്‍മാര്‍ കലാപത്തെ പറ്റിയുള്ള നിലവിലെ അന്വേഷണം ബൊല്‍സൊനാരോയിലേക്കും വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments